14 July 2022 2:23 PM IST
Summary
ഹിന്ദുസ്ഥാൻ സിങ്കിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 6 ശതമാനം ഉയർന്നു. ഒരു ഓഹരിക്ക് 21 രൂപ വച്ച് 8,873.17 കോടി രൂപയുടെ ഇടക്കാല ഡിവിഡന്റ് നൽകാനുള്ള തീരുമാനത്തിന് കമ്പനി ബോർഡ് അംഗീകാരം നൽകിയതിനെത്തുടർന്നാണ് വില ഉയർന്നത്. 2022 ജൂലൈ 21 നാണു ഡിവിഡന്റ് നല്കാൻ തീരുമാനിച്ചിരിക്കുന്നത്. ബിഎസ്ഇയിൽ വ്യാഴാഴ്ച മാത്രം ഏകദേശം 4.43 ലക്ഷം ഓഹരികളുടെ ഇടപാടാണ് നടന്നത്. കഴിഞ്ഞ രണ്ടാഴ്ചയിൽ ശരാശരി ഇടപാട് വോള്യം 54,000 ഓഹരികളായിരുന്നു. ഇന്ന് 288 രൂപ വരെ ഉയർന്ന ഓഹരി […]
ഹിന്ദുസ്ഥാൻ സിങ്കിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 6 ശതമാനം ഉയർന്നു. ഒരു ഓഹരിക്ക് 21 രൂപ വച്ച് 8,873.17 കോടി രൂപയുടെ ഇടക്കാല ഡിവിഡന്റ് നൽകാനുള്ള തീരുമാനത്തിന് കമ്പനി ബോർഡ് അംഗീകാരം നൽകിയതിനെത്തുടർന്നാണ് വില ഉയർന്നത്. 2022 ജൂലൈ 21 നാണു ഡിവിഡന്റ് നല്കാൻ തീരുമാനിച്ചിരിക്കുന്നത്. ബിഎസ്ഇയിൽ വ്യാഴാഴ്ച മാത്രം ഏകദേശം 4.43 ലക്ഷം ഓഹരികളുടെ ഇടപാടാണ് നടന്നത്. കഴിഞ്ഞ രണ്ടാഴ്ചയിൽ ശരാശരി ഇടപാട് വോള്യം 54,000 ഓഹരികളായിരുന്നു. ഇന്ന് 288 രൂപ വരെ ഉയർന്ന ഓഹരി 4.34 ശതമാനം നേട്ടത്തിൽ 283.65 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.