20 Oct 2022 11:43 AM IST
Summary
സെപ്റ്റംബര്‍ പാദത്തില്‍ ഏഷ്യന്‍ പെയ്ന്റിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം 32.83 ശതമാനം വര്‍ധിച്ചു 803.83 കോടി രൂപയായി. വില്പനയിലുണ്ടായ മികച്ച മുന്നേറ്റമാണ് ഇതിനു കാരണം. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ കമ്പനിയുടെ അറ്റാദായം 605.17 കോടി രൂപയായിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലുണ്ടായിരുന്ന 7,096.01 കോടി രൂപയില്‍ നിന്നും ഉയര്‍ന്നു 8,457.57 കോടി രൂപയായി. അന്താരാഷ്ട്ര ബിസ്സിനെസ്സിലും കമ്പനി ഇരട്ട അക്ക വളര്‍ച്ചയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അന്താരാഷ്ട്ര വിപണിയില്‍ വില്പന, കഴിഞ്ഞ വര്‍ഷത്തിലുണ്ടായ […]
സെപ്റ്റംബര്‍ പാദത്തില്‍ ഏഷ്യന്‍ പെയ്ന്റിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം 32.83 ശതമാനം വര്‍ധിച്ചു 803.83 കോടി രൂപയായി. വില്പനയിലുണ്ടായ മികച്ച മുന്നേറ്റമാണ് ഇതിനു കാരണം. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ കമ്പനിയുടെ അറ്റാദായം 605.17 കോടി രൂപയായിരുന്നു.
പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലുണ്ടായിരുന്ന 7,096.01 കോടി രൂപയില്‍ നിന്നും ഉയര്‍ന്നു 8,457.57 കോടി രൂപയായി.
അന്താരാഷ്ട്ര ബിസ്സിനെസ്സിലും കമ്പനി ഇരട്ട അക്ക വളര്‍ച്ചയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അന്താരാഷ്ട്ര വിപണിയില്‍ വില്പന, കഴിഞ്ഞ വര്‍ഷത്തിലുണ്ടായ 699.28 കോടി രൂപയില്‍ നിന്നും 15.3 ശതമാനം വര്‍ധിച്ച് 805.99 കോടി രൂപയായി. കമ്പനിയുടെ ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാര്‍ ഓഹരി ഉടമകള്‍ക്കു ഓഹരി ഒന്നിന് 4.40 രൂപയുടെ ഇടക്കാല ഡിവിഡന്റ് പ്രഖ്യാപിച്ചിട്ടുണ്ട്.