image

15 Oct 2022 7:45 AM IST

Corporates

ഫ്യൂച്ചര്‍ ഗ്രൂപ്പ് കൂടുതൽ കടക്കെണിയിലേക്ക്, 8.98 കോടി പലിശ അടച്ചില്ല

MyFin Desk

ഫ്യൂച്ചര്‍ ഗ്രൂപ്പ് കൂടുതൽ കടക്കെണിയിലേക്ക്, 8.98 കോടി പലിശ അടച്ചില്ല
X

Summary

ഡെല്‍ഹി: കടക്കെണിയിലായ ഫ്യൂച്ചര്‍ എന്റര്‍പ്രൈസസ് (എഫ്ഇഎല്‍) ഓഹരികളാക്കി മാറ്റാന്‍ സാധിക്കാക്കാത്ത കടപത്രങ്ങളുടെ (എന്‍സിഡി) 8.98 കോടി രൂപ പലിശ അടയ്ക്കുന്നതില്‍ വീഴ്ച്ച വരുത്തിയതായി റിപ്പോര്‍ട്ട്. ഈ ആഴ്ച ആദ്യം എഫ്ഇഎല്‍ എന്‍സിഡികളുടെ  9.16 കോടി രൂപ പലിശ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതായി പറഞ്ഞിരുന്നു. ഏറ്റവും പുതിയതായി പണമടയ്ക്കുന്നതില്‍ വന്ന വീഴ്ച്ചയില്‍, പണമടയ്‌ക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 13 ആയിരുന്നു. 2022 ഏപ്രില്‍ 13 മുതല്‍ 2022 ഒക്ടോബര്‍ 12 വരെയുള്ള കാലയളവിലെ പലിശ അടവുകളിലാണ് എഫ്ഇഎല്‍  വീഴ്ച […]


ഡെല്‍ഹി: കടക്കെണിയിലായ ഫ്യൂച്ചര്‍ എന്റര്‍പ്രൈസസ് (എഫ്ഇഎല്‍) ഓഹരികളാക്കി മാറ്റാന്‍ സാധിക്കാക്കാത്ത കടപത്രങ്ങളുടെ (എന്‍സിഡി) 8.98 കോടി രൂപ പലിശ അടയ്ക്കുന്നതില്‍ വീഴ്ച്ച വരുത്തിയതായി റിപ്പോര്‍ട്ട്.
ഈ ആഴ്ച ആദ്യം എഫ്ഇഎല്‍ എന്‍സിഡികളുടെ 9.16 കോടി രൂപ പലിശ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതായി പറഞ്ഞിരുന്നു. ഏറ്റവും പുതിയതായി പണമടയ്ക്കുന്നതില്‍ വന്ന വീഴ്ച്ചയില്‍, പണമടയ്‌ക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 13 ആയിരുന്നു.
2022 ഏപ്രില്‍ 13 മുതല്‍ 2022 ഒക്ടോബര്‍ 12 വരെയുള്ള കാലയളവിലെ പലിശ അടവുകളിലാണ് എഫ്ഇഎല്‍ വീഴ്ച വരുത്തിയത്. ഇഷ്യൂ ചെയ്ത സെക്യൂരിറ്റികളുടെ മൊത്തം തുക 112 കോടി രൂപയാണ്.
കടക്കെണിയിലായ ഫ്യൂച്ചര്‍ ഗ്രൂപ്പ് സ്ഥാപനം കഴിഞ്ഞ ആറ് മാസത്തിനിടെ നിരവധി കുടിശ്ശിക വരുത്തിയിട്ടുണ്ട്. കമ്പനിയ്ക്കെതിരെ പാപ്പരത്ത നടപടികള്‍ ആരംഭിക്കുന്നതിനായി പണം നല്‍കിയവര്‍ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന് (എന്‍സിഎല്‍ടി) മുമ്പാകെ മൂന്ന് ഹര്‍ജികള്‍ സമര്‍പ്പിച്ചിട്ടുണ്ട്. സ്ഥാപനത്തിന്റെ ഫോറന്‍സിക് ഓഡിറ്റ് നടത്തുന്നതിന് എഫ്ഇഎല്ലിന് വായ്പ നല്‍കിയവര്‍ ഒരു ഓഡിറ്ററെയും നിയമിച്ചിട്ടുണ്ട്.
നിര്‍മ്മാണം, വില്‍പ്പന, ആസ്തികള്‍ പാട്ടത്തിന് നല്‍കല്‍, ലോജിസ്റ്റിക് സേവനങ്ങള്‍ എന്നിവയുടെ ബിസിനസ്സലാണ് കമ്പനി ഏര്‍പ്പെട്ടിരിക്കുന്നത്. ഫ്യൂച്ചര്‍ ഗ്രൂപ്പിനായി റീട്ടെയില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ വികസിപ്പിക്കുകയും, പാട്ടത്തിന് നല്‍കുകയും ചെയ്തിരുന്നു. ഇന്‍ഷുറന്‍സ്, ടെക്സ്റ്റൈല്‍ നിര്‍മ്മാണം, സപ്ലൈ ചെയിന്‍, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളില്‍ ഉള്‍പ്പെടുന്ന അനുബന്ധ ബിസിനസുകളിലും, സംയുക്ത സംരംഭങ്ങളിലും എഫ്ഇഎല്ലിന് നിക്ഷേപമുണ്ട്.
2020 ഓഗസ്റ്റില്‍ പ്രഖ്യാപിച്ച 24,713 കോടി രൂപയുടെ ഇടപാടിന്റെ ഭാഗമായി റിലയന്‍സ് റീട്ടെയിലിലേക്ക് മാറ്റാന്‍ ഉദ്ദേശിച്ചിരുന്ന റീട്ടെയില്‍, മൊത്തവ്യാപാരം, ലോജിസ്റ്റിക്, വെയര്‍ഹൗസിംഗ് വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 19 ഗ്രൂപ്പ് കമ്പനികളുടെ ഭാഗമായിരുന്നു ഇത്. എന്നാല്‍, വായ്പ നല്‍കിയവരുടെ പിന്തുണ ലഭിക്കാത്തതിനെ തുടര്‍ന്ന് ഏപ്രിലില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് കരാര്‍ പിന്‍വലിച്ചിരുന്നു.