27 Sept 2022 3:10 PM IST
Summary
സിഎംഎസ് ഇൻഫോസിസ്റ്റംസിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 5.79 ശതമാനം ഉയർന്നു. റേറ്റിംഗ് ഏജൻസി ഐസിആർഎ കമ്പനിയുടെ 55 കോടി രൂപയുടെ ദീർഘകാല വായ്പയുടെ ക്രെഡിറ്റ് ഔട്ട്ലുക്ക് 'സ്റ്റേബിൾ' നിന്നും 'പോസിറ്റീവ്' ആക്കി ഉയർത്തിയതിന് പിന്നാലെയാണ് വില ഉയർന്നത്. ഹ്രസ്വ-മധ്യ കാലത്തിൽ കമ്പനിക്കു മികച്ച വരുമാനവും, ആഭ്യന്തര മിച്ചവും ഉണ്ടാകുമെന്ന് കണക്കാക്കിയാണ് ഐസിആർഎ റേറ്റിംഗ് ഉയർത്തിയത്. ക്യാഷ് മാനേജ്‌മെന്റ് ബിസിനസിലെ കമ്പനിയുടെ നേതൃപാടവവും, മികച്ച ഓർഡർ ബുക്കും, ഉയർന്ന മൂല്യമുള്ള സേവനങ്ങളിൽ നിന്നുള്ള വർധിച്ച വരുമാനവും ആണ് ഇതിനു […]
സിഎംഎസ് ഇൻഫോസിസ്റ്റംസിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 5.79 ശതമാനം ഉയർന്നു. റേറ്റിംഗ് ഏജൻസി ഐസിആർഎ കമ്പനിയുടെ 55 കോടി രൂപയുടെ ദീർഘകാല വായ്പയുടെ ക്രെഡിറ്റ് ഔട്ട്ലുക്ക് 'സ്റ്റേബിൾ' നിന്നും 'പോസിറ്റീവ്' ആക്കി ഉയർത്തിയതിന് പിന്നാലെയാണ് വില ഉയർന്നത്. ഹ്രസ്വ-മധ്യ കാലത്തിൽ കമ്പനിക്കു മികച്ച വരുമാനവും, ആഭ്യന്തര മിച്ചവും ഉണ്ടാകുമെന്ന് കണക്കാക്കിയാണ് ഐസിആർഎ റേറ്റിംഗ് ഉയർത്തിയത്. ക്യാഷ് മാനേജ്‌മെന്റ് ബിസിനസിലെ കമ്പനിയുടെ നേതൃപാടവവും, മികച്ച ഓർഡർ ബുക്കും, ഉയർന്ന മൂല്യമുള്ള സേവനങ്ങളിൽ നിന്നുള്ള വർധിച്ച വരുമാനവും ആണ് ഇതിനു കാരണം. ഓഹരി ഇന്ന് 274.80 രൂപ വരെ ഉയർന്നു. ഒടുവിൽ, 4.54 ശതമാനം നേട്ടത്തിൽ 271.55 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.