image

11 Oct 2022 9:51 AM IST

ഐസിഐസിഐ ബാങ്ക് സീനിയര്‍ സിറ്റിസണ്‍ നിക്ഷേപ പദ്ധതി നീട്ടി

MyFin Desk

ഐസിഐസിഐ ബാങ്ക് സീനിയര്‍ സിറ്റിസണ്‍ നിക്ഷേപ പദ്ധതി നീട്ടി
X

Summary

  ഐസിഐസിഐ ബാങ്കിന്റെ സ്പെഷ്യല്‍ സീനിയര്‍ സിറ്റിസണ്‍ സ്ഥിര നിക്ഷേപ പദ്ധതി 2022 ഒക്ടോബര്‍ 31 വരെ നീട്ടി. ഐസിഐസിഐ ബാങ്കിന്റെ ഗോള്‍ഡന്‍ ഇയേഴ്സ് സ്ഥിര നിക്ഷേപ പദ്ധതിയില്‍ നിലവിലുള്ള 0.50 ശതമാനം നിരക്കിനേക്കാള്‍ 0.10 ശതമാനം അധിക പലിശ നിരക്ക് പ്രതിവര്‍ഷം ലഭിക്കും. എന്നാല്‍ ഇത് എന്‍ആര്‍ഐ നിക്ഷേപകര്‍ക്ക് ബാധകമല്ല. പദ്ധതി കാലയളവില്‍ ആരംഭിക്കുന്ന പുതിയ നിക്ഷേപങ്ങള്‍ക്കും പുതുക്കിയ നിക്ഷേപങ്ങള്‍ക്കും ഈ അധിക നിരക്ക് ലഭ്യമാകുമെന്ന് ഐസിഐസിഐ ബാങ്ക് വെബ്‌സൈറ്റില്‍ പറയുന്നു. മുതിര്‍ന്ന പൗരന്മാര്‍ക്ക് ബാങ്ക് […]


ഐസിഐസിഐ ബാങ്കിന്റെ സ്പെഷ്യല്‍ സീനിയര്‍ സിറ്റിസണ്‍ സ്ഥിര നിക്ഷേപ പദ്ധതി 2022 ഒക്ടോബര്‍ 31 വരെ നീട്ടി. ഐസിഐസിഐ ബാങ്കിന്റെ ഗോള്‍ഡന്‍ ഇയേഴ്സ് സ്ഥിര നിക്ഷേപ പദ്ധതിയില്‍ നിലവിലുള്ള 0.50 ശതമാനം നിരക്കിനേക്കാള്‍ 0.10 ശതമാനം അധിക പലിശ നിരക്ക് പ്രതിവര്‍ഷം ലഭിക്കും. എന്നാല്‍ ഇത് എന്‍ആര്‍ഐ നിക്ഷേപകര്‍ക്ക് ബാധകമല്ല.

പദ്ധതി കാലയളവില്‍ ആരംഭിക്കുന്ന പുതിയ നിക്ഷേപങ്ങള്‍ക്കും പുതുക്കിയ നിക്ഷേപങ്ങള്‍ക്കും ഈ അധിക നിരക്ക് ലഭ്യമാകുമെന്ന് ഐസിഐസിഐ ബാങ്ക് വെബ്‌സൈറ്റില്‍ പറയുന്നു.

മുതിര്‍ന്ന പൗരന്മാര്‍ക്ക് ബാങ്ക് 6.60 ശതമാനം വരെ ഉയര്‍ന്ന പലിശനിരക്ക് നല്‍കുന്നു. 60 വയസ്സിന് താഴെയുള്ള പൗരന്മാര്‍ക്ക് 6.10 ശതമാനം വരെയും. 2020 മെയ് 20-ന് ആരംഭിച്ച ഗോള്‍ഡന്‍ ഇയേഴ്സ് സ്ഥിര നിക്ഷേപ പദ്ധതിയുടെ കാലാവധി അഞ്ച് മുതല്‍ പത്ത് വര്‍ഷം വരെയാണ്.

കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പേ ഈ നിക്ഷേപം പിന്‍വലിക്കുകയോ അവസാനിപ്പിക്കുകയോ ചെയ്താല്‍ ബാധകമായ ഫൈന്‍ 1.10 ശതമാനമായിരിക്കും. പുതിക്കിയ തീയതി അനുസരിച്ച് 2022 ഒക്ടോബര്‍ 31 വരെ ഇത് പ്രവര്‍ത്തിക്കും.