image

12 July 2022 1:11 PM IST

Economy

വ്യാവസായിക ഉത്പാദന വളര്‍ച്ച മേയില്‍ 19.6 ശതമാനം

Agencies

വ്യാവസായിക ഉത്പാദന വളര്‍ച്ച മേയില്‍ 19.6 ശതമാനം
X

Summary

ഡെല്‍ഹി: ഇന്ത്യയുടെ വ്യാവസായിക ഉത്പാദനം മേയ് മാസത്തിൽ 19.6 ശതമാനം വളര്‍ച്ച നേടി. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ വ്യാവസായിക ഉത്പാദന സൂചികയനുസരിച്ച്, ഉത്പാദന മേഖലയിലെ വളര്‍ച്ച മേയില്‍ 20.6 ശതമാനമായാണ് ഉയര്‍ന്നത്. ഖനന ഉത്പാദനം 10.9 ശതമാനമായും, ഊര്‍ജ്ജ ഉത്പാദനം 23.5 ശതമാനമായും ഉയര്‍ന്നു. 2021 മേയില്‍ വ്യാവസായിക ഉത്പാദനം 27.6 ശതമാനമായിരുന്നു. വ്യാവസായിക ഉത്പാദനം 2020 മാര്‍ച്ച് മുതല്‍ കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് കുറഞ്ഞ് നെ​ഗറ്റീവ് 18.7 ശതമാനത്തിലേക്ക് എത്തിയിരുന്നു. ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനാല്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മോശമായതിനെത്തുടര്‍ന്ന് […]


ഡെല്‍ഹി: ഇന്ത്യയുടെ വ്യാവസായിക ഉത്പാദനം മേയ് മാസത്തിൽ 19.6 ശതമാനം വളര്‍ച്ച നേടി. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ വ്യാവസായിക ഉത്പാദന സൂചികയനുസരിച്ച്, ഉത്പാദന മേഖലയിലെ വളര്‍ച്ച മേയില്‍ 20.6 ശതമാനമായാണ് ഉയര്‍ന്നത്. ഖനന ഉത്പാദനം 10.9 ശതമാനമായും, ഊര്‍ജ്ജ ഉത്പാദനം 23.5 ശതമാനമായും ഉയര്‍ന്നു.

2021 മേയില്‍ വ്യാവസായിക ഉത്പാദനം 27.6 ശതമാനമായിരുന്നു. വ്യാവസായിക ഉത്പാദനം 2020 മാര്‍ച്ച് മുതല്‍ കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് കുറഞ്ഞ് നെ​ഗറ്റീവ് 18.7 ശതമാനത്തിലേക്ക് എത്തിയിരുന്നു. ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനാല്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മോശമായതിനെത്തുടര്‍ന്ന് 2020 ഏപിലില്‍ ഇത് നെ​ഗറ്റീവ് 57.3 ശതമാനമായും ചുരുങ്ങിയിരുന്നു.