11 Feb 2022 9:38 AM IST
Summary
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വരുന്ന പുതിയ റബര്‍ നിയമത്തിലെ വ്യവസ്ഥകള്‍ കര്‍ഷകരെ ഗുരുതരമായി ബാധിക്കുമെന്നും നിയമ ഭേദഗതി കൃഷിക്കാരെ സംരക്ഷിക്കുന്ന വിധമായിരിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന കൃഷി മന്ത്രി പി പ്രസാദ് കേന്ദ്ര സര്‍ക്കാരിന് കത്തെഴുതി. രാജ്യത്തെ റബര്‍ കര്‍ഷകരുടെ ആത്മവിശ്വാസം തകര്‍ക്കുന്ന വിധത്തിലുള റബര്‍ നിയമ കരട് ഭേദഗതികള്‍ പുനഃപരിശോധിക്കണമെന്ന് കേന്ദ്ര മന്ത്രി പീയുഷ് ഗോയലിനയച്ച കത്തില്‍ കൃഷി മന്ത്രി ആവശ്യപ്പെട്ടു. റബര്‍ കൃഷിയെ വ്യവസായവത്കരിക്കുന്നത് ഈ രംഗത്തെ ചെറുകിട-നാമമാത്ര കര്‍ഷകര്‍ക്ക് വലിയ പ്രതിസന്ധിയുണ്ടാക്കും. അത്തരമൊരു അവസ്ഥയില്‍ […]
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വരുന്ന പുതിയ റബര്‍ നിയമത്തിലെ വ്യവസ്ഥകള്‍ കര്‍ഷകരെ ഗുരുതരമായി ബാധിക്കുമെന്നും നിയമ ഭേദഗതി കൃഷിക്കാരെ സംരക്ഷിക്കുന്ന വിധമായിരിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന കൃഷി മന്ത്രി പി പ്രസാദ് കേന്ദ്ര സര്‍ക്കാരിന് കത്തെഴുതി. രാജ്യത്തെ റബര്‍ കര്‍ഷകരുടെ ആത്മവിശ്വാസം തകര്‍ക്കുന്ന വിധത്തിലുള റബര്‍ നിയമ കരട് ഭേദഗതികള്‍ പുനഃപരിശോധിക്കണമെന്ന് കേന്ദ്ര മന്ത്രി പീയുഷ് ഗോയലിനയച്ച കത്തില്‍ കൃഷി മന്ത്രി ആവശ്യപ്പെട്ടു. റബര്‍ കൃഷിയെ വ്യവസായവത്കരിക്കുന്നത് ഈ രംഗത്തെ ചെറുകിട-നാമമാത്ര കര്‍ഷകര്‍ക്ക് വലിയ പ്രതിസന്ധിയുണ്ടാക്കും. അത്തരമൊരു അവസ്ഥയില്‍ നയപരമായ കാര്യങ്ങളില്‍ ബോര്‍ഡിന്റെ അഭിപ്രായം കേന്ദ്രം തേടുന്ന സാഹചര്യം തന്നെ ഇല്ലാതായി കര്‍ഷകര്‍ ദുരിതത്തിലാകും. ബില്ലില്‍ പൊതുതാത്പര്യപ്രകാരം ഭേദഗതിവരുത്തേണ്ട 13 നിര്‍ദ്ദേശങ്ങളും കത്തിലുണ്ട്.
റബറിനെ നീക്കിയാല്‍
1947 ലെ റബ്ബര്‍ ആക്ടില്‍ നിന്നും പുതിയ ഭേദഗതി പ്രകാരം റബ്ബര്‍ കൃഷി, കൃഷി-അനുബന്ധ മേഖലയില്‍ നിന്ന് മാറി വ്യവസായിക മേഖലയിലേക്കാകുമെന്നതാണ്. ഇതിലൂടെ കര്‍ഷകര്‍ എന്ന വ്യാഖ്യാനം തന്നെ ഇല്ലാതാകും. ഇത് കര്‍ഷകര്‍ക്ക് താങ്ങാവുന്ന ഒന്നായിരിക്കില്ല. കാര്‍ഷിക ആവശ്യത്തിനെടുക്കുന്ന വായ്പകള്‍ക്ക് പോലും സര്‍ഫേസി നിയമപ്രകാരം നടപടികള്‍ എടുക്കുന്നതിനും കര്‍ഷകര്‍ക്കുളള ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുന്നതിനും ഇതിടയാക്കും.
പ്ലാന്റേഷന്‍ തൊഴില്‍ മേഖലയില്‍ നിരവധി നിയമങ്ങള്‍ ഉളള കേരളം പോലൊരു സംസ്ഥാനത്ത് റബ്ബര്‍ മേഖലയിലെ പുതിയ കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നത് ഭരണഘടനാപരമായ തടസ്സങ്ങള്‍ക്കും ഇടയാക്കും. ബോര്‍ഡില്‍ മൂന്നിലൊന്നു പ്രാതിനിധ്യം കര്‍ഷകര്‍ക്കായിരിക്കണമെന്നും. പ്രധാന റബ്ബര്‍ ഉത്പാദകരായ കേരളത്തിനു മതിയായ പ്രാതിനിധ്യം ബോര്‍ഡില്‍ ഉണ്ടാകണമെന്നും മന്ത്രി പി. പ്രസാദ് കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. 2009 ലെ റബ്ബര്‍ (ഭേദഗതി) നിയമപ്രകാരം കൃഷി വകുപ്പിന് ലഭിച്ചിരുന്ന പ്രാതിനിധ്യവും പുതിയ ബില്ലില്‍ റദ്ദ് ചെയ്യപ്പെട്ടിരിക്കുകയാണ്.
താങ്ങുവില
റബ്ബര്‍ മേഖലയ്ക്കായി ഉപയോഗിക്കപ്പെടുന്ന ഫണ്ടിന്റെ 30 ശതമാനമെങ്കിലും സബ്സിഡിക്കും ഉത്പാദന ബോണസിനുമായി മാറ്റിവയ്ക്കപ്പെടണമെന്നത് സംസ്ഥാനത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്നാണ്. താങ്ങുവില ഉറപ്പാക്കുന്നത് സംബന്ധിച്ചും ബില്ലില്‍ പരാമര്‍ശമില്ല. ഇറക്കുമതി ചെയ്യപ്പെടുന്ന റബ്ബറിന്റെ ഗുണനിലവാരത്തെക്കുറിച്ച് യാതൊരു പരാമര്‍ശവും ബില്ലില്‍ ഇല്ലാത്തത് കര്‍ഷകര്‍ക്ക് ഇരുട്ടടിയാകും. റബ്ബര്‍ മാത്രമല്ല, റബ്ബര്‍ ഉത്പന്നങ്ങളുടെ ഇറക്കുമതിക്കും നിബന്ധനകള്‍ ഇല്ലാത്തത് കര്‍ഷകരെ കുഴപ്പത്തിലാക്കുന്നുണ്ട്. 13 ലക്ഷത്തോളം വരുന്ന കര്‍ഷകരുടെ ഉപജീവനമാര്‍ഗ്ഗമാണ് റബ്ബര്‍ കൃഷി. ഈ ചെറുകിട നാമമാത്ര കര്‍ഷകരെ സംരക്ഷിക്കുന്ന തരത്തിലാകണം ബില്ലിലെ ഭേദഗതികള്‍ വരേണ്ടതെന്നും മന്ത്രി ആവശ്യപ്പെട്ടു.