3 July 2022 7:25 AM IST
Summary
ഓഹരി വിപണിയിലെ കഴിഞ്ഞ കുറേ ആഴ്ച്ചകളായുള്ള കനത്ത വീഴ്ച്ചകള്‍ കാരണം ഓഹരിയധിഷ്ടിത മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള പുതിയ നിക്ഷേപത്തിന്റെ വരവു കുറഞ്ഞു. എന്നാല്‍ കേന്ദ്ര ബാങ്കിന്റെ നിരക്ക് വര്‍ദ്ധനവ് മൂലം ദീര്‍ഘകാല ഡെറ്റ് ഫണ്ടുകളിലേക്കുള്ള പുതിയ നിക്ഷേപങ്ങളില്‍ ഉയര്‍ച്ചയും പ്രകടമായി. മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ അഭിപ്രായത്തില്‍, സമീപകാലത്ത് വലിയ തോതില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ വിതരണക്കാരുടെ ബിസിനസില്‍ മാന്ദ്യമുണ്ടായിട്ടുണ്ട്. കൂടാതെ, ഓഹരിയധിഷ്ടിത മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള നിക്ഷേപവും ദുര്‍ബലമായി. എന്നിരുന്നാലും, മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നുള്ള പിന്‍വാങ്ങലുകളില്‍ പ്രധാന ട്രെന്‍ഡുകളൊന്നും ഇതുവരെ […]
ഓഹരി വിപണിയിലെ കഴിഞ്ഞ കുറേ ആഴ്ച്ചകളായുള്ള കനത്ത വീഴ്ച്ചകള്‍ കാരണം ഓഹരിയധിഷ്ടിത മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള പുതിയ നിക്ഷേപത്തിന്റെ വരവു കുറഞ്ഞു. എന്നാല്‍ കേന്ദ്ര ബാങ്കിന്റെ നിരക്ക് വര്‍ദ്ധനവ് മൂലം ദീര്‍ഘകാല ഡെറ്റ് ഫണ്ടുകളിലേക്കുള്ള പുതിയ നിക്ഷേപങ്ങളില്‍ ഉയര്‍ച്ചയും പ്രകടമായി.
മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ അഭിപ്രായത്തില്‍, സമീപകാലത്ത് വലിയ തോതില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ വിതരണക്കാരുടെ ബിസിനസില്‍ മാന്ദ്യമുണ്ടായിട്ടുണ്ട്. കൂടാതെ, ഓഹരിയധിഷ്ടിത മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള നിക്ഷേപവും ദുര്‍ബലമായി. എന്നിരുന്നാലും, മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നുള്ള പിന്‍വാങ്ങലുകളില്‍ പ്രധാന ട്രെന്‍ഡുകളൊന്നും ഇതുവരെ വ്യക്തമായിട്ടില്ല. മുന്‍ കാലങ്ങളില്‍ പ്രകടമായിട്ടുള്ളത് ഓഹരി വിപണി ശക്തമായി തിരിച്ചു വരുമ്പോള്‍ മ്യൂച്വല്‍ ഫണ്ട് മേഖലയില്‍ നിന്നുള്ള ഫണ്ടുകളുടെ പുറത്തേക്കുള്ള ഒഴുക്കിന് ആക്കം കൂടും.
വിവിധ വിഭാഗങ്ങളിലുള്ള നിക്ഷേപകരില്‍, ഉയര്‍ന്ന ആസ്തിയുള്ള നിക്ഷേപകരില്‍ (high networth investors) നിന്നും ഓഹരിയധിഷ്ടിത മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള നിക്ഷേപം കുറഞ്ഞിട്ടുണ്ട്. കാരണം, ആര്‍ബിഐ നിരക്ക് ഉയര്‍ത്തിയതിനാല്‍ അവര്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള ഡെറ്റ് ഫണ്ടുകളാണ് ഇഷ്ടപ്പെടുന്നത്.
