image

17 Sept 2022 9:05 AM IST

Lifestyle

കയറ്റുമതി ഇറക്കുമതി വിനിമയം രൂപയില്‍ നടത്താൻ അനുമതി

MyFin Desk

കയറ്റുമതി ഇറക്കുമതി വിനിമയം രൂപയില്‍ നടത്താൻ അനുമതി
X

Summary

ഡെല്‍ഹി: കയറ്റുമതി, ഇറക്കുമതി എന്നിവയുടെ ഇന്‍വോയ്‌സ്, പേയ്‌മെന്റ്, സെറ്റില്‍മെന്റ് എന്നിവ ഇന്ത്യന്‍ രൂപ വഴി അനുവദിച്ചു. രൂപ വഴിയുള്ള വ്യാപാരം സുഗമമാക്കുന്നയെന്ന ലക്ഷ്യത്തോടെയാണ് വാണിജ്യ മന്ത്രാലയം വെള്ളിയാഴ്ച അനുമതി നല്‍കിയത്. വിജ്ഞാപനം ഉടന്‍ പ്രാബല്യത്തില്‍ വരും. ആഗോള വ്യാപാര സമൂഹത്തിന്റെ വര്‍ധിച്ചുവരുന്ന താല്‍പര്യം കണക്കിലെടുത്ത് ഇന്ത്യന്‍ രൂപയില്‍ കയറ്റുമതി, ഇറക്കുമതി ഇടപാടുകള്‍ക്ക് അധിക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജൂലൈയില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ബാങ്കുകളോട് ആവശ്യപ്പെട്ടിരുന്നു. ആര്‍ബിഐയുടെ ഈ തീരുമാനവുമായി ഫോറിന്‍ ട്രേഡ് പോളിസി (എഫ്ടിപി) […]


ഡെല്‍ഹി: കയറ്റുമതി, ഇറക്കുമതി എന്നിവയുടെ ഇന്‍വോയ്‌സ്, പേയ്‌മെന്റ്, സെറ്റില്‍മെന്റ് എന്നിവ ഇന്ത്യന്‍ രൂപ വഴി അനുവദിച്ചു. രൂപ വഴിയുള്ള വ്യാപാരം സുഗമമാക്കുന്നയെന്ന ലക്ഷ്യത്തോടെയാണ് വാണിജ്യ മന്ത്രാലയം വെള്ളിയാഴ്ച അനുമതി നല്‍കിയത്. വിജ്ഞാപനം ഉടന്‍ പ്രാബല്യത്തില്‍ വരും.
ആഗോള വ്യാപാര സമൂഹത്തിന്റെ വര്‍ധിച്ചുവരുന്ന താല്‍പര്യം കണക്കിലെടുത്ത് ഇന്ത്യന്‍ രൂപയില്‍ കയറ്റുമതി, ഇറക്കുമതി ഇടപാടുകള്‍ക്ക് അധിക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജൂലൈയില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ബാങ്കുകളോട് ആവശ്യപ്പെട്ടിരുന്നു.
ആര്‍ബിഐയുടെ ഈ തീരുമാനവുമായി ഫോറിന്‍ ട്രേഡ് പോളിസി (എഫ്ടിപി) നടപ്പിലാക്കാന്‍, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡിജിഎഫ്ടി) എഫ്ടിപിയില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി. കയറ്റുമതിയും ഇറക്കുമതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന മന്ത്രാലയത്തിന്റെ ഒരു വിഭാഗമാണ് ഡിജിഎഫ്ടി.
ഈ മാസം ആദ്യം, റിസര്‍വ് ബാങ്കും ധനമന്ത്രാലയവും ബാങ്കുകളുടെ ഉന്നത മാനേജ്മെന്റുകളോടും വ്യാപാര സംഘടനകളുടെ പ്രതിനിധികളോടും കയറ്റുമതിയും ഇറക്കുമതി ഇടപാടുകളും രൂപയില്‍ നടപ്പാക്കാൻ ആവശ്യപ്പെട്ടിരുന്നു.