28 Jun 2022 10:21 AM IST
Summary
മുംബൈ: ഊര്‍ജം, ഐടി, വാഹന ഓഹരികളുടെ ഉയര്‍ച്ചയും ആഗോള ഓഹരി വിപണിയിലെ തിരിച്ചുവരവും മൂലം വിപണിയില്‍ നേരിയ മുന്നേറ്റം. മൂന്ന് ദിവസത്തെ തുടര്‍ച്ചയായ മുന്നേറ്റത്തിന് തിരിച്ചടിയായി ആഗോള വിപണിയിലെ പ്രതിഭാസങ്ങള്‍ വിപണിയില്‍ പ്രതിഫലിച്ചതിനാല്‍ ഇന്ന് നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. എന്നാല്‍ ഒടുവിൽ തുടര്‍ച്ചയായ നാലാം ദിവസവും വിപണി ലാഭത്തിലെത്തി. ബിഎസ്ഇ സെന്‍സെക്സ് 16.17 പോയിന്റ് അല്ലെങ്കില്‍ 0.03 ശതമാനം ഉയര്‍ന്ന് 53,177.45 ല്‍ ക്ലോസ് ചെയ്തു. വ്യാപര വേളയില്‍ ഇത് 389.75 പോയിന്റ് അല്ലെങ്കില്‍ 0.73 ശതമാനം […]
മുംബൈ: ഊര്‍ജം, ഐടി, വാഹന ഓഹരികളുടെ ഉയര്‍ച്ചയും ആഗോള ഓഹരി വിപണിയിലെ തിരിച്ചുവരവും മൂലം വിപണിയില്‍ നേരിയ മുന്നേറ്റം.
മൂന്ന് ദിവസത്തെ തുടര്‍ച്ചയായ മുന്നേറ്റത്തിന് തിരിച്ചടിയായി ആഗോള വിപണിയിലെ പ്രതിഭാസങ്ങള്‍ വിപണിയില്‍ പ്രതിഫലിച്ചതിനാല്‍ ഇന്ന് നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. എന്നാല്‍ ഒടുവിൽ തുടര്‍ച്ചയായ നാലാം ദിവസവും വിപണി ലാഭത്തിലെത്തി.
ബിഎസ്ഇ സെന്‍സെക്സ് 16.17 പോയിന്റ് അല്ലെങ്കില്‍ 0.03 ശതമാനം ഉയര്‍ന്ന് 53,177.45 ല്‍ ക്ലോസ് ചെയ്തു. വ്യാപര വേളയില്‍ ഇത് 389.75 പോയിന്റ് അല്ലെങ്കില്‍ 0.73 ശതമാനം ഇടിഞ്ഞ് 52,771.53 ആയിരുന്നു.
എന്‍എസ്ഇ നിഫ്റ്റി 18.15 പോയിന്റ് അല്ലെങ്കില്‍ 0.11 ശതമാനം ഉയര്‍ന്ന് 15,850.20 ല്‍ എത്തി.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഡോ റെഡ്ഡീസ് ലബോറട്ടറീസ്, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ് അവസാനിച്ചത്.
ടൈറ്റന്‍, ഏഷ്യന്‍ പെയിന്റ്സ്, ബജാജ് ഫിന്‍സെര്‍വ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയാണ് വിപണിയില്‍ നഷ്ടം നേരിട്ടത്.
ടോക്കിയോ, ഷാങ്ഹായ്, സിയോള്‍, ഹോങ്കോംഗ് എന്നീ ഏഷ്യന്‍ വിപണികള്‍ ആദ്യ വ്യാപാരത്തിലെ ഇടിവിന് ശേഷം കുതിച്ചുയരുകയും നേട്ടത്തോടെ അവസാനിക്കുകയും ചെയ്തു. മിഡ് സെഷന്‍ ഡീലുകളില്‍ യൂറോപ്യന്‍ വിപണികളും നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
അമേരിക്കന്‍ വിപണികള്‍ തിങ്കളാഴ്ച നഷ്ടത്തിലാണ് അവസാനിച്ചത്.
ബ്രെന്റ് ക്രൂഡ് 1.58 ശതമാനം ഉയര്‍ന്ന് ബാരലിന് 116.9 യുഎസ് ഡോളറിലെത്തിയിട്ടുണ്ട്.
തിങ്കളാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ 1,278.42 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ച് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്ഐഐ) മൂലധന വിപണിയില്‍ അറ്റ വില്‍പ്പനക്കാരായി തുടര്‍ന്നു.