3 Oct 2022 12:06 PM IST
Summary
ഒക്ടോബര്‍ ഒന്നു മുതല്‍ സേവിംഗ്‌സ് അക്കൗണ്ടുകളുടെ പലിശ നിരക്കുയര്‍ത്തി ഫെഡറല്‍ ബാങ്ക്. ആര്‍ബിഐ റിപ്പോനിരക്ക് അര ശതമാനം ഉയര്‍ത്തിയതിനു പിന്നാലെയാണ് ഫെഡറല്‍ ബാങ്ക് റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചുള്ള സേവിംഗ്‌സ് അക്കൗണ്ടുകളുടെ പലിശ നിരക്ക് ഉയര്‍ത്തിയത്. നിലവിൽ റിപ്പോ നിരക്ക് 5.9 ശതമാനമാണ്. ഫെഡറല്‍ ബാങ്കിലെ അഞ്ചു ലക്ഷം രൂപയില്‍ താഴെയുള്ള സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്ക് ആര്‍ബിഐയുടെ റിപ്പോ നിരക്കിലും 2.90 ശതമാനം കുറഞ്ഞ നിരക്കാണ് പലിശയായി നല്‍കുന്നത്. അതായത് 3 ശതമാനം. സേവിംഗ്‌സ് അക്കൗണ്ടിലെ തുക അഞ്ച് ലക്ഷം […]
ഒക്ടോബര്‍ ഒന്നു മുതല്‍ സേവിംഗ്‌സ് അക്കൗണ്ടുകളുടെ പലിശ നിരക്കുയര്‍ത്തി ഫെഡറല്‍ ബാങ്ക്. ആര്‍ബിഐ റിപ്പോനിരക്ക് അര ശതമാനം ഉയര്‍ത്തിയതിനു പിന്നാലെയാണ് ഫെഡറല്‍ ബാങ്ക് റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചുള്ള സേവിംഗ്‌സ് അക്കൗണ്ടുകളുടെ പലിശ നിരക്ക് ഉയര്‍ത്തിയത്. നിലവിൽ റിപ്പോ നിരക്ക് 5.9 ശതമാനമാണ്.
ഫെഡറല്‍ ബാങ്കിലെ അഞ്ചു ലക്ഷം രൂപയില്‍ താഴെയുള്ള സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്ക് ആര്‍ബിഐയുടെ റിപ്പോ നിരക്കിലും 2.90 ശതമാനം കുറഞ്ഞ നിരക്കാണ് പലിശയായി നല്‍കുന്നത്. അതായത് 3 ശതമാനം.
സേവിംഗ്‌സ് അക്കൗണ്ടിലെ തുക അഞ്ച് ലക്ഷം മുതല്‍ 50 ലക്ഷത്തില്‍ താഴെ വരെയാണെങ്കില്‍ ഒരു ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് റിപ്പോ നിരക്കിനേക്കാള്‍ 2.90 ശതമാനം കുറച്ചും, ഒരു ലക്ഷത്തിനു മുകളിലുള്ള നിക്ഷേപത്തിന് റിപ്പോ നിരക്കിനെക്കാള്‍ 2.85 ശതമാനം കുറച്ചും നിരക്കിലാണ് പലിശ ലഭിക്കുന്നത്.

അമ്പത് ലക്ഷം രൂപ മുതല്‍ അഞ്ചു കോടിയില്‍ താഴെ വരെയാണ് നിക്ഷേപമെങ്കില്‍ ആദ്യത്തെ ഒരു ലക്ഷത്തിന് റിപ്പോ നിരക്കിനെക്കാള്‍ 2.90 ശതമാനം കുറച്ചും, ഒരു ലക്ഷത്തിനു മുകളിലുള്ള നിക്ഷേപത്തിന് റിപ്പോ നിരക്കിനെക്കാള്‍ 2.80 ശതമാനം കുറച്ചുമാണ് പലിശ ലഭിക്കുന്നത്.
അഞ്ചു കോടി രൂപ മുതല്‍ 25 കോടി രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് ആദ്യത്തെ ഒരു ലക്ഷത്തിന് റിപ്പോ നിരക്കിനെക്കാള്‍ 2.90 ശതമാനം കുറച്ചും, ബാക്കിയുള്ള തുകയ്ക്ക് റിപ്പോ നിരക്കിനെക്കാള്‍ 1.50 ശതമാനം കുറച്ചും പലിശ ലഭിക്കും. നിക്ഷേപം 25 കോടി രൂപയ്ക്കു മുകളിലാണെങ്കില്‍ ആദ്യത്തെ ഒരു ലക്ഷത്തിന് റിപ്പോ നിരക്കിനെക്കാള്‍ 2.90 ശതമാനം കുറഞ്ഞ നിരക്കിലും, അതിനുശേഷമുള്ള തുകയ്ക്ക് റിപ്പോ നിരക്കിനെക്കാള്‍ 1.15 ശതമാനം കുറഞ്ഞ നിരക്കിലും പലിശ ലഭിക്കും.