18 Oct 2022 11:49 AM IST
Summary
ഡെല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ സര്‍വീസിലുണ്ടായിരുന്ന കാലത്ത് ജോലിയില്‍ എന്തെങ്കിലും അശ്രദ്ധക്കുറവു മൂലം പിഴവുണ്ടാവുകയോ, അപമര്യാദയായി പെരുമാറുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അതിനുള്ള ശിക്ഷ സര്‍വീസില്‍ നിന്നും വിരമിച്ച് പെന്‍ഷനൊക്കെ വാങ്ങി ജീവിക്കുന്ന കാലത്തും ലഭിക്കാം. കേന്ദ്ര സിവില്‍ സര്‍വീസസ് (പെന്‍ഷന്‍) നിയമങ്ങളില്‍ അടുത്തിടെ നടത്തിയ ഭേദഗതിയിലാണ് പുതിയ ചട്ടം ഉള്‍പ്പെടുത്തിയത്. കുറ്റക്കാരനായി കണ്ടെത്തുന്ന വ്യക്തിയുടെ പെന്‍ഷന്‍ അല്ലെങ്കില്‍ ഗ്രാറ്റുവിറ്റി, അല്ലെങ്കില്‍ ഇത് രണ്ടും തടഞ്ഞുവെയ്ക്കാം. രാഷ്ട്രപതിക്ക് നിയമനാധികാരമുള്ള പദവികളില്‍ ജോലി ചെയ്തവര്‍ക്കു മേല്‍ നടപടി സ്വീകരിക്കാന്‍ രാഷ്ട്രപതിക്കും, വിവധ മന്ത്രാലയങ്ങള്‍ […]
ഡെല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ സര്‍വീസിലുണ്ടായിരുന്ന കാലത്ത് ജോലിയില്‍ എന്തെങ്കിലും അശ്രദ്ധക്കുറവു മൂലം പിഴവുണ്ടാവുകയോ, അപമര്യാദയായി പെരുമാറുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അതിനുള്ള ശിക്ഷ സര്‍വീസില്‍ നിന്നും വിരമിച്ച് പെന്‍ഷനൊക്കെ വാങ്ങി ജീവിക്കുന്ന കാലത്തും ലഭിക്കാം. കേന്ദ്ര സിവില്‍ സര്‍വീസസ് (പെന്‍ഷന്‍) നിയമങ്ങളില്‍ അടുത്തിടെ നടത്തിയ ഭേദഗതിയിലാണ് പുതിയ ചട്ടം ഉള്‍പ്പെടുത്തിയത്. കുറ്റക്കാരനായി കണ്ടെത്തുന്ന വ്യക്തിയുടെ പെന്‍ഷന്‍ അല്ലെങ്കില്‍ ഗ്രാറ്റുവിറ്റി, അല്ലെങ്കില്‍ ഇത് രണ്ടും തടഞ്ഞുവെയ്ക്കാം.
രാഷ്ട്രപതിക്ക് നിയമനാധികാരമുള്ള പദവികളില്‍ ജോലി ചെയ്തവര്‍ക്കു മേല്‍ നടപടി സ്വീകരിക്കാന്‍ രാഷ്ട്രപതിക്കും, വിവധ മന്ത്രാലയങ്ങള്‍ അല്ലെങ്കില്‍ വകുപ്പുകള്‍ എന്നിവയ്ക്കു കീഴില്‍ ജോലി ചെയ്തവര്‍ക്കു മേല്‍ നടപടിയെടുക്കാന്‍ മന്ത്രാലയ സെക്രട്ടറിമാര്‍, വകുപ്പ് സെക്രട്ടറിമാര്‍ എന്നിവര്‍ക്കുമാണ് അധികാരം. ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്സ് വിഭാഗങ്ങളില്‍ ജോലി ചെയ്തവര്‍ക്കുമേല്‍ നടപടി എടുക്കാന്‍ കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിനാണ് അധികാരം.
വകുപ്പു തലത്തിലോ അല്ലെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണത്തിലോ കുറ്റം തെളിഞ്ഞാല്‍ ഭേദഗതി വരുത്തിയ നിയമമനുസരിച്ച് ബന്ധപ്പെട്ട അധികാരികള്‍ക്ക് പെന്‍ഷന്‍ അല്ലെങ്കില്‍ ഗ്രാറ്റിവിറ്റി, അല്ലെങ്കില്‍ രണ്ടും പൂര്‍ണമായോ, ഭാഗികമായോ നിര്‍ത്തലാക്കാന്‍ അധികാരമുണ്ട്. അത് ഒരു നിശ്ചിത കാലത്തേക്കോ, അല്ലെങ്കില്‍ സ്ഥിരമായോ ആകാം. ഏതെങ്കിലും വിധത്തില്‍ സര്‍ക്കാരിന് നഷ്ടമുണ്ടായിട്ടുണ്ടെങ്കില്‍ അത് കുറ്റക്കാരനില്‍ നിന്നും ഈടാക്കുകയും ചെയ്യാം.
ഈ സബ് റൂള്‍ പ്രകാരം രാഷ്ട്രപതി ഏതെങ്കിലും അന്തിമ ഉത്തരവുകള്‍ പാസാക്കുന്നതിന് മുമ്പ് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷനുമായി കൂടിയാലോചിക്കും. കൂടാതെ, പെന്‍ഷന്റെ ഒരു ഭാഗം തടഞ്ഞുവയ്ക്കുകയോ പിന്‍വലിക്കുകയോ ചെയ്യുന്ന സാഹചര്യത്തില്‍, അത്തരം പെന്‍ഷന്‍ തുക റൂള്‍ 44-ന് കീഴിലുള്ള ഏറ്റവും കുറഞ്ഞ പെന്‍ഷന്റെ തുകയായ 9000 രൂപയില്‍ കുറയാനും പാടില്ല.