image

15 Sept 2022 1:15 PM IST

Fixed Deposit

ബൈജൂസിന്റെ വരുമാനത്തില്‍ ഇടിവ്

MyFin Desk

Byjus
X

Summary

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ബൈജൂസിന്റെ മാതൃ കമ്പനിയായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ വരുമാനത്തില്‍ 4588.75 കോടി രൂപയുടെ അറ്റനഷ്ടം റിപ്പോര്‍ട്ട് ചെയ്തു.


കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ബൈജൂസിന്റെ മാതൃ കമ്പനിയായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ വരുമാനത്തില്‍ 4588.75 കോടി രൂപയുടെ അറ്റനഷ്ടം റിപ്പോര്‍ട്ട് ചെയ്തു. അതിനു മുന്‍പുള്ള വര്‍ഷം കമ്പനി 231.69 കോടി രൂപയുടെ അറ്റ നഷ്ടമായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

20 മടങ്ങ് വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഓഹരി വിപണിയിലേക്ക് പ്രവേശിക്കാനിരിക്കുകയാണ് കമ്പനി. ബൈജൂസിന്റെ പ്രവര്‍ത്തന വരുമാനം 2020 സാമ്പത്തിക വര്‍ഷത്തില്‍ റിപ്പോര്‍ട്ട് ചെയ്ത 2381 കോടി രൂപയില്‍ നിന്നും 2280 കോടി രൂപയായി കുറഞ്ഞു.

കമ്പനിയുടെ കെ -12 ബിസിനെസ്സില്‍ മികച്ച മുന്നേറ്റമാണ് ഉള്ളത്. അതിനാല്‍ നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഒന്നാം പാദത്തില്‍ കമ്പനിക്കു 4530 കോടി രൂപയുടെ വരുമാനം ഉണ്ടായതായും കമ്പനി അറിയിച്ചിട്ടുണ്ട്. കമ്പനിയുടെ ചിലവ് ചുരുക്കുന്നതിന്റെ ഭാഗമായി ഈയിടെ ബൈജൂസ് 2500 ഓളം ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു.