image

28 May 2022 12:08 PM IST

Banking

യുണൈറ്റഡ് സ്പിരിറ്സ് Q4 ലാഭം 12 ശതമാനം ഇടിഞ്ഞ് 179 കോടി രൂപ

Agencies

യുണൈറ്റഡ് സ്പിരിറ്സ് Q4 ലാഭം 12 ശതമാനം ഇടിഞ്ഞ് 179 കോടി രൂപ
X

Summary

ഡെല്‍ഹി: വര്‍ധിച്ചുവരുന്ന പണപ്പെരുപ്പം മൂലം 2022 മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ ഡിയാജിയോ നിയന്ത്രിത മദ്യ നിര്‍മ്മാതാക്കളായ യുണൈറ്റഡ് സ്പിരിറ്റ്‌സിന്റെ (യുഎസ്എല്‍) കണ്‍സോളിഡേറ്റഡ് അറ്റാദായം 12.14 ശതമാനം ഇടിവോടെ 178.6 കോടി രൂപ രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ കമ്പനിയുടെ അറ്റാദായം 203.3 കോടി രൂപയായിരുന്നു. എന്നിരുന്നാലും, പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 2021 സാമ്പത്തിക വര്‍ഷത്തിലെ ഇതേ കാലയളവിലെ 7,678.1 കോടി രൂപയില്‍ നിന്ന് 2022 സാമ്പത്തിക വര്‍ഷത്തിലെ അവലോകന പാദത്തില്‍ 1.16 ശതമാനം ഉയര്‍ന്ന് […]


ഡെല്‍ഹി: വര്‍ധിച്ചുവരുന്ന പണപ്പെരുപ്പം മൂലം 2022 മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ ഡിയാജിയോ നിയന്ത്രിത മദ്യ നിര്‍മ്മാതാക്കളായ യുണൈറ്റഡ് സ്പിരിറ്റ്‌സിന്റെ (യുഎസ്എല്‍) കണ്‍സോളിഡേറ്റഡ് അറ്റാദായം 12.14 ശതമാനം ഇടിവോടെ 178.6 കോടി രൂപ രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ കമ്പനിയുടെ അറ്റാദായം 203.3 കോടി രൂപയായിരുന്നു.

എന്നിരുന്നാലും, പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 2021 സാമ്പത്തിക വര്‍ഷത്തിലെ ഇതേ കാലയളവിലെ 7,678.1 കോടി രൂപയില്‍ നിന്ന് 2022 സാമ്പത്തിക വര്‍ഷത്തിലെ അവലോകന പാദത്തില്‍ 1.16 ശതമാനം ഉയര്‍ന്ന് 7,767.3 കോടി രൂപയായി. 2022 മാര്‍ച്ച് പാദത്തില്‍ മൊത്തം ചെലവ് 7,429.4 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 7,392.2 കോടി രൂപയായിരുന്നു.

മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ യുഎസ്എല്ലിന്റെ അറ്റാദായം 810.6 കോടി രൂപയായി ഉയര്‍ന്നു. 2021 സാമ്പത്തിക വര്‍ഷത്തില്‍ 362.1 കോടി രൂപയായിരുന്നു അറ്റാദായം.

പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 2021-22ല്‍ 3,106.18 കോടി രൂപയായിരുന്നു. ഇത് മുന്‍ വര്‍ഷം ഇതേ കാലയളവിലെ 2,741.85 കോടി രൂപയേക്കാള്‍ 13.28 ശതമാനം കൂടുതലാണ്.