image

11 Aug 2022 11:12 AM IST

Stock Market Updates

നിരക്ക് വർധനയുടെ വേഗത കുറയുമെന്ന ശുഭ സൂചനയിൽ വിപണികൾ മുന്നേറി

MyFin Desk

നിരക്ക് വർധനയുടെ വേഗത കുറയുമെന്ന ശുഭ സൂചനയിൽ വിപണികൾ മുന്നേറി
X

Summary

മുംബൈ: വിദേശ നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങിക്കൂട്ടിയതും ഐടി, ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ ഓഹരികളുടെ കനത്ത രീതിയിലുള്ള വാങ്ങലും ഇന്ത്യൻ സൂചികകളെ ഇന്ന് മുന്നോട്ടു നയിച്ചു. ബിഎസ്ഇ സെന്‍സെക്‌സ് 515.31 പോയിന്റ് അഥവാ 0.88 ശതമാനം ഉയര്‍ന്ന് 59,332.60 ല്‍ അവസാനിച്ചു. അതുപോലെ, എന്‍എസ്ഇ നിഫ്റ്റി 124.25 പോയിന്റ് അഥവാ 124.25 ശതമാനം ഉയര്‍ന്ന് 17,659 ല്‍ ഇന്നത്തെ വ്യാപാരം ക്ലോസ് ചെയ്തു. സെന്‍സെക്സില്‍ ഓഹരി മൂല്യം 2.75 ശതമാനം ഉയര്‍ന്ന് ആക്സിസ് ബാങ്കാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. എന്നാല്‍ […]


മുംബൈ: വിദേശ നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങിക്കൂട്ടിയതും ഐടി, ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ ഓഹരികളുടെ കനത്ത രീതിയിലുള്ള വാങ്ങലും ഇന്ത്യൻ സൂചികകളെ ഇന്ന് മുന്നോട്ടു നയിച്ചു.

ബിഎസ്ഇ സെന്‍സെക്‌സ് 515.31 പോയിന്റ് അഥവാ 0.88 ശതമാനം ഉയര്‍ന്ന് 59,332.60 ല്‍ അവസാനിച്ചു. അതുപോലെ, എന്‍എസ്ഇ നിഫ്റ്റി 124.25 പോയിന്റ് അഥവാ 124.25 ശതമാനം ഉയര്‍ന്ന് 17,659 ല്‍ ഇന്നത്തെ വ്യാപാരം ക്ലോസ് ചെയ്തു.

സെന്‍സെക്സില്‍ ഓഹരി മൂല്യം 2.75 ശതമാനം ഉയര്‍ന്ന് ആക്സിസ് ബാങ്കാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. എന്നാല്‍ ഐടിസി, എന്‍ടിപിസി, എച്ച്യുഎല്‍, ഭാരതി എയര്‍ടെല്‍, മാരുതി, നെസ്ലെ ഇന്ത്യ എന്നിവയുടെ ഓഹരി 1.56 ശതമാനം വരെ ഇടിഞ്ഞു.

ഏഷ്യന്‍ വിപണികളായ ഹോങ്കോംഗ്, ഷാങ്ഹായ്, സിയോള്‍ എന്നിവിടങ്ങളിലെ ഓഹരികള്‍ കാര്യമായ നേട്ടത്തോടെ അവസാനിച്ചപ്പോള്‍ ടോക്കിയോ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. മിഡ് സെഷന്‍ ഡീലുകളില്‍ യൂറോപ്പിലെ ഓഹരികള്‍ തകര്‍ച്ചയോടെയാണ് വ്യാപാരം നടത്തുന്നത്.

യുഎസ് ഗേജുകളിലെ ഉറച്ച പ്രവണതയും ഏഷ്യന്‍ സൂചികകളിലെ തുടര്‍ച്ചയായ മുന്നേറ്റവുമാണ് ആഭ്യന്തര വിപണികളിലെ മുന്നേറ്റത്തെ പിന്തുണച്ചതെന്ന് വ്യാപാരികള്‍ പറഞ്ഞു.

ജൂലൈയില്‍ പണപ്പെരുപ്പം പ്രതീക്ഷിച്ചതിലുംകുറഞ്ഞുവെന്ന യുഎസ് കണക്കുകളുടെ അടിസ്ഥാനത്തില്‍ അമേരിക്കന്‍ വിപണികള്‍ ബുധനാഴ്ച്ച കുത്തനെ ഉയര്‍ന്നു. പലിശനിരക്ക് ഉയര്‍ത്തുന്നതില്‍ ഫെഡറല്‍ മുന്നോട്ട് പോകാനുള്ള സാധ്യത കുറവായിരിക്കുമെന്ന് ഇത് സൂചിപ്പിക്കുന്നു.

ബുധനാഴ്ച 1,061.88 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിയതിനാല്‍ വിദേശ നിക്ഷേപകര്‍ (എഫ്‌ഐഐ) ഇന്ത്യന്‍ മൂലധന വിപണിയില്‍ മൊത്ത വാങ്ങലുകാരായി. അതേസമയം, ബ്രെന്റ് ക്രൂഡ് 0.92 ശതമാനം ഉയര്‍ന്ന് ബാരലിന് 98.30 ഡോളറിലെത്തി.

"യുഎസ് പണപ്പെരുപ്പ കണക്കുകൾ പ്രതീക്ഷിച്ചതിലും കുറവായതിനാൽ നിരക്ക് വർധനയുടെ വേഗത കുറയുമെന്ന ശുഭ സൂചന വിപണികളിൽ മുന്നേറ്റമുണ്ടാക്കി. ക്രൂഡ് ഓയിൽ വിലയിലുണ്ടായ കുറവ്, ഭക്ഷണത്തിന്റെയും പാർപ്പിടത്തിന്റെയും വർധിച്ചു വരുന്ന ചിലവിനെ പിടിച്ചു നിർത്തിയതിനാൽ ജൂലൈ മാസത്തിൽ യുഎസിന്റെ ഉപഭോക്തൃ വില സൂചിക 8.5 ശതമാനമായി. ആഭ്യന്തര നിക്ഷേപകർ ഇന്ന് പുറത്തു വരാനിരിക്കുന്ന ഇന്ത്യയുടെ പണപ്പെരുപ്പ കണക്കുകളെ കാത്തിരിക്കുകയാണ്. പ്രതിമാസാടിസ്ഥാനത്തിൽ പണപ്പെരുപ്പ പ്രവണതക്ക് കുറവുണ്ടായേക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്," ജിയോജിത് ഫിനാൻഷ്യൽ സെർവിസിന്റെ റിസേർച് ഹെഡ് വിനോദ് നായർ പറഞ്ഞു.