20 Sept 2022 3:11 PM IST
Summary
അഡ്വാൻസ്ഡ് എൻസൈമിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 15.58 ശതമാനം ഉയർന്നു. നളന്ദ ഇക്വിറ്റി ഫണ്ട് കമ്പനിയുടെ 2.6 ശതമാനം ഓഹരികൾ കൂടി അധികമായി വാങ്ങിയതിനെത്തുടർന്നാണ് വില ഉയർന്നത്. തിങ്കളാഴ്ച എൻഎസ്ഇ യിൽ 'ബൾക്ക് ഡീലിലൂടെയാണ്' ഈ കരാർ നടന്നത്. എൻഎസ്ഇ പുറത്തു വിട്ട കണക്കു പ്രകാരം അഡ്വാൻസ്ഡ് എൻസൈമിന്റെ 29,11,630 ഓഹരികളാണ് നളന്ദ വാങ്ങിയത്. ഒരു ഓഹരിക്ക് 270.03 രൂപ നിരക്കിലാണ് ഇടപാട് നടന്നത്. കമ്പനിയുടെ 25,73,500 ഓഹരികൾ അഡ്വാൻസ്ഡ് വൈറ്റൽ എൻസൈം ലിമിറ്റഡ് 273.04 രൂപ […]
അഡ്വാൻസ്ഡ് എൻസൈമിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 15.58 ശതമാനം ഉയർന്നു. നളന്ദ ഇക്വിറ്റി ഫണ്ട് കമ്പനിയുടെ 2.6 ശതമാനം ഓഹരികൾ കൂടി അധികമായി വാങ്ങിയതിനെത്തുടർന്നാണ് വില ഉയർന്നത്. തിങ്കളാഴ്ച എൻഎസ്ഇ യിൽ 'ബൾക്ക് ഡീലിലൂടെയാണ്' ഈ കരാർ നടന്നത്.
എൻഎസ്ഇ പുറത്തു വിട്ട കണക്കു പ്രകാരം അഡ്വാൻസ്ഡ് എൻസൈമിന്റെ 29,11,630 ഓഹരികളാണ് നളന്ദ വാങ്ങിയത്. ഒരു ഓഹരിക്ക് 270.03 രൂപ നിരക്കിലാണ് ഇടപാട് നടന്നത്. കമ്പനിയുടെ 25,73,500 ഓഹരികൾ അഡ്വാൻസ്ഡ് വൈറ്റൽ എൻസൈം ലിമിറ്റഡ് 273.04 രൂപ നിരക്കിലാണ് വിറ്റത്. ജൂൺ വരെ നളന്ദ ഇന്ത്യ ഇക്വിറ്റി ഫണ്ട് കമ്പനിയുടെ 6.23 ശതമാനം ഓഹരികളാണ് കൈവശം വച്ചിരുന്നത്. ഈ ഇടപാടിനു ശേഷം ഓഹരി വിഹിതം 8.90 ശതമാനമായി വർധിച്ചു.
ഓഹരി ഇന്ന് 308.50 രൂപ വരെ ഉയർന്നു. തുടർന്ന് 9.80 ശതമാനം നേട്ടത്തിൽ 293.05 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.