image

5 July 2022 12:03 PM IST

മണ്‍സൂണ്‍ മോശം; ഗ്രാമീണ തൊഴിലില്ലായ്മ 8.03 ശതമാനമായി കൂടി

Mohan Kakanadan

മണ്‍സൂണ്‍ മോശം; ഗ്രാമീണ തൊഴിലില്ലായ്മ 8.03 ശതമാനമായി കൂടി
X

Summary

രാജ്യത്തെ തൊഴില്‍ ഇല്ലായ്മ നിരക്ക് മേയ് മാസത്തിലെ 7.12 ശതമാനത്തില്‍ നിന്നും ജൂണ്‍ മാസത്തില്‍ 7.8 ശതമാനമായി ഉയര്‍ന്നെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമിയുടെ റിപ്പോര്‍ട്ട്. ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മയാണ് വര്‍ദ്ധിച്ചതെന്നും, മോശം മണ്‍സൂണ്‍ മൂലം ഗ്രാമപ്രദേശങ്ങളില്‍ കാര്‍ഷിക മേഖലയിലേക്ക് തൊഴിലാളികളിറങ്ങാന്‍ വൈകിയ്യെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ, കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും മോശം തൊഴിലില്ലായ് നിരക്കാണ് ജൂണിലേതെന്നും സിഎംഐഇ പറഞ്ഞു. ഗ്രാമ പ്രദേശങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് മേയ് മാസത്തിലെ 8.03 ശതമാനത്തില്‍ നിന്നും 6.62 ശതമാനമായും, നഗരങ്ങളിലേത് 8.12 ശതമാനത്തില്‍ […]


രാജ്യത്തെ തൊഴില്‍ ഇല്ലായ്മ നിരക്ക് മേയ് മാസത്തിലെ 7.12 ശതമാനത്തില്‍ നിന്നും ജൂണ്‍ മാസത്തില്‍ 7.8 ശതമാനമായി ഉയര്‍ന്നെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമിയുടെ റിപ്പോര്‍ട്ട്. ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മയാണ് വര്‍ദ്ധിച്ചതെന്നും, മോശം മണ്‍സൂണ്‍ മൂലം ഗ്രാമപ്രദേശങ്ങളില്‍ കാര്‍ഷിക മേഖലയിലേക്ക് തൊഴിലാളികളിറങ്ങാന്‍ വൈകിയ്യെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ, കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും മോശം തൊഴിലില്ലായ് നിരക്കാണ് ജൂണിലേതെന്നും സിഎംഐഇ പറഞ്ഞു.
ഗ്രാമ പ്രദേശങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് മേയ് മാസത്തിലെ 8.03 ശതമാനത്തില്‍ നിന്നും 6.62 ശതമാനമായും, നഗരങ്ങളിലേത് 8.12 ശതമാനത്തില്‍ നിന്നും 7.30 ശതമാനമായുമാണ് കുറഞ്ഞത്. ഏപ്രില്‍ മേയ് മാസങ്ങളില്‍ എട്ട് ദശലക്ഷം തൊഴില്‍ നേട്ടമുണ്ടായപ്പോള്‍, ജൂണില്‍ 13 ദശലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ട് തൊഴിലില്ലാത്തവരുടെ എണ്ണം 390 ദശലക്ഷമായി.
ജൂണില്‍ 13 ദശലക്ഷം പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്നത് മൂന്നു ദശലക്ഷമായാണ് കണക്കാക്കിയിരിക്കുന്നത്. മറ്റുള്ളവര്‍ തൊഴില്‍ വിപണിയില്‍ നിന്നും പുറത്തായെന്നും ലഭിച്ച മഴ സാധാരണ നിലയിലേക്കാള്‍ 32 ശതമാനം കുറവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.