14 Jun 2022 2:22 PM IST
Summary
അദാനി എന്റർപ്രൈസിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 6.65 ശതമാനം ഉയർന്നു. കമ്പനി, ഫ്രാൻസിലെ ടോട്ടൽ എനർജീസുമായി ലോകത്തിലെ തന്നെ വലിയ ഹരിത ഹൈഡ്രജൻ ഇക്കോസിസ്റ്റം നിർമ്മിക്കുന്നതിനുള്ള കരാറിൽ ഏർപെട്ടതിനു പിന്നാലെയാണ് വില വർധിച്ചത്. ഈ തന്ത്രപരമായ സഖ്യത്തിൽ, ടോട്ടൽ എനർജീസ് അദാനി എന്റർപ്രൈസസിന്റെ ഭാഗമായ അദാനി ന്യൂ ഇൻഡസ്ട്രീസിൽ 25 ശതമാനം ഓഹരികള്‍ എടുക്കുമെന്ന് അറിയിച്ചു. അദാനി എന്റർപ്രൈസസ് ഓഹരികൾ 5.53 ശതമാനം ഉയർന്ന് 2,196.50 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ഹരിത ഹൈഡ്രജന്‍ […]
അദാനി എന്റർപ്രൈസിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 6.65 ശതമാനം ഉയർന്നു. കമ്പനി, ഫ്രാൻസിലെ ടോട്ടൽ എനർജീസുമായി ലോകത്തിലെ തന്നെ വലിയ ഹരിത ഹൈഡ്രജൻ ഇക്കോസിസ്റ്റം നിർമ്മിക്കുന്നതിനുള്ള കരാറിൽ ഏർപെട്ടതിനു പിന്നാലെയാണ് വില വർധിച്ചത്. ഈ തന്ത്രപരമായ സഖ്യത്തിൽ, ടോട്ടൽ എനർജീസ് അദാനി എന്റർപ്രൈസസിന്റെ ഭാഗമായ അദാനി ന്യൂ ഇൻഡസ്ട്രീസിൽ 25 ശതമാനം ഓഹരികള്‍ എടുക്കുമെന്ന് അറിയിച്ചു. അദാനി എന്റർപ്രൈസസ് ഓഹരികൾ 5.53 ശതമാനം ഉയർന്ന് 2,196.50 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ലോകത്തിലെ ഏറ്റവും വലിയ ഹരിത ഹൈഡ്രജന്‍ ആവാസവ്യവസ്ഥ സംയുക്തമായി സൃഷ്ടിക്കുന്നതിനായാണ് ഫ്രഞ്ച് സ്ഥാപനവുമായി പുതിയ പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടതെന്ന് അദാനി ഗ്രൂപ്പ് പ്രസ്താവനയില്‍ പറഞ്ഞു. ഈ സംയുക്ത ഊർജ പ്ലാറ്റ്‌ഫോം ഇരു കമ്പനികളും നടത്തുന്ന സുസ്ഥിര വികസന പദ്ധതികളെ കൂടുതൽ ശക്തിപ്പെടുത്തും, അവർ പറഞ്ഞു.
"ലോകത്തിലെ തന്നെ വലിയ ഹരിത ഹൈഡ്രജൻ ഉല്പാദകരാകാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ടോട്ടൽ എനർജിയുമായുള്ള പങ്കാളിത്തം ഞങ്ങളുടെ തുടരുന്ന ഗവേഷണങ്ങൾക്കും, വികസനങ്ങൾക്കും, ഉപഭോക്താവിനെക്കുറിച്ചുള്ള ധാരണകളിലുമടക്കം വ്യത്യസ്ത തലങ്ങളിലുള്ള അറിവു ലഭിക്കാൻ ഞങ്ങളെ സഹായിക്കും. ഇത് വിപണി രൂപപ്പെടുത്തുന്നതിനും ഞങ്ങൾക്ക് സഹായകരമാവും," അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി പറഞ്ഞു.