16 Sept 2022 1:31 PM IST
Summary
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) കുടിശ്ശിക 45 ദിവസത്തിനകം തീര്‍ക്കാന്‍ സ്വകാര്യ മേഖലയോട് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ആവശ്യപ്പെട്ടു.കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സംരംഭങ്ങള്‍ക്കും എം എസ് എം ഇ മേഖലക്ക് കുടിശ്ശികയുണ്ടെന്നു കേന്ദ്ര ധനകാര്യ മന്ത്രി സീതാരാമന്‍ അറിയിച്ചു. ഇവരുടെ ഉത്പന്നങ്ങളും, സേവനങ്ങളും നല്‍കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്കും കുടിശ്ശികയുണ്ടെന്നു സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു. രണ്ട് ദിവസം മുന്‍പ് വന്‍കിട ബിസ്സിനെസ്സുകാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ചെറുകിട ബിസ്സിനെസ്സുകാരുടെ കുടിശ്ശിക കൃത്യ സമയത്തു തീര്‍പ്പാകുന്നവെന്നു […]
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) കുടിശ്ശിക 45 ദിവസത്തിനകം തീര്‍ക്കാന്‍ സ്വകാര്യ മേഖലയോട് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ആവശ്യപ്പെട്ടു.കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സംരംഭങ്ങള്‍ക്കും എം എസ് എം ഇ മേഖലക്ക് കുടിശ്ശികയുണ്ടെന്നു കേന്ദ്ര ധനകാര്യ മന്ത്രി സീതാരാമന്‍ അറിയിച്ചു.
ഇവരുടെ ഉത്പന്നങ്ങളും, സേവനങ്ങളും നല്‍കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്കും കുടിശ്ശികയുണ്ടെന്നു സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു. രണ്ട് ദിവസം മുന്‍പ് വന്‍കിട ബിസ്സിനെസ്സുകാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ചെറുകിട ബിസ്സിനെസ്സുകാരുടെ കുടിശ്ശിക കൃത്യ സമയത്തു തീര്‍പ്പാകുന്നവെന്നു ഉറപ്പു വരുത്താന്‍ നിര്‍ദേശിച്ചത്. കമ്പനികളുടെ കുടിശ്ശിക 45 ദിവസത്തിനുള്ളില്‍ അടച്ചു തീര്‍ക്കണമെന്നും നിര്‍ദേശം നല്‍കി.
വകുപ്പുകളും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളും 90 ദിവസത്തിനുള്ളില്‍ ചെറുകിട വ്യവസായങ്ങള്‍ക്കുള്ള പേയ്മെന്റുകള്‍ ഉറപ്പാക്കി പ്രശ്‌നം പരിഹരിക്കാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാരും സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു. ട്രേഡ് റീസിവബിള്‍ ഡിസ്‌കൗണ്ടിങ് സിസ്റ്റം പ്ലാറ്റ്‌ഫോം, സമദാന്‍ പോര്‍ട്ടല്‍ മുതലായവ ഇത്തരത്തില്‍ എം എസ് എം ഇ മേഖലയ്ക്കായി പ്രവര്‍ത്തിക്കുന്ന പദ്ധതികളാണെന്നും കൂട്ടിചേര്‍ത്തു.