8 Oct 2022 12:29 PM IST
Summary
ഡെല്‍ഹി: ഐടി കമ്പനിയായ എച്ച്സിഎല്‍ ടെക്നോളജീസ് രണ്ടു വര്‍ഷത്തിനുള്ളില്‍ മെക്സിക്കോയില്‍ 1,300 പേര്‍ക്ക് തൊഴിലവസരമൊരുക്കും. മെക്‌സിക്കോ പൗരന്മാര്‍ക്കാണ് അവസരം നല്‍കുക എന്നും കമ്പനി അറിയിച്ചു. മെക്സിക്കോയിലെ കമ്പനിയുടെ നിലവിലെ 2,400 പേരടങ്ങുന്ന തൊഴിലാളികളുടെ എണ്ണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായണ് നീക്കം. എച്ച്സിഎല്ലിന്റെ 14ാം വാര്‍ഷിക ആഘോഷത്തിലാണ് കമ്പനി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കമ്പനി അതിന്റെ ആറാമത്തെ ടെക്നോളജി സെന്റര്‍ ഗുഡലജരയില്‍ അടുത്തിടെ തുറന്നിരുന്നു. 'വ്യവസായങ്ങളില്‍ ഉടനീളം വളരുന്ന പ്രാദേശികവും അന്തര്‍ദേശീയവുമായ ഉപഭോക്തൃ അടിത്തറയ്ക്ക് സേവനം നല്‍കുന്നതിനായി പുതിയ കേന്ദ്രം വികസിപ്പിക്കുകയും […]
ഡെല്‍ഹി: ഐടി കമ്പനിയായ എച്ച്സിഎല്‍ ടെക്നോളജീസ് രണ്ടു വര്‍ഷത്തിനുള്ളില്‍ മെക്സിക്കോയില്‍ 1,300 പേര്‍ക്ക് തൊഴിലവസരമൊരുക്കും. മെക്‌സിക്കോ പൗരന്മാര്‍ക്കാണ് അവസരം നല്‍കുക എന്നും കമ്പനി അറിയിച്ചു. മെക്സിക്കോയിലെ കമ്പനിയുടെ നിലവിലെ 2,400 പേരടങ്ങുന്ന തൊഴിലാളികളുടെ എണ്ണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായണ് നീക്കം. എച്ച്സിഎല്ലിന്റെ 14ാം വാര്‍ഷിക ആഘോഷത്തിലാണ് കമ്പനി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കമ്പനി അതിന്റെ ആറാമത്തെ ടെക്നോളജി സെന്റര്‍ ഗുഡലജരയില്‍ അടുത്തിടെ തുറന്നിരുന്നു.
'വ്യവസായങ്ങളില്‍ ഉടനീളം വളരുന്ന പ്രാദേശികവും അന്തര്‍ദേശീയവുമായ ഉപഭോക്തൃ അടിത്തറയ്ക്ക് സേവനം നല്‍കുന്നതിനായി പുതിയ കേന്ദ്രം വികസിപ്പിക്കുകയും ഡിജിറ്റല്‍ സൊല്യൂഷനുകള്‍ സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യും. കമ്പനിയുടെ ഹൈബ്രിഡ് ഓപ്പറേറ്റിംഗ് മോഡലിന് അനുസൃതമായി, ഈ കേന്ദ്രം ഒരു മികച്ച ജോലിസ്ഥലമായിരിക്കുമെന്നും," കമ്പനിയുടെ പ്രസ്താവനയില്‍ പറയുന്നു.
ആഗോള നിര്‍മാണ സാമഗ്രി കമ്പനിയായ സെമെക്സുമായി ഒരു ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ പങ്കാളിത്തവും, പ്രമുഖ ആഗോള ഡിജിറ്റല്‍ ആക്സിലറേറ്ററായ നിയോറിസുമായി സംയോജിത ഐടി സേവന പങ്കാളിത്തവും കമ്പനി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.