3 Sept 2022 6:01 AM IST
Summary
ഡെല്‍ഹി: ബാങ്ക് ഓഫ് ബറോഡ സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ വഴി 7.88 ശതമാനം നിരക്കില്‍ കടപ്പത്രങ്ങള്‍ ഇഷ്യൂ ചെയ്ത് 2,474 കോടി രൂപ സമാഹരിച്ചു. ബാങ്ക് 1 കോടി രൂപ വീതം മൂല്യമുള്ള ഓഹരികളാക്കി മാറ്റാനാകാത്ത 2,474 പെര്‍പെച്വല്‍ കടപ്പത്രങ്ങളാണ് അനുവദിച്ചത്. പെര്‍പെച്വല്‍ കടപ്പത്രങ്ങള്‍ക്ക് മെച്യൂരിറ്റി തീയതി ഇല്ല. അവയെ കടപ്പത്രം എന്നതിലുപരി ഓഹരിയായി കണക്കാക്കാം. അത്തരം കടപ്പത്രങ്ങള്‍ റിഡീം ചെയ്യാനാകില്ലെങ്കിലും, അവ എക്കാലത്തേക്കും ഒരു സ്ഥിരമായ പലിശ നല്‍കുന്നു. ഐസിആര്‍എയും ഇന്ത്യ റേറ്റിംഗും ഈ കടപ്പത്രങ്ങള്‍ സ്ഥിരതയുള്ളതായി […]
ഡെല്‍ഹി: ബാങ്ക് ഓഫ് ബറോഡ സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ വഴി 7.88 ശതമാനം നിരക്കില്‍ കടപ്പത്രങ്ങള്‍ ഇഷ്യൂ ചെയ്ത് 2,474 കോടി രൂപ സമാഹരിച്ചു. ബാങ്ക് 1 കോടി രൂപ വീതം മൂല്യമുള്ള ഓഹരികളാക്കി മാറ്റാനാകാത്ത 2,474 പെര്‍പെച്വല്‍ കടപ്പത്രങ്ങളാണ് അനുവദിച്ചത്.
പെര്‍പെച്വല്‍ കടപ്പത്രങ്ങള്‍ക്ക് മെച്യൂരിറ്റി തീയതി ഇല്ല. അവയെ കടപ്പത്രം എന്നതിലുപരി ഓഹരിയായി കണക്കാക്കാം. അത്തരം കടപ്പത്രങ്ങള്‍ റിഡീം ചെയ്യാനാകില്ലെങ്കിലും, അവ എക്കാലത്തേക്കും ഒരു സ്ഥിരമായ പലിശ നല്‍കുന്നു.
ഐസിആര്‍എയും ഇന്ത്യ റേറ്റിംഗും ഈ കടപ്പത്രങ്ങള്‍ സ്ഥിരതയുള്ളതായി കണക്കാക്കി എഎഎ റേറ്റിംഗ് നൽകിയിട്ടുണ്ടെന്ന് ബാങ്ക് ഒരു റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.