image

14 March 2022 2:18 PM IST

Industries

സിം വില്‍പ്പന കേസില്‍ വോഡഫോണിന് ഇടക്കാല ആശ്വാസമില്ല

MyFin Desk

സിം വില്‍പ്പന കേസില്‍ വോഡഫോണിന് ഇടക്കാല ആശ്വാസമില്ല
X

Summary

ഡെല്‍ഹി: മുന്‍കൂട്ടി സജീവമാക്കിയ സിം കാര്‍ഡുകള്‍ വിറ്റതിന് ടെലികോം വകുപ്പ് ചുമത്തിയ പിഴയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കടക്കെണിയിലായ ടെലികോം കമ്പനി വോഡഫോണ്‍-ഐഡിയയ്ക്ക് അടിയന്തര ഇടക്കാല ആശ്വാസം നിഷേധിച്ച് ടെലികോം ട്രൈബ്യൂണലായ ടിഡിഎസ്എടി. ടെലികോം വകുപ്പ് വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന് 1.9 കോടി രൂപ പിഴ ചുമത്തിയിരുന്നു. ഈ ആഴ്ച പണമടയ്ക്കുന്നതില്‍ പരാജയപ്പെട്ടാല്‍ കമ്പനിയുടെ ബാങ്ക് ഗ്യാരണ്ടി പിടിച്ചെടുക്കും. വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന് സ്റ്റേ നല്‍കാന്‍ കഴിയില്ലെന്നും കമ്പനി പണം അടയ്ക്കണമെന്നും ജസ്റ്റിസ് ധീരുഭായ് നരന്‍ഭായ് പട്ടേല്‍ അധ്യക്ഷനായ […]


ഡെല്‍ഹി: മുന്‍കൂട്ടി സജീവമാക്കിയ സിം കാര്‍ഡുകള്‍ വിറ്റതിന് ടെലികോം വകുപ്പ് ചുമത്തിയ പിഴയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കടക്കെണിയിലായ ടെലികോം കമ്പനി വോഡഫോണ്‍-ഐഡിയയ്ക്ക് അടിയന്തര ഇടക്കാല ആശ്വാസം നിഷേധിച്ച് ടെലികോം ട്രൈബ്യൂണലായ ടിഡിഎസ്എടി.

ടെലികോം വകുപ്പ് വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന് 1.9 കോടി രൂപ പിഴ ചുമത്തിയിരുന്നു. ഈ ആഴ്ച പണമടയ്ക്കുന്നതില്‍ പരാജയപ്പെട്ടാല്‍ കമ്പനിയുടെ ബാങ്ക് ഗ്യാരണ്ടി പിടിച്ചെടുക്കും. വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന് സ്റ്റേ നല്‍കാന്‍ കഴിയില്ലെന്നും കമ്പനി പണം അടയ്ക്കണമെന്നും ജസ്റ്റിസ് ധീരുഭായ് നരന്‍ഭായ് പട്ടേല്‍ അധ്യക്ഷനായ ടിഡിഎസ്എടി ബെഞ്ച് പറഞ്ഞു.

കിഴക്കന്‍ യുപിയിലെ ഒരു വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് റീട്ടെയില്‍ പങ്കാളി മുന്‍കൂട്ടി സജീവമാക്കിയ സിമ്മുകള്‍ വിറ്റതുമായി ബന്ധപ്പെട്ടതാണ് കേസ്. 2020 മാര്‍ച്ച് 11 ന് യുപി പോലീസ് റീട്ടെയില്‍ പങ്കാളിയുടെ പരിസരത്ത് റെയ്ഡ് നടത്തുകയും കമ്പനിയുടെ ഇത്തരം സിം കാര്‍ഡുകള്‍ കണ്ടെത്തുകയും ചെയ്തു.2020 മാര്‍ച്ച് 24-ന് ടെലികേം വകുപ്പ് കമ്പനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. പിന്നീട് ഒരു സിം കാര്‍ഡിന് 50,000 രൂപ പിഴയുടെ അടിസ്ഥാനത്തില്‍ 1.9 കോടി രൂപ പിഴചുമത്തി. കേസിന്റെ തുടര്‍വിചാരണ മാര്‍ച്ച് 22 ലേക്ക് മാറ്റിവച്ചു.