image

9 July 2022 11:31 AM IST

Economy

രണ്ടാം പാദത്തിൽ പണപ്പെരുപ്പം കുറയുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍

MyFin Desk

RBI
X

Summary

 നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ വിലനിലവാരം ക്രമേണ മെച്ചപ്പെടുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് ശക്തവും സുസ്ഥിരവുമായ വളര്‍ച്ചയുണ്ടാകുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസ് പറഞ്ഞു. രാജ്യത്തെ സാമ്പത്തിക സ്ഥാപനങ്ങളില്‍ പൊതുജനങ്ങള്‍ അര്‍പ്പിക്കുന്ന വിശ്വാസത്തിന്റെ അളവുകോലാണ് പണപ്പെരുപ്പമെന്ന് കൗടില്യ സാമ്പത്തിക കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ശക്തികാന്ത് ദാസ് പറഞ്ഞു. 2022-23 ന്റെ രണ്ടാം പകുതിയില്‍ പണപ്പെരുപ്പം ക്രമേണ കുറയാനിടയുണ്ടെന്നാണ് നിലവിലെ വിലയിരുത്തലെന്ന് ഗവര്‍ണര്‍ പറഞ്ഞു. മാക്രോ ഇക്കണോമിക്, ഫിനാന്‍ഷ്യല്‍ സ്ഥിരത നിലനിര്‍ത്തുന്നതിന് വില സ്ഥിരത പ്രധാനമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, […]


നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ വിലനിലവാരം ക്രമേണ മെച്ചപ്പെടുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് ശക്തവും സുസ്ഥിരവുമായ വളര്‍ച്ചയുണ്ടാകുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസ് പറഞ്ഞു. രാജ്യത്തെ സാമ്പത്തിക സ്ഥാപനങ്ങളില്‍ പൊതുജനങ്ങള്‍ അര്‍പ്പിക്കുന്ന വിശ്വാസത്തിന്റെ അളവുകോലാണ് പണപ്പെരുപ്പമെന്ന് കൗടില്യ സാമ്പത്തിക കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ശക്തികാന്ത് ദാസ് പറഞ്ഞു.
2022-23 ന്റെ രണ്ടാം പകുതിയില്‍ പണപ്പെരുപ്പം ക്രമേണ കുറയാനിടയുണ്ടെന്നാണ് നിലവിലെ വിലയിരുത്തലെന്ന് ഗവര്‍ണര്‍ പറഞ്ഞു. മാക്രോ ഇക്കണോമിക്, ഫിനാന്‍ഷ്യല്‍ സ്ഥിരത നിലനിര്‍ത്തുന്നതിന് വില സ്ഥിരത പ്രധാനമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, മാക്രോ ഇക്കണോമിക് സ്ഥിരത സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമുള്ള നടപടികള്‍ ആര്‍ബിഐ ഏറ്റെടുക്കുമെന്ന് പറഞ്ഞു. നമ്മുടെ നിയന്ത്രണത്തിന് അതീതമായ ഘടകങ്ങള്‍ ഹ്രസ്വകാലത്തേക്ക് പണപ്പെരുപ്പത്തെ ബാധിക്കുമെങ്കിലും, ഇടക്കാലത്തെ അതിന്റെ പാത നിര്‍ണ്ണയിക്കുന്നത് പണനയമാണെന്ന് അദ്ദേഹം പറഞ്ഞു.
പണനയ സമിതിയുടെ (എംപിസി) ഏപ്രില്‍, ജൂണ്‍ യോഗങ്ങളില്‍ 2022-23 ലെ പണപ്പെരുപ്പത്തിന്റെ പ്രവചനം രണ്ട് ഘട്ടങ്ങളിലായി 6.7 ശതമാനമായി പരിഷ്‌കരിച്ചിരുന്നതായി ദാസ് അഭിപ്രായപ്പെട്ടു. ഒരു വശത്ത് പണനയം സാധാരണവല്‍ക്കരിക്കുന്നതും മറുവശത്ത് നിലനില്‍ക്കുന്ന ജിയോപൊളിറ്റിക്കല്‍ പിരിമുറുക്കങ്ങളും മൂലം സാമ്പത്തിക സ്ഥിതിഗതികള്‍ അടുത്ത കാലത്തായി കാര്യമായ ദോഷഫലങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് ആഗോള വളര്‍ച്ചയുടെ സാധ്യതകളെക്കുറിച്ച് അദ്ദേഹം പറഞ്ഞു.