20 Jun 2022 5:31 AM IST
Summary
മുംബൈ: സെന്‍സെക്‌സ് 254 പോയിന്റ് നേട്ടത്തോടെ വ്യാപാരം ആരംഭിച്ചെങ്കിലും നിമിഷങ്ങള്‍ക്കുള്ളില്‍ നഷ്ടത്തിലേക്കു വീണു. സെന്‍സെക്‌സ് 253.69 പോയിന്റ് ഉയര്‍ന്ന് 51,614.11 ലേക്കും, നിഫ്റ്റി 69.6 പോയിന്റ് ഉയര്‍ന്ന് 15,363.10 ലേക്കും എത്തിയിരുന്നു. പക്ഷേ, സൂചികകള്‍ക്ക് ഈ നേട്ടം നിലനിര്‍ത്താനായില്ല. രാവിലെ 10 മണിയോടെ സെന്‍സെക്‌സ് 287.1 പോയിന്റ് താഴ്ന്ന് 51,073.32 ലേക്കും, നിഫ്റ്റി 94.75 പോയിന്റ് ഇടിഞ്ഞ് 15,198.75 ലേക്കും താഴ്ന്നു. രാവിലെ 10.40 ഓടെ വിപണി വീണ്ടും ലാഭത്തിലേക്കു കയറി. മിനിറ്റുകൾക്കകം സൂചികകൾ വീണ്ടും നഷ്ടത്തിലായി. […]
മുംബൈ: സെന്‍സെക്‌സ് 254 പോയിന്റ് നേട്ടത്തോടെ വ്യാപാരം ആരംഭിച്ചെങ്കിലും നിമിഷങ്ങള്‍ക്കുള്ളില്‍ നഷ്ടത്തിലേക്കു വീണു. സെന്‍സെക്‌സ് 253.69 പോയിന്റ് ഉയര്‍ന്ന് 51,614.11 ലേക്കും, നിഫ്റ്റി 69.6 പോയിന്റ് ഉയര്‍ന്ന് 15,363.10 ലേക്കും എത്തിയിരുന്നു. പക്ഷേ, സൂചികകള്‍ക്ക് ഈ നേട്ടം നിലനിര്‍ത്താനായില്ല. രാവിലെ 10 മണിയോടെ സെന്‍സെക്‌സ് 287.1 പോയിന്റ് താഴ്ന്ന് 51,073.32 ലേക്കും, നിഫ്റ്റി 94.75 പോയിന്റ് ഇടിഞ്ഞ് 15,198.75 ലേക്കും താഴ്ന്നു.
രാവിലെ 10.40 ഓടെ വിപണി വീണ്ടും ലാഭത്തിലേക്കു കയറി. മിനിറ്റുകൾക്കകം സൂചികകൾ വീണ്ടും നഷ്ടത്തിലായി. 10.45 ഓടെ വീണ്ടും ലാഭത്തിലായി. സെന്‍സെക്‌സ് 77.53 പോയിന്റ് ഉയര്‍ന്ന് 51,437.95 ലേക്കും, നിഫ്റ്റി 10.70 പോയിന്റ് ഉയര്‍ന്ന് 15,304.20 ലേക്കും എത്തി. ഈ നിലയിലുള്ള ചാഞ്ചാട്ടം വിപണിയിൽ ഇപ്പോഴും നടക്കുകയാണ്.
ടാറ്റ സ്റ്റീല്‍, എം ആന്‍ഡ് എം, പവര്‍ഗ്രിഡ്, ടെക് മഹീന്ദ്ര, എല്‍ ആന്‍ഡ് ടി, ഐസിഐസിഐ ബാങ്ക് എന്നീ ഓഹരികളാണ് പ്രധാനമായും നഷ്ടം നേരിട്ടത്. എച്ച്ഡിഎഫ്‌സി, ഹിന്ദുസ്ഥാന്‍ യൂണീലിവര്‍, സണ്‍ഫാര്‍മ, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നീ ഓഹരികള്‍ നേട്ടമുണ്ടാക്കി.
ഏഷ്യന്‍ വിപണികളിലെ വ്യാപാരം സമ്മിശ്രമാണ്. ടോക്കിയോ, സിയോള്‍ എന്നീ വിപണികള്‍ നഷ്ടത്തിലാണ്. എന്നാല്‍, ഷാങ്ഹായ്, ഹോംകോംഗ് വിപണികള്‍ നേട്ടത്തിലാണ്. അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 0.18 ശതമാനം താഴ്ന്ന് ബാരലിന് 112.95 ഡോളറായി. ഓഹരി വിപണി വിവരങ്ങള്‍ പ്രകാരം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വെള്ളിയാഴ്ച്ച 7,818.61 കോടി രൂപ വിലയുള്ള ഓഹരികള്‍ വിറ്റഴിച്ചു.