8 July 2022 3:08 PM IST
Summary
റോയൽ ഓർക്കിഡ് ഹോട്ടൽസിന്റെ ഓഹരികൾ ഇന്ന് വിപണിയിൽ 2.39 ശതമാനം ഉയർന്നു. 2023 അവസാനത്തോടു കൂടി 100 ഹോട്ടലുകൾ തുറക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് ഓഹരി വില ഉയർന്നത്. കഴിഞ്ഞ മാസം ഷിംലയിലും മണാലിയിലുമായി കമ്പനി രണ്ടു ഹോട്ടലുകൾ ആരംഭിച്ചിരുന്നു. വിനോദ സഞ്ചാരികളെയും, ബിസിനസ്സുകാരെയും ആകർഷിക്കുന്ന ആഡംബര, 5-സ്റ്റാർ, 4-സ്റ്റാർ ഹോട്ടലുകളുള്ള കമ്പനിക്കു നിലവിൽ ഇന്ത്യയിൽ 48 സ്ഥലങ്ങളിലായി 75 ഹോട്ടലുകളുണ്ട്. ഓഹരി ഇന്ന് 149.95 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. "ഹിൽ സ്റ്റേഷനുകളിൽ മാത്രം ഞങ്ങൾക്ക് ഇപ്പോൾ 9 ഹോട്ടലുകൾ […]
റോയൽ ഓർക്കിഡ് ഹോട്ടൽസിന്റെ ഓഹരികൾ ഇന്ന് വിപണിയിൽ 2.39 ശതമാനം ഉയർന്നു. 2023 അവസാനത്തോടു കൂടി 100 ഹോട്ടലുകൾ തുറക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് ഓഹരി വില ഉയർന്നത്. കഴിഞ്ഞ മാസം ഷിംലയിലും മണാലിയിലുമായി കമ്പനി രണ്ടു ഹോട്ടലുകൾ ആരംഭിച്ചിരുന്നു. വിനോദ സഞ്ചാരികളെയും, ബിസിനസ്സുകാരെയും ആകർഷിക്കുന്ന ആഡംബര, 5-സ്റ്റാർ, 4-സ്റ്റാർ ഹോട്ടലുകളുള്ള കമ്പനിക്കു നിലവിൽ ഇന്ത്യയിൽ 48 സ്ഥലങ്ങളിലായി 75 ഹോട്ടലുകളുണ്ട്. ഓഹരി ഇന്ന് 149.95 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
"ഹിൽ സ്റ്റേഷനുകളിൽ മാത്രം ഞങ്ങൾക്ക് ഇപ്പോൾ 9 ഹോട്ടലുകൾ ഉണ്ട്. ഈ രണ്ടു ഹോട്ടലുകൾ കൂടി പ്രവർത്തനമാരംഭിക്കുന്നതോടെ ഞങ്ങളുടെ പോർട്ട്ഫോളിയോ വികസിക്കുകയും, വരുമാനവും ലാഭവും വർധിക്കുകയും ചെയ്യും. 2023 അവസാനത്തോടെ 100 ഹോട്ടലുകളിലേക്ക് വളരുകയെന്ന ലക്ഷ്യത്തിലാണ് ഞങ്ങൾ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വരും വർഷങ്ങളിൽ വളരെ മികച്ച രീതിയിൽ വളർച്ച തുടരുമെന്നും ഉയരങ്ങളിൽ എത്തുമെന്നും ഞങ്ങൾക്ക് വിശ്വാസമുണ്ട്," റോയൽ ഓർക്കിഡിന്റെ മാനേജിങ് ഡയറക്ടർ ചന്ദർ ബാൽജി പറഞ്ഞു.