image

18 Sept 2022 5:53 AM IST

ഡിജിറ്റല്‍ വിപണിയിലെ അപാകതകള്‍ ഉടൻ തിരുത്തണം: സിസിഐ

MyFin Desk

ഡിജിറ്റല്‍ വിപണിയിലെ അപാകതകള്‍ ഉടൻ തിരുത്തണം: സിസിഐ
X

Summary

  മുംബൈ: ഇന്ത്യ ഏറ്റവും വലുതും വേഗമേറിയതുമായ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയായി വളര്‍ന്നുവരുന്ന സാഹചര്യത്തില്‍ ഡിജിറ്റല്‍ വിപണിയിലെ അപാകതകള്‍ ഉടനടി തിരുത്തേണ്ടതുണ്ടെന്ന് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്‌സണ്‍ അശോക് കുമാര്‍ ഗുപ്ത പറഞ്ഞു. ഇതിനായി ഡിജിറ്റല്‍ വിപണിയുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നിയന്ത്രണ ചട്ടക്കൂട് ആവശ്യമാണ്. വ്യക്തിപരവും വ്യക്തിപരമല്ലാത്തതുമായ ഡാറ്റയെ കുറിച്ചുള്ള ആശങ്കകളും സ്വകാര്യതയുടെ പ്രശ്‌നങ്ങളും നേരത്തെ തന്നെ തിരിച്ചറിയുകയും വേഗത്തിലുള്ള പരിഹാര കണ്ടെത്തുകയും ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ വിപണി കുതിച്ചുയരാന്‍ സാധ്യതയുള്ളതാണെങ്കിലും വേഗത്തിലുള്ള പരിഹാര ഇടപെടലുകള്‍ […]


മുംബൈ: ഇന്ത്യ ഏറ്റവും വലുതും വേഗമേറിയതുമായ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയായി വളര്‍ന്നുവരുന്ന സാഹചര്യത്തില്‍ ഡിജിറ്റല്‍ വിപണിയിലെ അപാകതകള്‍ ഉടനടി തിരുത്തേണ്ടതുണ്ടെന്ന് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്‌സണ്‍ അശോക് കുമാര്‍ ഗുപ്ത പറഞ്ഞു. ഇതിനായി ഡിജിറ്റല്‍ വിപണിയുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നിയന്ത്രണ ചട്ടക്കൂട് ആവശ്യമാണ്.

വ്യക്തിപരവും വ്യക്തിപരമല്ലാത്തതുമായ ഡാറ്റയെ കുറിച്ചുള്ള ആശങ്കകളും സ്വകാര്യതയുടെ പ്രശ്‌നങ്ങളും നേരത്തെ തന്നെ തിരിച്ചറിയുകയും വേഗത്തിലുള്ള പരിഹാര കണ്ടെത്തുകയും ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ വിപണി കുതിച്ചുയരാന്‍ സാധ്യതയുള്ളതാണെങ്കിലും വേഗത്തിലുള്ള പരിഹാര ഇടപെടലുകള്‍ നേരത്തെ തിരിച്ചറിയുന്നത് പരമപ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇ-കൊമേഴ്‌സ്, ടെലികോം, ഫാര്‍മസ്യൂട്ടിക്കല്‍ എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ കമ്മീഷന്‍ നിരവധി വിപണി പഠനങ്ങള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.വിപണി പങ്കാളികളുമായി ഇടപഴകുന്നതിനും നയപരമായ വിഷയങ്ങളില്‍ ഇന്‍പുട്ടുകള്‍ നല്‍കുന്നതിനും ഡാറ്റാ അനലിറ്റിക്‌സിന് പിന്തുണ നല്‍കുന്നതിനുള്ള കേന്ദ്രമായി ഡിജിറ്റല്‍ മാര്‍ക്കറ്റുകളും ഡാറ്റ യൂണിറ്റും (ഡിഎംഡിയു) സ്ഥാപിക്കുന്നതിനുള്ള പ്രക്രിയയിലാണ് സിസിഐ എന്നും അദ്ദേഹം പറഞ്ഞു.