23 July 2022 9:51 AM IST
Summary
പട്ടിൽ നെയ്ത പരമ്പരാഗത വിവാഹ വസ്ത്രങ്ങളുമായി വിവാഹ വസ്ത്ര വിപണി കൈയടക്കാൻ ഖാദി ഗ്രാമവ്യവസായ ബോർഡ്. പാലക്കാട് ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന് കീഴിലുള്ള ശ്രീകൃഷ്ണപുരം ഖാദി സിൽക്കിലാണ് ഓഡർ അനുസരിച്ചുള്ള വസ്ത്രങ്ങൾ തയ്യാറാക്കുന്നത്. ബോർഡിൻറെ പ്രവർത്തനങ്ങൾ വിപുലൂകരിക്കുന്നതിൻറെ ഭാഗമായാണ് പുതിയ ചുവടു വയ്പ്. വധൂവരന്മാരുടെ അഭിരുചിക്കനുസൃതമായാണ് വസ്ത്രങ്ങൾ നെയ്തെടുക്കുന്നതെന്ന് ബോർഡ് വക്താവ് പറഞ്ഞു. പ്രകൃതിദത്ത ഖാദിനൂലിലാണ് വസ്ത്രങ്ങളുടെ നിർമ്മിതി. ഓഡർ അനുസരിച്ച് ആകർഷക ഡിസൈനുകളിൽ ഇത് നെയ്ത് എടുക്കും. വധുവിന് സിൽക്ക് സാരിയും ബ്ളൗസും വരന് […]
പട്ടിൽ നെയ്ത പരമ്പരാഗത വിവാഹ വസ്ത്രങ്ങളുമായി വിവാഹ വസ്ത്ര വിപണി കൈയടക്കാൻ ഖാദി ഗ്രാമവ്യവസായ ബോർഡ്. പാലക്കാട് ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന് കീഴിലുള്ള ശ്രീകൃഷ്ണപുരം ഖാദി സിൽക്കിലാണ് ഓഡർ അനുസരിച്ചുള്ള വസ്ത്രങ്ങൾ തയ്യാറാക്കുന്നത്. ബോർഡിൻറെ പ്രവർത്തനങ്ങൾ വിപുലൂകരിക്കുന്നതിൻറെ ഭാഗമായാണ് പുതിയ ചുവടു വയ്പ്. വധൂവരന്മാരുടെ അഭിരുചിക്കനുസൃതമായാണ് വസ്ത്രങ്ങൾ നെയ്തെടുക്കുന്നതെന്ന് ബോർഡ് വക്താവ് പറഞ്ഞു.
പ്രകൃതിദത്ത ഖാദിനൂലിലാണ് വസ്ത്രങ്ങളുടെ നിർമ്മിതി. ഓഡർ അനുസരിച്ച് ആകർഷക ഡിസൈനുകളിൽ ഇത് നെയ്ത് എടുക്കും. വധുവിന് സിൽക്ക് സാരിയും ബ്ളൗസും വരന് സിൽക്ക് ഷർട്ടും മുണ്ടും. പരീക്ഷണാടിസ്ഥാനത്തിൽ തൃശൂർ, മലപ്പുറം സ്വദേശികളായ വധൂവരന്മാർക്കാണ് ആദ്യം പരീക്ഷണാടിസ്ഥാനത്തിൽ വിവാഹ വസ്ത്രങ്ങൾ നെയ്തുനൽകിയത്. ഇത് ഹിറ്റായതോടെ ആവശ്യക്കാരേറി. ചിങ്ങമാസവും വിവാഹസീസണും അടുത്തിരിക്കേ വൻ വില്പന ഉണ്ടാകുമെന്നാണ് ഖാദി ബോർഡിന്റെ പ്രതീക്ഷ.
വിവാഹ വസ്ത്രത്തിനായി ഒരുമാസം മുമ്പെങ്കിലും ഓർഡർ ചെയ്യണം. വധൂവരന്മാർ തിരഞ്ഞെടുക്കുന്ന തരവും ഡിസൈനും അനുസരിച്ചുള്ള സിൽക്ക് നൂലുകൾ ബംഗളുരുവിൽ നിന്നാണ് വാങ്ങുന്നത്.
പരിചയസമ്പത്തുള്ള നെയ്ത്തുകാരാണ് ശ്രീകൃഷ്ണപുരം പട്ട് നെയ്തെടുക്കുന്നത്. ഒരുകിലോ ശുദ്ധമായ സിൽക്കിന് ജി.എസ്.ടി ഉൾപ്പെടെ വില 11,500 രൂപയാകും. സാരി 14,000 രൂപ മുതൽ വിപണിയിൽ വിലയാകും. വരന്മാർക്കായി നൂറിലേറെ നിറങ്ങളിൽ ഷർട്ട് പീസുകളുണ്ട്. ഫുൾ സ്ളീവ് ഷർട്ട് പീസിന് ജി.എസ്.ടിയടക്കം വില 2,000 രൂപ. 2500 രൂപ മുതൽ ഒറ്റമുണ്ടുകൾ ലഭ്യമാണ്.