19 April 2022 12:11 PM IST
News
5 ലക്ഷം രൂപ വരെ നേടാം: മൈഫിൻ-ചുങ്കത്ത് ജ്വല്ലറി 'മണികിലുക്കം' മത്സരത്തിൽ രജിസ്റ്റര്‍ ചെയ്യൂ
MyFin Desk
Summary
കൊച്ചി : അഞ്ച് ലക്ഷം രൂപ വരെ സമ്മാനമായി നേടാന്‍ അവസരമൊരുക്കി ചുങ്കത്ത് ജ്വല്ലറി-മൈഫിന്‍ പോയിന്റ് 'മണികിലുക്കം മത്സരം'. സ്വര്‍ണവ്യാപാര രംഗത്തെ പ്രമുഖരായ ചുങ്കത്ത് ജ്വല്ലറിയും മലയാളത്തിലെ ആദ്യത്തെ ഇന്റഗ്രേറ്റഡ് ഫിനാന്‍സ് ആന്‍ഡ് ബിസിനസ് മാധ്യമമായ മൈഫിന്‍ പോയിന്റും സംയുക്തമായി സംഘടിപ്പിക്കുന്ന മത്സരത്തില്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. 18 മുതല്‍ 55 വയസ് വരെ പ്രായമുള്ള സ്ത്രീകള്‍ക്ക് മാത്രമാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുക. ഈ മാസം 20 മുതല്‍ 24 വരെ എറണാകുളം എംജി റോഡിലുള്ള ചുങ്കത്ത് […]
കൊച്ചി : അഞ്ച് ലക്ഷം രൂപ വരെ സമ്മാനമായി നേടാന്‍ അവസരമൊരുക്കി ചുങ്കത്ത് ജ്വല്ലറി-മൈഫിന്‍ പോയിന്റ് 'മണികിലുക്കം മത്സരം'. സ്വര്‍ണവ്യാപാര രംഗത്തെ പ്രമുഖരായ ചുങ്കത്ത് ജ്വല്ലറിയും മലയാളത്തിലെ ആദ്യത്തെ ഇന്റഗ്രേറ്റഡ് ഫിനാന്‍സ് ആന്‍ഡ് ബിസിനസ് മാധ്യമമായ മൈഫിന്‍ പോയിന്റും സംയുക്തമായി സംഘടിപ്പിക്കുന്ന മത്സരത്തില്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. 18 മുതല്‍ 55 വയസ് വരെ പ്രായമുള്ള സ്ത്രീകള്‍ക്ക് മാത്രമാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുക.
ഈ മാസം 20 മുതല്‍ 24 വരെ എറണാകുളം എംജി റോഡിലുള്ള ചുങ്കത്ത് ജ്വല്ലറി ഷോറൂമിലാണ് മത്സരം. സമയം രാവിലെ 10.30 മുതല്‍ വൈകുന്നേരം 6.00 മണി വരെ. മത്സരാര്‍ത്ഥികളെ 10 മുതല്‍ 15 വരെ പേര്‍ അടങ്ങുന്ന ഗ്രൂപ്പായി തിരിച്ച ശേഷം മുന്‍കൂട്ടി നിശ്ചയിച്ച സമയങ്ങളിലായാണ് മത്സരം നടത്തുക. ഓരോ മത്സരാര്‍ത്ഥിയും പങ്കെടുക്കേണ്ട സമയം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ അറിയിക്കും.
രജിസ്റ്റര്‍ ചെയ്യാന്‍
7034110114 എന്ന നമ്പര്‍ വഴിയോ www.myfinevents.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചോ നിങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം. ഈ മാസം 20 മുതല്‍ 24 വരെയുള്ള ദിവസങ്ങളില്‍ എംജി റോഡിലുള്ള ചുങ്കത്ത് ജ്വല്ലറി ഷോറൂമില്‍ എത്തി വിവിധ ഇടങ്ങളിലായി പതിച്ചിരിക്കുന്ന ക്യൂ ആര്‍ കോഡ് സ്മാര്‍ട്ട് ഫോണ്‍ വഴി സ്‌കാന്‍ ചെയ്യണം. ക്യൂ ആര്‍ കോഡില്‍ പറയുന്ന തുകയ്ക്കുള്ള പര്‍ച്ചേസ് വൗച്ചര്‍ അപ്പോള്‍ തന്നെ ലഭിക്കും.
പുത്തന്‍ അനുഭവമൊരുക്കി ലൈവ് റേഡിയോ കൗണ്ടര്‍
മത്സരാര്‍ത്ഥികള്‍ക്കായി ലൈവ് റേഡിയോ കൗണ്ടര്‍, ഗെയിം ഷോകള്‍ എന്നിവയും ജ്വല്ലറിയില്‍ ഒരുക്കിയിട്ടുണ്ട്. ലൈവ് റേഡിയോ കൗണ്ടറില്‍ നിങ്ങളുടെ ശബ്ദം റേഡിയോ സംപ്രേക്ഷണത്തിന് സമാനമായ രീതിയില്‍ ശ്രവിക്കാനാവും. സ്റ്റാന്‍ഡ് അപ് കോമഡി ഷോയും ഉണ്ടായിരിക്കും.