16 March 2022 1:56 PM IST
Summary
ഡെല്‍ഹി: രാജ്യത്തെ ആദ്യത്തെ ഗ്രീന്‍ ഹൈഡ്രജന്‍ അടിസ്ഥാനമാക്കിയുള്ള അത്യാധുനിക ഫ്യൂവല്‍ സെല്‍ വൈദ്യുത വാഹനമായ ടൊയോട്ട മിറായ് വിപണിയിലേക്ക്. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. രാജ്യത്ത് ഇത്തരം വാഹനങ്ങള്‍ക്കായി ഒരു പരിതസ്ഥിതി സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്ന ഇന്ത്യയിലെ ആദ്യ പദ്ധതിയാണിതെന്നും അദ്ദേഹം പറഞ്ഞു. ഹൈഡ്രജന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സീറോ എമിഷന്‍ വാഹനമാണിത്. ഒറ്റ ചാര്‍ജില്‍ 650 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. അഞ്ച് മിനിറ്റിനുള്ളില്‍ ഇന്ധനം നിറയ്ക്കാനാകുമെന്നതും ടൊയോട്ട മിറായുടെ പ്രത്യേകതയാണെന്ന് ടോയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ […]
ഡെല്‍ഹി: രാജ്യത്തെ ആദ്യത്തെ ഗ്രീന്‍ ഹൈഡ്രജന്‍ അടിസ്ഥാനമാക്കിയുള്ള അത്യാധുനിക ഫ്യൂവല്‍ സെല്‍ വൈദ്യുത വാഹനമായ ടൊയോട്ട മിറായ് വിപണിയിലേക്ക്. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. രാജ്യത്ത് ഇത്തരം വാഹനങ്ങള്‍ക്കായി ഒരു പരിതസ്ഥിതി സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്ന ഇന്ത്യയിലെ ആദ്യ പദ്ധതിയാണിതെന്നും അദ്ദേഹം പറഞ്ഞു. ഹൈഡ്രജന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സീറോ എമിഷന്‍ വാഹനമാണിത്.
ഒറ്റ ചാര്‍ജില്‍ 650 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. അഞ്ച് മിനിറ്റിനുള്ളില്‍ ഇന്ധനം നിറയ്ക്കാനാകുമെന്നതും ടൊയോട്ട മിറായുടെ പ്രത്യേകതയാണെന്ന് ടോയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ അവകാശപ്പെടുന്നു.
ഗ്രീന്‍ ഹൈഡ്രജന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള സാങ്കേതികവിദ്യ അവതരിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനും ഇതിലൂടെ ഇന്ത്യയുടെ ഊര്‍ജ്ജഭാവി സുരക്ഷിതമാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുമെന്നും ഗഡകരി അഭിപ്രായപ്പെട്ടു.
ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍റും ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഓട്ടോമോട്ടീവ് ടെക്നോളജിയുമായി (ഐസിഎടി) ചേര്‍ന്ന് ഇന്ത്യയിലെ റോഡുകളിലും കാലാവസ്ഥാ സാഹചര്യങ്ങളിലും ഹൈഡ്രജനില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ഏറ്റവും നൂതനമായ എഫ്സിഇവി ടൊയോട്ട മിറായിയെ ഒരു പൈലറ്റ് പ്രോജക്റ്റായാണ് കണക്കാക്കുന്നത്.
കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരി, കേന്ദ്ര ഊര്‍ജ മന്ത്രി ആര്‍ കെ സിംഗ്, ഘന വ്യവസായ മന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു