image

25 Jun 2022 9:01 AM IST

Market

എല്‍വിഎഫില്‍ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി സെബി

MyFin Desk

എല്‍വിഎഫില്‍ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി സെബി
X

Summary

ഡെല്‍ഹി: അംഗീകൃത നിക്ഷേപകര്‍ക്കായി ലാര്‍ജ് വാല്യു ഫണ്ടിനുള്ള (എല്‍വിഎഫ്) മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി സെബി. എഐഎഫിന്റെ മാനേജര്‍, സ്‌പോണ്‍സര്‍, ജീവനക്കാര്‍, ഡയറക്ടര്‍മാര്‍  തുടങ്ങി  ഓരോ നിക്ഷേപകനും (ആള്‍ട്രനേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്) എഐഎഫിന്റെ ഒരു  അംഗീകൃത നിക്ഷേപകനാണ്. കുറഞ്ഞത് 70 കോടി രൂപയാണ് നിക്ഷേപം. എഐഎഫ് നിയമങ്ങള്‍ പ്രകാരം, മര്‍ച്ചന്റ് ബാങ്കര്‍ മുഖേന സെബിയില്‍ പ്ലേസ്മെന്റ് മെമ്മോറാണ്ടം ഫയല്‍ ചെയ്യുന്നതില്‍ നിന്ന് എല്‍വിഎഫുകളെ ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ റെഗുലേറ്ററിന്റെ അഭിപ്രായങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍, അവരുടെ പ്ലേസ്മെന്റ് മെമ്മോറാണ്ടത്തില്‍, അതായത് എല്‍വിഎഫുകള്‍ക്ക് […]


ഡെല്‍ഹി: അംഗീകൃത നിക്ഷേപകര്‍ക്കായി ലാര്‍ജ് വാല്യു ഫണ്ടിനുള്ള (എല്‍വിഎഫ്) മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി സെബി.
എഐഎഫിന്റെ മാനേജര്‍, സ്‌പോണ്‍സര്‍, ജീവനക്കാര്‍, ഡയറക്ടര്‍മാര്‍ തുടങ്ങി ഓരോ നിക്ഷേപകനും (ആള്‍ട്രനേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്) എഐഎഫിന്റെ ഒരു അംഗീകൃത നിക്ഷേപകനാണ്. കുറഞ്ഞത് 70 കോടി രൂപയാണ് നിക്ഷേപം.
എഐഎഫ് നിയമങ്ങള്‍ പ്രകാരം, മര്‍ച്ചന്റ് ബാങ്കര്‍ മുഖേന സെബിയില്‍ പ്ലേസ്മെന്റ് മെമ്മോറാണ്ടം ഫയല്‍ ചെയ്യുന്നതില്‍ നിന്ന് എല്‍വിഎഫുകളെ ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ റെഗുലേറ്ററിന്റെ അഭിപ്രായങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍, അവരുടെ പ്ലേസ്മെന്റ് മെമ്മോറാണ്ടത്തില്‍, അതായത് എല്‍വിഎഫുകള്‍ക്ക് സെബിയെ അറിയിച്ചുകൊണ്ട് അവരുടെ സ്‌കീം ആരംഭിക്കാം.
സെബിയില്‍ ഇതിനകം ഫയല്‍ ചെയ്ത എല്‍വിഎഫ് സ്‌കീമുകലില്‍ എഐഎഫിന് സിഇഒ മുഖേന ഒപ്പിട്ടതും സ്റ്റാമ്പ് ചെയ്തതുമായ അണ്ടര്‍ടേക്കിംഗ് ജൂലൈ 31 നകം സെബിക്ക് സമര്‍പ്പിക്കേണ്ടതുണ്ട്.
ഫണ്ട് കാലാവധി അല്ലെങ്കില്‍ വിപുലീകൃത കാലാവധി അവസാനിക്കുന്നതിന് കുറഞ്ഞത് ഒരു മാസം മുമ്പ് കാലാവധി രണ്ട് വര്‍ഷത്തിനപ്പുറം നീട്ടുന്നതിന് എല്‍വിഎഫുകള്‍ ട്രസ്റ്റി-ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാര്‍- നിയുക്ത പങ്കാളികള്‍ എന്നിവയില്‍ ഏതെങ്കിലുമൊന്നില്‍ നിന്ന് അനുമതി നേടേണ്ടതുണ്ട്.
എഐഎഫ് നിയമങ്ങള്‍ എല്‍വിഎഫിന്റെ കാലാവധി രണ്ട് വര്‍ഷത്തിനപ്പുറം നീട്ടാന്‍ അനുവദിക്കുന്നുണ്ട്. സംഭാവന കരാറിന്റെയും മറ്റ് ഫണ്ട് രേഖകളുടെയും നിബന്ധനകള്‍ക്ക് വിധേയമായായിരിക്കും ഇത്.