16 Sept 2022 2:34 PM IST
Summary
ടാറ്റ മെറ്റാലിക്സിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 7.44 ശതമാനം ഉയർന്നു. കമ്പനിയുടെ ഖരഗ്പൂർ ഡക്ടൈൽ അയേൺ പൈപ്പ് പ്ലാന്റിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചതിനെ തുടർന്നാണ് വില ഉയർന്നത്. 600 കോടി രൂപയുടെ ഈ വിപുലീകരണ പദ്ധതി കമ്പനിയുടെ ഡക്ടൈൽ അയേൺ പൈപ്പ് പ്ലാന്റ് ശേഷി രണ്ടു ഘട്ടങ്ങളിലായി പ്രതിവർഷം 4 ലക്ഷം ടണ്ണായി ഉയർത്തുന്നതിന് സഹായിക്കും. പ്രവർത്തനങ്ങൾ സുരക്ഷിതവും, കാര്യക്ഷമവുമാക്കുന്നതിന് ഉയർന്ന തോതിലുള്ള ഓട്ടോമേഷനും റോബോട്ടിക്സും ഉൾപ്പെടുത്തിയിട്ടുള്ള ഏറ്റവും നൂതനമായ ഡിഐ പൈപ്പ് പ്ലാന്റുകളിൽ ഒന്നാണ് പുതിയ പ്ലാന്റ്. […]
ടാറ്റ മെറ്റാലിക്സിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 7.44 ശതമാനം ഉയർന്നു. കമ്പനിയുടെ ഖരഗ്പൂർ ഡക്ടൈൽ അയേൺ പൈപ്പ് പ്ലാന്റിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചതിനെ തുടർന്നാണ് വില ഉയർന്നത്. 600 കോടി രൂപയുടെ ഈ വിപുലീകരണ പദ്ധതി കമ്പനിയുടെ ഡക്ടൈൽ അയേൺ പൈപ്പ് പ്ലാന്റ് ശേഷി രണ്ടു ഘട്ടങ്ങളിലായി പ്രതിവർഷം 4 ലക്ഷം ടണ്ണായി ഉയർത്തുന്നതിന് സഹായിക്കും.
പ്രവർത്തനങ്ങൾ സുരക്ഷിതവും, കാര്യക്ഷമവുമാക്കുന്നതിന് ഉയർന്ന തോതിലുള്ള ഓട്ടോമേഷനും റോബോട്ടിക്സും ഉൾപ്പെടുത്തിയിട്ടുള്ള ഏറ്റവും നൂതനമായ ഡിഐ പൈപ്പ് പ്ലാന്റുകളിൽ ഒന്നാണ് പുതിയ പ്ലാന്റ്. ഇത് കമ്പനിയെ പുതിയ ഉത്പന്ന ശേഷി വിപുലീകരിക്കുന്നതിനും, ഇന്ത്യാ ഗവൺമെന്റിന്റെ ജൽ ജീവൻ മിഷൻ പദ്ധതിയിലൂടെ അതിവേഗം വളരുന്ന ജല ഇൻഫ്രാസ്ട്രക്ചർ മേഖലയിൽ സാന്നിധ്യം വർധിപ്പിക്കുന്നതിനും സഹായിക്കും. 872.75 രൂപ വരെ ഉയർന്ന ഓഹരി ഇന്ന് 836.35 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.