image

16 July 2022 6:19 AM IST

Corporates

എച്ച്ഡിഎഫ്‌സി-എച്ച്ഡിഎഫ്‌സി ബാങ്ക് ലയനത്തിന് പെൻഷൻ ഫണ്ട് അനുമതി

PTI

എച്ച്ഡിഎഫ്‌സി-എച്ച്ഡിഎഫ്‌സി ബാങ്ക് ലയനത്തിന് പെൻഷൻ ഫണ്ട് അനുമതി
X

Summary

ഡെല്‍ഹി: എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി എന്നിവയുടെ ലയനത്തിന് പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററായ പിഎഫ്ആര്‍ഡിഎയുടെ അനുമതി ലഭിച്ചുവെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക്. ഇന്ത്യയുടെ കോര്‍പ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടായി വിശേഷിപ്പിക്കപ്പെടുന്ന എച്ച്ഡിഎഫ്‌സി ബാങ്ക് എച്ച്ഡിഎഫ്‌സി ലയനം ഏപ്രില്‍ നാലിനാണ് അന്തിമ ധാരണയായത്. ഇടപാടിന്റെ മൂല്യം ഏകദേശം 40 ബില്യണ്‍ ഡോളറായാണ് കണക്കാക്കുന്നത്. ബിഎസ്ഇയുടെയും, എന്‍എസ്ഇയുടെയും, ആര്‍ബിഐയുടെയും അനുമതി നിലവില്‍ ലയനത്തിന് ലഭിച്ചിട്ടുണ്ട്. രണ്ട് സ്ഥാപനങ്ങളുടെയും ആസ്തികള്‍ തമ്മില്‍ചേര്‍ക്കുമ്പോള്‍ ഏകദേശം 18 ലക്ഷം കോടി രൂപയോളം വരും. 2024 സാമ്പത്തിക […]


ഡെല്‍ഹി: എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി എന്നിവയുടെ ലയനത്തിന് പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററായ പിഎഫ്ആര്‍ഡിഎയുടെ അനുമതി ലഭിച്ചുവെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക്.

ഇന്ത്യയുടെ കോര്‍പ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടായി വിശേഷിപ്പിക്കപ്പെടുന്ന എച്ച്ഡിഎഫ്‌സി ബാങ്ക് എച്ച്ഡിഎഫ്‌സി ലയനം ഏപ്രില്‍ നാലിനാണ് അന്തിമ ധാരണയായത്. ഇടപാടിന്റെ മൂല്യം ഏകദേശം 40 ബില്യണ്‍ ഡോളറായാണ് കണക്കാക്കുന്നത്.

ബിഎസ്ഇയുടെയും, എന്‍എസ്ഇയുടെയും, ആര്‍ബിഐയുടെയും അനുമതി നിലവില്‍ ലയനത്തിന് ലഭിച്ചിട്ടുണ്ട്.

രണ്ട് സ്ഥാപനങ്ങളുടെയും ആസ്തികള്‍ തമ്മില്‍ചേര്‍ക്കുമ്പോള്‍ ഏകദേശം 18 ലക്ഷം കോടി രൂപയോളം വരും. 2024 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാമത്തെയോ മൂന്നാമത്തെയോ പാദത്തോടെ ലയനം പൂര്‍ത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കരാര്‍ പ്രാബല്യത്തില്‍ വന്നാല്‍, എച്ച്ഡിഎഫ്സി ബാങ്ക് 100 ശതമാനം പൊതു ഓഹരി ഉടമകളുടെ ഉടമസ്ഥതയിലായിരിക്കും. നിലവിലുള്ള എച്ച്ഡിഎഫ്സി ഓഹരി ഉടമകള്‍ക്ക് ബാങ്കിന്റെ 41 ശതമാനം ഓഹരിയുണ്ടാകും. ഓരോ എച്ച്ഡിഎഫ്സി ഓഹരി ഉടമകള്‍ക്കും 25 ഓഹരികള്‍ക്ക് എച്ച്ഡിഎഫ്സി ബാങ്കിന്റെ 42 ഓഹരികള്‍ ലഭിക്കും.

2022 ഏപ്രില്‍ 1 ൽ, എച്ച്ഡിഎഫ്സി ബാങ്കിന്റെ വിപണി മൂലധനം 8.36 ലക്ഷം കോടി രൂപ (110 ബില്യണ്‍ ഡോളര്‍) ആയിരുന്നു. എച്ച്ഡിഎഫ്സിയുടേത് 4.46 ലക്ഷം കോടി രൂപ (59 ബില്യണ്‍ ഡോളര്‍)യും.
ലയനശേഷം എച്ച്ഡിഎഫ്സി ബാങ്ക് ഐസിഐസിഐ ബാങ്കിന്റെ ഇരട്ടി വലുപ്പമുള്ള ബാങ്കായി മാറും.