image

5 Sept 2022 2:48 PM IST

Stock Market Updates

ക്രെയോൺ ഫിനാൻഷ്യൽ ഓഹരികൾ 5 ശതമാനം നേട്ടത്തിൽ

MyFin Bureau

ക്രെയോൺ ഫിനാൻഷ്യൽ ഓഹരികൾ 5 ശതമാനം നേട്ടത്തിൽ
X

Summary

വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ധനകാര്യ സേവനങ്ങൾ നൽകുന്ന ബാങ്ക് ഇതര ധനകാര്യ കമ്പനിയായ ക്രെയോൺ ഫിനാൻഷ്യൽ സർവീസിന്റെ ഓഹരികൾ ഇന്ന് 5 ശതമാനത്തോളം ഉയർന്നു. ഓഗസ്റ്റ് മാസത്തിൽ കമ്പനി മികച്ച വരുമാന വളർച്ചയും, വായ്പ വിതരണവും റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് വില ഉയർന്നത്. വായ്പകളുടെ എണ്ണം വാർഷികാടിസ്ഥാനത്തിൽ 348.13 ശതമാനവും, വായ്പാ മൂല്യം വാർഷികാടിസ്ഥാനത്തിൽ 350.67 ശതമാനവുമാണ് വർധിച്ചത്. മൊത്ത വരുമാനം കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 376.43 ശതമാനവും വർധിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് വായ്പ നൽകുന്നതിനുള്ള കമ്പനിയുടെ […]


വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ധനകാര്യ സേവനങ്ങൾ നൽകുന്ന ബാങ്ക് ഇതര ധനകാര്യ കമ്പനിയായ ക്രെയോൺ ഫിനാൻഷ്യൽ സർവീസിന്റെ ഓഹരികൾ ഇന്ന് 5 ശതമാനത്തോളം ഉയർന്നു. ഓഗസ്റ്റ് മാസത്തിൽ കമ്പനി മികച്ച വരുമാന വളർച്ചയും, വായ്പ വിതരണവും റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് വില ഉയർന്നത്.

വായ്പകളുടെ എണ്ണം വാർഷികാടിസ്ഥാനത്തിൽ 348.13 ശതമാനവും, വായ്പാ മൂല്യം വാർഷികാടിസ്ഥാനത്തിൽ 350.67 ശതമാനവുമാണ് വർധിച്ചത്. മൊത്ത വരുമാനം കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 376.43 ശതമാനവും വർധിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് വായ്പ നൽകുന്നതിനുള്ള കമ്പനിയുടെ ഡിജിറ്റൽ ആപ്പ് ആയ 'സ്റ്റു ക്രെഡ്' ന്റെ 'പ്രതിമാസ ശരാശരി ഉപഭോക്താക്കളിൽ' (average monthly transacting users) 238 ശതമാനത്തിന്റെ വളർച്ചയാണ് ഉണ്ടായത്. ഓഹരി ഇന്ന് 4.92 ശതമാനം നേട്ടത്തിൽ 65.05 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.