image

2 Jun 2022 1:39 PM IST

Market

സൗദി എണ്ണ നയം തുണച്ചു, വിപണിയിൽ അപ്രതീക്ഷിത നേട്ടം

Bijith R

സൗദി എണ്ണ നയം തുണച്ചു, വിപണിയിൽ അപ്രതീക്ഷിത നേട്ടം
X

Summary

ചാഞ്ചാട്ടങ്ങൾക്കൊടുവിൽ വിപണി മികച്ച തിരിച്ചു വരവിനു സാക്ഷിയായി. റഷ്യൻ എണ്ണയ്ക്ക് പാശ്ചാത്യ രാജ്യങ്ങൾ ഉപരോധം പ്രഖ്യാപിച്ചുവെങ്കിലും, സൗദി അറേബ്യ എണ്ണ ഉത്പാദനം വർധിപ്പിച്ച് വിതരണത്തിൽ ഉണ്ടായേക്കാവുന്ന കുറവു നികത്തുമെന്ന വാർത്തയെ തുടർന്നാണ് വിപണികൾ വീണ്ടും ശക്തമായത്. ഇന്നു വൈകുന്നേരം നടക്കുന്ന ഒപക് മീറ്റിങ്ങിനു തൊട്ടു മുമ്പാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില 2 ശതമാനം ഇടിഞ്ഞു. ഇത് ആഭ്യന്തര വിപണിയിലും നേട്ടമുണ്ടാക്കി. ഇന്നലെ ക്രൂഡ് ഓയിൽ വിലയിൽ 0.6 ശതമാനം വർദ്ധനവ് ഉണ്ടായിരുന്നു. […]


ചാഞ്ചാട്ടങ്ങൾക്കൊടുവിൽ വിപണി മികച്ച തിരിച്ചു വരവിനു സാക്ഷിയായി. റഷ്യൻ എണ്ണയ്ക്ക് പാശ്ചാത്യ രാജ്യങ്ങൾ ഉപരോധം പ്രഖ്യാപിച്ചുവെങ്കിലും, സൗദി അറേബ്യ എണ്ണ ഉത്പാദനം വർധിപ്പിച്ച് വിതരണത്തിൽ ഉണ്ടായേക്കാവുന്ന കുറവു നികത്തുമെന്ന വാർത്തയെ തുടർന്നാണ് വിപണികൾ വീണ്ടും ശക്തമായത്. ഇന്നു വൈകുന്നേരം നടക്കുന്ന ഒപക് മീറ്റിങ്ങിനു തൊട്ടു മുമ്പാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില 2 ശതമാനം ഇടിഞ്ഞു. ഇത് ആഭ്യന്തര വിപണിയിലും നേട്ടമുണ്ടാക്കി. ഇന്നലെ ക്രൂഡ് ഓയിൽ വിലയിൽ 0.6 ശതമാനം വർദ്ധനവ് ഉണ്ടായിരുന്നു.

ഗാപ് ഡൗണിൽ ആരംഭിച്ച നിഫ്റ്റി, കഴിഞ്ഞ രണ്ടു ദിവസങ്ങളിലെ തുടർച്ചയായ നഷ്ടങ്ങൾക്കു ശേഷം 105.25 പോയിന്റ് (0.64 ശതമാനം) ഉയർന്നു 16,628 ലും, സെൻസെക്സ് 436.94 പോയിന്റ് (0.79 ശതമാനം ) ഉയർന്നു 55,818 .11ലും വ്യാപാരം അവസാനിപ്പിച്ചു.

വരും ദിവസങ്ങളിലും ഈ തിരിച്ചു വരവിന്റെ പ്രഭാവം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ, ജിയോജിത്ത് ഫിനാൻഷ്യൽ സർവ്വീസസ് റിസർച്ച് ഹെഡ് വിനോദ് നായർ പറഞ്ഞു: "ജിഎസ്ടി സമാഹരണം, ഫാക്ടറി ഉൽപ്പാദനം എന്നിവയിലെ ഉയര്‍ന്ന കണക്കുകള്‍ 2023 സാമ്പത്തിക വര്‍ഷത്തിന്റെ മികച്ച തുടക്കമാണ് കാണിക്കുന്നത്. ക്രൂഡോയില്‍ വിലയിലുണ്ടാകുന്ന കുറവും ഇന്ത്യന്‍ വിപണിയുടെ പ്രകടനത്തിന് പിന്തുണ നല്‍കുന്നുണ്ട്. എന്നിരുന്നാലും, രണ്ടാഴ്ച്ചയ്ക്കുള്ളില്‍ പുറത്തു വരാനിരിക്കുന്ന ഇന്ത്യയിലെയും, യുഎസിലെയും കേന്ദ്ര ബാങ്കുകളുടെ നയങ്ങളെയാണ് ഇത് കൂടുതലും ആശ്രയിച്ചിരിക്കുന്നത്.”

വിപണിയിൽ ഇന്ന് പ്രധാനമായും മുന്നേറിയത് റിലയൻസ് ഇൻഡസ്ട്രീസാണ്. കമ്പനിയുടെ ഓഹരികൾ 3.51 ശതമാനം ഉയർന്നു. സെൻസെക്സിൽ പ്രകടമായ 436.94 പോയിന്റിന്റെ നേട്ടത്തിൽ 281.91 പോയിന്റും (64.51 ശതമാനം) ഈ ഓഹരിയുടെ മാത്രം വിഹിതമാണ്. കൂടാതെ, ഇൻഫോസിസ്, ടിസിഎസ് ഏഷ്യൻ പെയിന്റ് എന്നീ ഓഹരികൾ യഥാക്രമം 1.96 ശതമാനവും,1.98 ശതമാനവും,1 .94 ശതമാനവും ഉയർന്നു.

"ഇന്ന് വിപണിയിൽ ക്രോംപ്ടൺ, വോൾട്ടാസ്, ഫെഡറൽ ബാങ്ക്, സിപ്ല, കോൾ ഇന്ത്യ, പോളി ക്യാബ്, എച്ച്എഎൽ മുതലായ ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ, അപ്പോളോ ഹോസ്പിറ്റൽ, ഹീറോ മോട്ടോ, യുബിഎൽ, അപ്പോളോ ടയേഴ്സ് എന്നിവർ നഷ്ടത്തിലായിരുന്നു," മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവ്വീസസ് ഇക്വിറ്റി ഡെറിവേറ്റീവ് വൈസ് പ്രസിഡന്റ് ചന്ദ്രൻ തപരിയ പറഞ്ഞു.

വിപണിയിൽ ഇന്ന് വ്യാപാരത്തിനെത്തിയ ഓഹരികളിൽ 1,970 എണ്ണം ലാഭത്തിലായപ്പോൾ 1,339 എണ്ണം നഷ്ടമുണ്ടാക്കി. ഇന്ത്യയുടെ വോളട്ടിലിറ്റി ഇൻഡക്സിൽ 2.51 ശതമാനം കുറവു വന്നു. ഇത് 20.32 ശതമാനമായി.