image

26 Oct 2022 11:42 AM IST

Banking

ഡാബര്‍ ഇന്ത്യ രണ്ടാം പാദ ലാഭം 2.8% ഇടിഞ്ഞു; വരുമാനം 6% വര്‍ധിച്ചു

MyFin Desk

ഡാബര്‍ ഇന്ത്യ രണ്ടാം പാദ ലാഭം 2.8% ഇടിഞ്ഞു; വരുമാനം 6% വര്‍ധിച്ചു
X

Summary

ഡെല്‍ഹി: ആഭ്യന്തര എഫ്എംസിജി കമ്പനിയായ ഡാബര്‍ ഇന്ത്യയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം സെപ്റ്റംബര്‍ പാദത്തില്‍ 2.85 ശതമാനം ഇടിഞ്ഞ് 490.86 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ഇത് 505.31 കോടി രൂപയായിരുന്നതായി കമ്പനി അറിയിച്ചു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കമ്പനിയുടെ വരുമാനം മുന്‍ സാമ്പത്തിക വര്‍ഷം ഇതേ പാദത്തിലെ 2,817.58 കോടി രൂപയില്‍ നിന്ന് അവലോകന പാദത്തില്‍ 6 ശതമാനം ഉയര്‍ന്ന് 2,986.49 കോടി രൂപയായി. 2022 സെപ്തംബര്‍ പാദത്തില്‍ ഡാബര്‍ ഇന്ത്യയുടെ മൊത്തം ചെലവ് 8.94 […]


ഡെല്‍ഹി: ആഭ്യന്തര എഫ്എംസിജി കമ്പനിയായ ഡാബര്‍ ഇന്ത്യയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം സെപ്റ്റംബര്‍ പാദത്തില്‍ 2.85 ശതമാനം ഇടിഞ്ഞ് 490.86 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ഇത് 505.31 കോടി രൂപയായിരുന്നതായി കമ്പനി അറിയിച്ചു.
പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കമ്പനിയുടെ വരുമാനം മുന്‍ സാമ്പത്തിക വര്‍ഷം ഇതേ പാദത്തിലെ 2,817.58 കോടി രൂപയില്‍ നിന്ന് അവലോകന പാദത്തില്‍ 6 ശതമാനം ഉയര്‍ന്ന് 2,986.49 കോടി രൂപയായി.
2022 സെപ്തംബര്‍ പാദത്തില്‍ ഡാബര്‍ ഇന്ത്യയുടെ മൊത്തം ചെലവ് 8.94 ശതമാനം വര്‍ധിച്ച് 2,471.28 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 2,268.47 കോടി രൂപയായിരുന്നു.