19 July 2022 2:42 PM IST
Summary
ട്യൂബ് ഇൻവെസ്റ്റ്മെന്റിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 15 ശതമാനത്തോളം ഉയർന്നു. കമ്പനിയുടെ ഉപസ്ഥാപനമായ 'ടിഐ ക്ലീൻ മൊബിലിറ്റി' (ടിഐസിഎംപിഎൽ) ഇലക്ട്രിക് ഹെവി കൊമേർഷ്യൽ വെഹിക്കിൾ കമ്പനിയായ 'ഐപിഎൽ ടെക് ഇലക്ട്രി'ക്കിന്റെ 65 ശതമാനത്തോളം ഓഹരികൾ ഏറ്റെടുക്കുന്നതിനുള്ള കരാറിൽ ഒപ്പു വച്ചതിനെത്തുടർന്നാണ് വില ഉയർന്നത്. നേരിട്ടും, വിപണിയിൽ നിന്നും 246 കോടി രൂപയുടെ ഓഹരികൾ വാങ്ങുന്നതിലൂടെയായിരിക്കും ഇടപാട് പൂർത്തിയാക്കുന്നത്. 2022 ഒക്ടോബർ 31 നു മുൻപായി ഏറ്റെടുക്കൽ നടപടി പൂർത്തിയാകുമെന്ന് കമ്പനി അറിയിച്ചു. ഇലക്ട്രിക് ഹെവി കൊമേർഷ്യൽ വാഹനങ്ങൾ […]
ട്യൂബ് ഇൻവെസ്റ്റ്മെന്റിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 15 ശതമാനത്തോളം ഉയർന്നു. കമ്പനിയുടെ ഉപസ്ഥാപനമായ 'ടിഐ ക്ലീൻ മൊബിലിറ്റി' (ടിഐസിഎംപിഎൽ) ഇലക്ട്രിക് ഹെവി കൊമേർഷ്യൽ വെഹിക്കിൾ കമ്പനിയായ 'ഐപിഎൽ ടെക് ഇലക്ട്രി'ക്കിന്റെ 65 ശതമാനത്തോളം ഓഹരികൾ ഏറ്റെടുക്കുന്നതിനുള്ള കരാറിൽ ഒപ്പു വച്ചതിനെത്തുടർന്നാണ് വില ഉയർന്നത്. നേരിട്ടും, വിപണിയിൽ നിന്നും 246 കോടി രൂപയുടെ ഓഹരികൾ വാങ്ങുന്നതിലൂടെയായിരിക്കും ഇടപാട് പൂർത്തിയാക്കുന്നത്. 2022 ഒക്ടോബർ 31 നു മുൻപായി ഏറ്റെടുക്കൽ നടപടി പൂർത്തിയാകുമെന്ന് കമ്പനി അറിയിച്ചു.
ഇലക്ട്രിക് ഹെവി കൊമേർഷ്യൽ വാഹനങ്ങൾ നിർമിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കമ്പനിയാണ് 2019ൽ ആരംഭിച്ച ഐപിഎൽ ഇലക്ട്രിക്. ‘റിനോ 5536 (RHINO 5536)’ ആണ് കമ്പനി നിർമ്മിച്ച ആദ്യ വാഹനം. ക്ലീൻ മൊബിലിറ്റി മേഖലയിലെ വളർച്ചാ സാധ്യതകൾ വികസിപ്പിക്കുന്നതിനാണ് ടിഐസിഎംപിഎൽ രൂപീകരിച്ചത്. ഇവരുടെ മറ്റൊരു ഉപസ്ഥാപനമായ 'സെലസ്റ്റിയൽ ഇ-മൊബിലിറ്റി'യിൽ മുച്ചക്ര ഇലക്ട്രിക് വാഹനങ്ങളുടെയും, ഇലക്ട്രിക് ട്രാക്ടറുകളുടെയും നിർമ്മാണം നടക്കുന്നുണ്ട്.
ഇതിനു പുറമെ, ടിഐസിഎംപിഎല്ലിന്റെ ഓഹരികളിൽ 150 കോടി രൂപയുടെ നിക്ഷേപം നടത്താനും, 100 കോടി രൂപയിൽ കവിയാത്ത ഇന്റർ-കോർപറേറ്റ് നിക്ഷേപത്തിനും ട്യൂബ് ഇൻവെസ്റ്റ്മെന്റ് ഓഫ് ഇന്ത്യയുടെ ഡയറക്ടർ ബോർഡ് അനുമതി നല്കയിട്ടുണ്ട്.
2,317.90 രൂപ വരെയെത്തിയ ഓഹരി ഇന്ന് 11.54 ശതമാനം നേട്ടത്തിൽ, 232 രൂപ ഉയർന്ന്, 2,242.60 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.