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ താരതമ്യേന മെച്ചപ്പെട്ട റിട്ടേണ്‍ നല്‍കിയ ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുകള്‍ (AIF), പോര്‍ട്ട്ഫോളിയോ മാനേജ്മെന്റ് സര്‍വീസ് (PMS) ഉത്പന്നങ്ങള്‍ എന്നീ ആസ്തികളില്‍ നിക്ഷേപിക്കാനും അവര്‍ താല്‍പര്യപ്പെടുന്നുണ്ട്. മ്യൂച്വല്‍ ഫണ്ടുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത്തരം നിക്ഷേപങ്ങള്‍ക്കുള്ള ചെലവ് അധികമാണെങ്കിലും ഇവ തെരഞ്ഞെടുക്കാന്‍ അവര്‍ക്ക് താല്‍പര്യമുണ്ട്.
നിക്ഷേപകരുടെ താല്‍പര്യത്തിലുണ്ടായ മാറ്റം കാണക്കിലെടുത്ത് മ്യൂച്വല്‍ ഫണ്ട് വിതരണക്കാരും, സാമ്പത്തിക ഉപദേഷ്ടാക്കളും അവരുടെ സ്ട്രാറ്റജി ഒറ്റത്തവണ (lump sum) നിക്ഷേപത്തില്‍ നിന്നും സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനിലേക്ക് (SIP) കേന്ദ്രീകരിച്ചിട്ടുണ്ട്. ഉയര്‍ന്ന അസ്ഥിരത നിലനില്‍ക്കുന്നതിനാല്‍ നേരിട്ടുള്ള ഓഹരി നിക്ഷേപങ്ങളില്‍ നിന്നും ഓഹരിയധിഷ്ടിത മ്യൂച്വല്‍ ഫണ്ടുകളിലേക്ക് നിക്ഷേപകര്‍ മാറുമെന്നും മ്യൂച്വല്‍ ഫണ്ട് വിതരണക്കാര്‍ പ്രതീക്ഷിക്കുന്നു. "അടുത്തകാലത്ത് ക്ലോസ് ചെയ്ത എസ്‌ഐപികളുടെ എണ്ണം വര്‍ദ്ധിച്ചിരുന്നു. കാരണം, ചെറിയ കാലയളവിലേക്കുള്ള (ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള) എസ്‌ഐപികളിലാണ് നിക്ഷേപകര്‍ കൂടുതലയി ചേര്‍ന്നത്. ബാങ്കുകള്‍ സ്ഥിര നിക്ഷേപ പലിശ നിരക്ക് 7.5-8 ശതമാനം വരെ ഉയര്‍ത്തിയാല്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നും സ്ഥിര നിക്ഷേപ ഉപകരണങ്ങളിലേക്ക് ഫണ്ടുകള്‍ ഒഴുകുമെന്ന് മ്യൂച്ചല്‍ ഫണ്ട് വിതരണക്കാര്‍ ഭയപ്പെടുന്നു," മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് പറഞ്ഞു.
ദീര്‍ഘകാല ഡെറ്റ് ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിനു മുമ്പായി നിക്ഷേപ സ്ഥാപനങ്ങള്‍ അടുത്ത ഘട്ട നിരക്ക് വര്‍ദ്ധനയ്ക്കായി കാത്തിരിക്കുകയാണ്. അടുത്ത ഘട്ടത്തിൽ 50 ബേസിസ് പോയിന്റ് വര്‍ദ്ധനവുണ്ടാവുകയോ, അല്ലെങ്കില്‍ 10 വര്‍ഷ ഗവണ്‍മെന്റ് ബോണ്ടിന്റെ യീല്‍ഡ് എട്ട് ശതമാനത്തിലെത്തുകയോ ചെയ്താല്‍ കടപ്പത്ര വിപണിയിലെ ദീര്‍ഘകാല ആസ്തികളിലേക്ക് ഒഴുക്കുണ്ടാവാം.