image

20 April 2022 1:01 PM IST

ചുങ്കത്ത് ജ്വല്ലറി-മൈഫിന്‍ പോയിന്റ് 'മണികിലുക്കം', ആദ്യ ദിവസം മത്സരാര്‍ഥികളില്‍ 10 ല്‍ ആറ് പേര്‍ക്കും സമ്മാനം

MyFin Bureau

Manikilukkam
X

Summary

വനിതകള്‍ക്കായി ചുങ്കത്ത് ജ്വല്ലറിയും മൈഫിന്‍ പോയിന്റും ചേര്‍ന്ന് ഒരുക്കുന്ന 'മണിക്കിലുക്കം കോണ്ടസ്റ്റി'ന് ആവേശകരമായ തുടക്കം. ആദ്യദിവസം തന്നെ മത്സരാര്‍ഥികളില്‍ പലര്‍ക്കും കൈ നിറയെ സമ്മാനം. നേരിട്ടും ഓണ്‍ലൈനായും രജിസ്റ്റര്‍ ചെയ്തവരാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് നേരിട്ടെത്തിയും പങ്കെടുക്കാം. രാവിലെ പതിനൊന്ന് മണിയോടെ ആരംഭിച്ച മത്സരത്തിന്റെ ആദ്യ മണിക്കൂറില്‍ തന്നെ കോട്ടയം സ്വദേശിയായ മന്ദാരം മാത്യൂവിന് 5,000 രൂപ സമ്മാനമായി ലഭിച്ചു. ചുങ്കത്ത് ജ്വല്ലറി ഡയറക്ടര്‍ പ്രിന്‍സ് വര്‍ഗീസ് ആണ് സമ്മാനത്തുക വിതരണം ചെയ്തത്. ഏറ്റുമാനൂര്‍ […]


വനിതകള്‍ക്കായി ചുങ്കത്ത് ജ്വല്ലറിയും മൈഫിന്‍ പോയിന്റും ചേര്‍ന്ന് ഒരുക്കുന്ന 'മണിക്കിലുക്കം കോണ്ടസ്റ്റി'ന് ആവേശകരമായ തുടക്കം. ആദ്യദിവസം തന്നെ മത്സരാര്‍ഥികളില്‍ പലര്‍ക്കും കൈ നിറയെ സമ്മാനം. നേരിട്ടും ഓണ്‍ലൈനായും രജിസ്റ്റര്‍ ചെയ്തവരാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് നേരിട്ടെത്തിയും പങ്കെടുക്കാം. രാവിലെ പതിനൊന്ന് മണിയോടെ ആരംഭിച്ച മത്സരത്തിന്റെ ആദ്യ മണിക്കൂറില്‍ തന്നെ കോട്ടയം സ്വദേശിയായ മന്ദാരം മാത്യൂവിന് 5,000 രൂപ സമ്മാനമായി ലഭിച്ചു. ചുങ്കത്ത് ജ്വല്ലറി ഡയറക്ടര്‍ പ്രിന്‍സ് വര്‍ഗീസ് ആണ് സമ്മാനത്തുക വിതരണം ചെയ്തത്. ഏറ്റുമാനൂര്‍ സ്വദേശി മന്ദാരം ഓണ്‍ലൈന്‍ വഴിയാണ് മത്സരത്തിനായി രജിസ്റ്റര്‍ ചെയ്തത്. സമ്മാനം ലഭിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് മന്ദാരം 'മൈഫിന്‍ പോയിന്റി'നോട് പറഞ്ഞു.

100 രൂപ മുതലാണ് സമ്മാനത്തുക. ഇന്ന് മാത്രം മൂന്ന് പേര്‍ക്ക് 5,000 രൂപയും ഒരാള്‍ക്ക് 7,000 രൂപയും സമ്മാനമായി ലഭിച്ചു. കൊച്ചി എംജി റോഡിലുള്ള ചുങ്കത്ത് ജ്വല്ലറിയുടെ ഷോറൂമിലാണ് മത്സരം. 18 മുതല്‍ 55 വയസു വരെയുളള സ്ത്രീകള്‍ക്ക് പങ്കെടുക്കാം. ആദ്യ റൗണ്ട് കഴിഞ്ഞപ്പോള്‍ തന്നെ മത്സരത്തിന് തിരക്കേറി. നിരവധിപ്പേര്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യാനെത്തിയതോടെ ജ്വല്ലറിയിലും തിരക്കായി. സ്വര്‍ണ്ണം വാങ്ങാന്‍ വന്നവരും പങ്കെടുക്കാന്‍ തയ്യാറായതോടെ മത്സരം മറ്റൊരു ലെവലായി. ഉച്ചവരെ മൂന്ന് ബാച്ച് മത്സരിച്ച് കഴിഞ്ഞപ്പോള്‍ 5,000 രൂപ നേടിയവരുടെ എണ്ണം മൂന്നായി. 10 പേരെയാണ് ഒരു സമയം മത്സരിക്കാന്‍ അനുവദിക്കുന്നത്. പത്തില്‍ ആറ് പേര്‍ക്കും സമ്മാനം ലഭിക്കുന്നുണ്ടെന്നറിഞ്ഞതോടെ കൂടുതല്‍പ്പേര്‍ മത്സരിക്കാന്‍ തയ്യാറായി. ഷോറൂമിലെ വിവിധ ഇടങ്ങളില്‍ പതിപ്പിച്ചിരിക്കുന്ന ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുകയാണ് വേണ്ടത്. ശേഷം ക്യൂആര്‍ കോഡില്‍ പറയുന്ന തുകയ്ക്കുള്ള ഗിഫ്റ്റ് വൗച്ചര്‍ അപ്പോള്‍ തന്നെ ഷോറൂമില്‍ നിന്നും ലഭിക്കും.

5 മിനിറ്റാണ് മത്സരാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത്. ഈ 5 മിനിറ്റില്‍ 10 ക്യുആര്‍ കോഡുകളാണ് സ്‌കാന്‍ ചെയ്യേണ്ടത്. സ്‌കാന്‍ ചെയ്യുമ്പോള്‍ സമ്മാനം ലഭിച്ചാല്‍ ആ ക്യുആര്‍ കോഡ് കയ്യിലെടുക്കേണ്ടതാണ്. ശേഷം അത് കൗണ്ടറില്‍ നല്‍കിയാല്‍ ലഭിച്ച പ്രൈസ് മണിയുടെ വൗച്ചര്‍ നല്‍കും. ഇനി ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തിട്ടും സമ്മാനമൊന്നും ലഭിച്ചില്ലെങ്കിലും വിഷമിക്കേണ്ട. ദിവസത്തിനൊടുവില്‍ നിങ്ങള്‍ക്കായി ബമ്പര്‍ പ്രൈസും ഒരുക്കിയിട്ടുണ്ട്. 5 ദിവസം നീണ്ടുനില്‍ക്കുന്ന 'മൈഫിന്‍ പോയിന്റ്- ചുങ്കത്ത് ജ്വല്ലറി മണികിലുക്കം' കോണ്ടസ്റ്റ് ഞായറാഴ്ച്ച അവസാനിക്കും.