Summary
മുംബൈ: യുക്രെയ്‌നെതിരെ റഷ്യ സൈനിക ആക്രമണം ആരംഭിച്ചതിനെത്തുടർന്ന് ആഗോള വിപണിയിൽ കനത്ത വിൽപ്പന സമ്മർദം. ഇതിനെ തുടർന്ന് സെൻസെക്‌സ് വ്യാഴാഴ്ച 2,702.1 പോയിന്റ് ഇടിഞ്ഞ് (4.72%) 54,529.91 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 815.30 പോയിന്റ്(4.78%) താഴ്ന്ന് 16,247.95 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. രണ്ട് സൂചികകളും തുടർച്ചയായ ഏഴാം ദിവസമാണ് വ്യാപാരം നഷ്ടത്തിലവസാനിപ്പിക്കുന്നത്. സെൻസെക്സ് ചാർട്ടിൽ മികച്ച 30 ഓഹരികളും കനത്ത നഷ്ടം നേരിട്ടു. ഇൻഡസ്ഇൻഡ് ബാങ്ക്, എം ആൻഡ് എം, ബജാജ് ഫിനാൻസ് എന്നിവയൊക്കെ […]
മുംബൈ: യുക്രെയ്‌നെതിരെ റഷ്യ സൈനിക ആക്രമണം ആരംഭിച്ചതിനെത്തുടർന്ന് ആഗോള വിപണിയിൽ കനത്ത വിൽപ്പന സമ്മർദം. ഇതിനെ തുടർന്ന് സെൻസെക്‌സ് വ്യാഴാഴ്ച 2,702.1 പോയിന്റ് ഇടിഞ്ഞ് (4.72%) 54,529.91 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 815.30 പോയിന്റ്(4.78%) താഴ്ന്ന് 16,247.95 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
രണ്ട് സൂചികകളും തുടർച്ചയായ ഏഴാം ദിവസമാണ് വ്യാപാരം നഷ്ടത്തിലവസാനിപ്പിക്കുന്നത്.
സെൻസെക്സ് ചാർട്ടിൽ മികച്ച 30 ഓഹരികളും കനത്ത നഷ്ടം നേരിട്ടു. ഇൻഡസ്ഇൻഡ് ബാങ്ക്, എം ആൻഡ് എം, ബജാജ് ഫിനാൻസ് എന്നിവയൊക്കെ 8 ശതമാനം വരെയാണ് ഇടിവ് നേരിട്ടത്.
യുക്രെയ്ൻ പ്രതിസന്ധി രൂക്ഷമാകുന്നതിനിടയിൽ ആഗോളതലത്തിൽ ഓഹരികൾ ഇടിയുകയും എണ്ണവില ബാരലിന് 5 ഡോളറിലധികം ഉയരുകയും ചെയ്യുന്നത്. ഇത് ആഗോള സമ്പദ്‌വ്യവസ്ഥയെ തളർത്തുമെന്ന് വിദഗ്ധർ വിശ്വസിക്കുന്നു.
യൂറോപ്പിലെയും ഏഷ്യയിലെയും വിപണി സൂചികകൾ 4 ശതമാനം വരെ ഇടിഞ്ഞു. റഷ്യയിൽ നിന്നുള്ള വിതരണം തടസ്സപ്പെടുമെന്ന ആശങ്കയിൽ 2014 ന് ശേഷം ആദ്യമായി ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 100 ഡോളറിന് മുകളിൽ കുതിച്ചു.
വിൽപ്പന കുതിച്ചുയരുന്നത് തുടരുന്നതിനിടെ വിദേശ സ്ഥാപന നിക്ഷേപകർ ബുധനാഴ്ച ഇന്ത്യൻ വിപണിയിൽ 3,417.16 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചതായി എക്സ്ചേഞ്ച് ഡാറ്റ കാണിക്കുന്നു.