image

21 Oct 2022 10:26 AM IST

News

കാര്‍ഷിക-ഗ്രാമീണ മേഖലയിലെ പണപ്പെരുപ്പം ഉയര്‍ന്നു

MyFin Desk

കാര്‍ഷിക-ഗ്രാമീണ മേഖലയിലെ പണപ്പെരുപ്പം ഉയര്‍ന്നു
X

Summary

ഡെല്‍ഹി: കാര്‍ഷിക മേഖലയിലെയും, ഗ്രാമീണ മേഖലയിലെയും തൊഴിലാളികള്‍ക്കിടയിലെ റീട്ടെയില്‍ പണപ്പെരുപ്പം സെപ്റ്റംബറില്‍ യഥാക്രമം 7.69 ശതമാനം, 7.9 ശതമാനം നിരക്കില്‍ ഉയര്‍ന്നു. ചില ഭക്ഷ്യോത്പന്നങ്ങളുടെ വിലയിലുണ്ടായ വര്‍ദ്ധനവാണ് പണപ്പെരുപ്പത്തിനു കാരണം. ഓഗസ്റ്റില്‍ ഇത് 6.94 ശതമാനം, 7.6 ശതമാനം എന്നിങ്ങനെയായിരുന്നു. മുന്‍ വര്‍ഷം സെപ്റ്റംബറില്‍ യഥാക്രമം 2.89 ശതമാനം, 3.16 ശതമാനം എന്നിങ്ങനെയും. സെപ്റ്റംബറിലെ ഈ മേഖലകളിലെ ഭക്ഷ്യ വിലക്കയറ്റം 7.47 ശതമാനം, 7.52 ശതമാനം എന്നിങ്ങനെയാണ്. ഓഗസ്റ്റില്‍ ഇത് 6.16 ശതമാനം, 6.21 ശതമാനം എന്നിങ്ങനെയായിരുന്നു. […]


ഡെല്‍ഹി: കാര്‍ഷിക മേഖലയിലെയും, ഗ്രാമീണ മേഖലയിലെയും തൊഴിലാളികള്‍ക്കിടയിലെ റീട്ടെയില്‍ പണപ്പെരുപ്പം സെപ്റ്റംബറില്‍ യഥാക്രമം 7.69 ശതമാനം, 7.9 ശതമാനം നിരക്കില്‍ ഉയര്‍ന്നു. ചില ഭക്ഷ്യോത്പന്നങ്ങളുടെ വിലയിലുണ്ടായ വര്‍ദ്ധനവാണ് പണപ്പെരുപ്പത്തിനു കാരണം.

ഓഗസ്റ്റില്‍ ഇത് 6.94 ശതമാനം, 7.6 ശതമാനം എന്നിങ്ങനെയായിരുന്നു. മുന്‍ വര്‍ഷം സെപ്റ്റംബറില്‍ യഥാക്രമം 2.89 ശതമാനം, 3.16 ശതമാനം എന്നിങ്ങനെയും.
സെപ്റ്റംബറിലെ ഈ മേഖലകളിലെ ഭക്ഷ്യ വിലക്കയറ്റം 7.47 ശതമാനം, 7.52 ശതമാനം എന്നിങ്ങനെയാണ്. ഓഗസ്റ്റില്‍ ഇത് 6.16 ശതമാനം, 6.21 ശതമാനം എന്നിങ്ങനെയായിരുന്നു. മുന്‍ വര്‍ഷം സെപ്റ്റംബറില്‍ യഥാക്രമം 0.50 ശതമാനം, 0.70 ശതമാനം എന്നിങ്ങനെയായിരുന്നു. രാജ്യത്തെ കാര്‍ഷിക മേഖലയിലെയും, ഗ്രാമീണ മേഖലയിലെയും തൊഴിലാളികളുടെ ഉപഭോക്തൃ വില സൂചിക സംഖ്യ സെപ്റ്റംബറില്‍ ഒമ്പത് പോയിന്റ് ഉയര്‍ന്ന് 1,149 ലേക്കും, 1,161 ലേക്കും എത്തി.
ഗസ്റ്റില്‍ ഇവ യഥാക്രമം 1,140 പോയിന്റും, 1,152 പോയിന്റുമായിരുന്നു.

അരി, ഗോതമ്പ്-ആട്ട, ബജ്റ, ജോവര്‍, റാഗി, ധാന്യങ്ങള്‍, പാല്‍, നെയ്യ്, ഉപ്പ്, ഉള്ളി, ഉണക്ക മുളക്, പഞ്ചസാര, ശര്‍ക്കര, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവയുടെ വിലയിലെ വര്‍ദ്ധനവാണ് കാരണമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയം വ്യക്തമാക്കുന്നത്. ഈ സൂചികയിലെ ഉയര്‍ച്ച ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്തമാണ്. കാര്‍ഷിക മേഖലയിലെ തൊഴിലാളികളുടെ കാര്യത്തില്‍ 19 സംസ്ഥാനങ്ങളില്‍ ഒന്നുമുതല്‍ 14 പോയിന്റ് വര്‍ദ്ധനവുണ്ടായി. എന്നാല്‍ അസമില്‍ രണ്ട് പോയിന്റിന്റെ കുറവാണുണ്ടായത്. തമിഴ്നാടാണ് സൂചികയില്‍ 1,321 പോയിന്റുമായി മുന്നില്‍. ഹിമാചല്‍ പ്രദേശ് 908 പോയിന്റുമായി ഏറ്റവും താഴെയാണ്. ഗ്രാമീണ തൊഴിലാളികളുടെ കാര്യത്തില്‍ രണ്ട് പോയിന്റ് മുതല്‍ 14 പോയിന്റ് വരെ ഉയര്‍ച്ച 19 സംസ്ഥാനങ്ങളിലുണ്ടായിട്ടുണ്ട്. തമിഴ്നാട്ടില്‍ 1,310 പോയിന്റുമായി സൂചികയില്‍ മുന്നിലും, ഹിമാചല്‍ പ്രദേശ് 957 പോയിന്റുമായി ഏറ്റവും പിന്നിലുമാണ്.

കാര്‍ഷിക മേഖലയിലെയും, ഗ്രാമീണ മേഖലയിലെയും ഉപഭോക്തൃ വില സൂചികയില്‍ ഏറ്റവുമധികം ഉയര്‍ച്ചയുണ്ടായത് ഹരിയാനയിലാണ് (14 പോയിന്റ് വീതം). ഇത് ഗോതമ്പ്-ആട്ട, പാല്‍, ഉള്ളി, ഉണക്കമുളക്, പച്ചക്കറി, പഴങ്ങള്‍, വിറക് എന്നിവയിലെ വില വര്‍ദ്ധനവ് മൂലമാണ്.