21 Aug 2022 5:14 AM IST
Summary
ഡെല്‍ഹി: റിട്ടയര്‍മെന്റ് ഫണ്ട് ബോഡിയായ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) 2022 ജൂണില്‍ 18.36 ലക്ഷം പുതിയ വരിക്കാരെ ചേര്‍ത്തതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 43 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. 2021 ജൂണില്‍ 12.83 ലക്ഷം പുതിയ വരിക്കാരാണ് ഇപിഎഫ്ഒയില്‍ ചേര്‍ന്നത്. 2022 മെയ് മാസത്തെ അപേക്ഷിച്ച് ഈ വര്‍ഷം ജൂണില്‍ മൊത്തം അംഗസംഖ്യ 9.21 ശതമാനം വര്‍ധിച്ചു. പുതിയ അംഗങ്ങള്‍ ചേരുന്നത് 2022 ഏപ്രില്‍ മുതല്‍ വര്‍ധിച്ചുവരുന്ന പ്രവണത കാണിക്കുന്നുണ്ട്. […]
ഡെല്‍ഹി: റിട്ടയര്‍മെന്റ് ഫണ്ട് ബോഡിയായ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) 2022 ജൂണില്‍ 18.36 ലക്ഷം പുതിയ വരിക്കാരെ ചേര്‍ത്തതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു.
ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 43 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.
2021 ജൂണില്‍ 12.83 ലക്ഷം പുതിയ വരിക്കാരാണ് ഇപിഎഫ്ഒയില്‍ ചേര്‍ന്നത്. 2022 മെയ് മാസത്തെ അപേക്ഷിച്ച് ഈ വര്‍ഷം ജൂണില്‍ മൊത്തം അംഗസംഖ്യ 9.21 ശതമാനം വര്‍ധിച്ചു. പുതിയ അംഗങ്ങള്‍ ചേരുന്നത് 2022 ഏപ്രില്‍ മുതല്‍ വര്‍ധിച്ചുവരുന്ന പ്രവണത കാണിക്കുന്നുണ്ട്.
ജോലി മാറുന്ന സാഹചര്യത്തില്‍ ഏകദേശം 7.82 ലക്ഷം അംഗങ്ങള്‍ ഇപിഎഫ്ഒയില്‍ നിന്നും പുറത്ത് പോയെങ്കിലും പിന്നീട് പുതിയ സ്ഥാപനത്തിലെത്തിയപ്പോള്‍ പിഎഫ് പിന്‍വലിക്കുന്നതിന് പകരം മുന്‍ പിഎഫ് അക്കൗണ്ടില്‍ നിന്ന് കറണ്ട് അക്കൗണ്ടിലേക്ക് ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം രേഖപ്പെടുത്തിയ പ്രതിമാസ ശരാശരിയേക്കാള്‍ കൂടുതലാണ് ഈ മാസത്തെ പുതിയ എന്റോള്‍മെന്റ്. 2022 ജൂണില്‍ 22-25 വയസ് പ്രായമുള്ളവരാണ് ഇപിഎഫ്ഒയില്‍ ഏറ്റവും കൂടുതല്‍ ചേര്‍ന്നത്.
സംഘടിത മേഖലയില്‍ സ്ത്രീ തൊഴിലാളികളുടെ പങ്കാളിത്തം കഴിഞ്ഞ 12 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. അതുകൊണ്ട് തന്നെ ഇത് 2022 മെയ് മാസത്തിലെ 20.37 ശതമാനത്തില്‍ നിന്ന് ജൂണില്‍ 22.09 ശതമാനമായി വര്‍ധിച്ചു.
മെയ് മാസത്തെ അപേക്ഷിച്ച് ജൂണില്‍ സ്‌കൂളുകള്‍, വസ്ത്ര നിര്‍മ്മാണം, വിദഗ്ദ്ധ സേവനങ്ങള്‍, തുണിത്തരങ്ങള്‍ തുടങ്ങിയ വ്യവസായങ്ങളില്‍ നിന്നും കൂടുതല്‍ പേര്‍ ഇപിഎഫ്ഒയില്‍ ചേര്‍ന്നു.