29 April 2022 11:30 AM IST
Summary
മുംബൈ: ആദ്യഘട്ട വ്യാപാരത്തിലെ നേട്ടത്തിനുശേഷം സൂചികകള്‍ വ്യാപാരം അവസാനിപ്പിച്ചത് നഷ്ടത്തില്‍. ആക്‌സിസ് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ് എന്നീ ഓഹരികളുടെ അവസാന സമയത്തെ വില്‍പ്പനയും 0.8 ശതമാനം ഇടിവിന് കാരണമായി. സെന്‍സെക്‌സ് 460.19 പോയിന്റ് ഇടിഞ്ഞ് 57,060.87 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ സെന്‍സെക്‌സ് 57,975.48 പോയിന്റിലേക്ക് ഉയരുകയും, 56,902.30 പോയിന്റിലേക്ക് താഴുകയും ചെയ്തിരുന്നു. നിഫ്റ്റി 142.50 പോയിന്റ് ഇടിഞ്ഞ് 17,102.55 ലേക്ക് എത്തി. ആക്‌സിസ് ബാങ്ക്, പവര്‍ഗ്രിഡ്, വിപ്രോ, സ്‌റ്റേറ്റ് ബാങ്ക് ഓഫ് […]
മുംബൈ: ആദ്യഘട്ട വ്യാപാരത്തിലെ നേട്ടത്തിനുശേഷം സൂചികകള്‍ വ്യാപാരം അവസാനിപ്പിച്ചത് നഷ്ടത്തില്‍. ആക്‌സിസ് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ് എന്നീ ഓഹരികളുടെ അവസാന സമയത്തെ വില്‍പ്പനയും 0.8 ശതമാനം ഇടിവിന് കാരണമായി.
സെന്‍സെക്‌സ് 460.19 പോയിന്റ് ഇടിഞ്ഞ് 57,060.87 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ സെന്‍സെക്‌സ് 57,975.48 പോയിന്റിലേക്ക് ഉയരുകയും, 56,902.30 പോയിന്റിലേക്ക് താഴുകയും ചെയ്തിരുന്നു.
നിഫ്റ്റി 142.50 പോയിന്റ് ഇടിഞ്ഞ് 17,102.55 ലേക്ക് എത്തി. ആക്‌സിസ് ബാങ്ക്, പവര്‍ഗ്രിഡ്, വിപ്രോ, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, മാരുതി, ടൈറ്റന്‍, എന്‍ടിപിസി എന്നിവയാണ് നഷ്ടം നേരിട്ടത്.
മറുവശത്ത്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, സണ്‍ ഫാര്‍മ, ടാറ്റ സ്റ്റീല്‍, ഡോ റെഡീസ് എന്നീ കമ്പനികള്‍ നേട്ടമുണ്ടാക്കി. ഏഷ്യന്‍ ഓഹരി വിപണികളായ ഹോംകോംഗ്, ഷാങ്ഹായ്, സിയോള്‍ എന്നിവ മികച്ച നേട്ടമുണ്ടാക്കി. യൂറോപ്യന്‍ വിപണിയിലും ഉച്ച കഴിഞ്ഞുള്ള വ്യാപാരം നേട്ടത്തിലാണ്.
ഇന്നലെ കാര്യമായ നേട്ടത്തിലാണ് യുഎസ് വിപണികള്‍ വ്യാപാരം അവസാനിപ്പിച്ചത്.
സെന്‍സെക്‌സ് ഇന്നലെ 701.67 പോയിന്റ് ഉയര്‍ന്ന് 57,521 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 206.65 പോയിന്റ് ഉയര്‍ന്ന് 17,245.05 ലും. അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില 1.91 ശതമാനം ഉയര്‍ന്ന് ബാരലിന് 109.65 ഡോളറായി. തുടര്‍ച്ചയായ വില്‍പ്പനയ്ക്കുശേഷം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 743.22 കോടി രൂപ വിലയുള്ള ഓഹരികള്‍ വാങ്ങി.