image

6 Sept 2022 10:18 AM IST

Stock Market Updates

നേരിയ നഷ്ടത്തിൽ അവസാനിച്ചു വിപണി

MyFin Desk

Sensex
X

Summary

മുംബൈ: ഇന്ന്‌ വിപണി താഴ്ചയെ അഭിമുഖീകരിചു. സെന്‍സെക്‌സ് 48.99 പോയിന്റ് താഴ്ന്ന് 59,196.99 ലും, നിഫ്റ്റി 10.20 പോയിന്റ് താഴ്ന്ന് 17,655.60 ലുമെത്തി എന്നാൽ, തുടക്കത്തിൽ ഏഷ്യന്‍ വിപണികളിലെ നേട്ടത്തിന്റെയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികളുടെ വാങ്ങലിന്റെയും പിന്‍ബലത്തില്‍ വിപണി മികച്ച തുടക്കം കാഴ്ചവെച്ചിരുന്നു. ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്‌സ് 320.69 പോയിന്റ് ഉയര്‍ന്ന് 59,566.67 ലും, നിഫ്റ്റി 98.85 പോയിന്റ് ഉയര്‍ന്ന് 17,764.65 ലുമെത്തി. അപ്പോളോ ഹോസ്പിറ്റൽ, ഭാരതി എയർടെൽ, എൻ ടി പി സി, ശ്രീ സിമന്റ്, […]


മുംബൈ: ഇന്ന്‌ വിപണി താഴ്ചയെ അഭിമുഖീകരിചു. സെന്‍സെക്‌സ് 48.99 പോയിന്റ് താഴ്ന്ന് 59,196.99 ലും, നിഫ്റ്റി 10.20 പോയിന്റ് താഴ്ന്ന് 17,655.60 ലുമെത്തി

എന്നാൽ, തുടക്കത്തിൽ ഏഷ്യന്‍ വിപണികളിലെ നേട്ടത്തിന്റെയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികളുടെ വാങ്ങലിന്റെയും പിന്‍ബലത്തില്‍ വിപണി മികച്ച തുടക്കം കാഴ്ചവെച്ചിരുന്നു.

ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്‌സ് 320.69 പോയിന്റ് ഉയര്‍ന്ന് 59,566.67 ലും, നിഫ്റ്റി 98.85 പോയിന്റ് ഉയര്‍ന്ന് 17,764.65 ലുമെത്തി.

അപ്പോളോ ഹോസ്പിറ്റൽ, ഭാരതി എയർടെൽ, എൻ ടി പി സി, ശ്രീ സിമന്റ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടൈറ്റന്‍, മാരുതി, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണീലിവര്‍, ബജാജ് ഫിനാന്‍സ് എന്നീ ഓഹരികളാണ് വ്യാപാരത്തില്‍ നേട്ടമുണ്ടാക്കിയത്.

കൊട്ടക് മഹീന്ദ്ര ബാങ്ക്, നെസ് ലേ, ടെക് മഹീന്ദ്ര, വിപ്രോ, സണ്‍ ഫാര്‍മ, ടിസിഎസ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ബജാജ് ഫിന്‍സെര്‍വ് എന്നീ ഓഹരികള്‍ക്ക് നഷ്ടം നേരിട്ടു.

ഏഷ്യന്‍ വിപണികളായ സിയോള്‍, ടോക്കിയോ, ഷാങ്ഹായ് എന്നീ ഓഹരികള്‍ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ഹോംകോംഗ് വിപണി മിഡ് സെഷന്‍ വ്യാപാരത്തില്‍ നഷ്ടത്തിലാണ്.

ഇന്നലെ സെന്‍സെക്‌സ് 442.65 പോയിന്റ് ഉയര്‍ന്ന് 59,245.98 ലും, നിഫ്റ്റി 126.35 പോയിന്റ് ഉയര്‍ന്ന് 17,665.80 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 0.77 ശതമാനം കുറഞ്ഞ് 95 ഡോളറായി.

ഓഹരി വിപണി വിവരങ്ങള്‍ പ്രകാരം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 811.75 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റഴിച്ചു.