image

13 Sept 2022 12:52 PM IST

Stock Market Updates

നേട്ടത്തോടെ വിപണി; നിഫ്റ്റി 18,000 ന് മുകളില്‍, സെന്‍സെക്സ് 455 പോയിന്റ് ഉയര്‍ന്നു

MyFin Bureau

നേട്ടത്തോടെ വിപണി; നിഫ്റ്റി 18,000 ന് മുകളില്‍, സെന്‍സെക്സ് 455 പോയിന്റ് ഉയര്‍ന്നു
X

Summary

മുംബൈ: ആഭ്യന്തര വിപണിയില്‍ വിദേശ സ്ഥാപന നിക്ഷേപം ബുള്ളിഷായി തുടരുന്നതിനാല്‍ സെന്‍സെക്സ് 455 പോയിന്റ് ഉയര്‍ന്നു. നിഫ്റ്റി 133 പോയിന്റിലധികം ഉയര്‍ന്ന് 18,000 ന് മുകളില്‍ വ്യാപാരം അവസാനിപ്പിച്ചു. ഏപ്രിലിനു ശേഷം ആദ്യമായാണ് ഈ നിലയില്‍ ക്ലോസ് ചെയ്തത്. സെന്‍സെക്‌സ് 455.95 പോയിന്റ് അല്ലെങ്കില്‍ 0.76 ശതമാനം ഉയര്‍ന്ന് 60,571.08 പോയിന്റില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 133.70 പോയിന്റ് അഥവാ 0.75 ശതമാനം ഉയര്‍ന്ന് 18,070.05 പോയിന്റില്‍ എത്തി. ആഭ്യന്തര ഓഹരികളുടെ അറ്റ വാങ്ങുന്നവരായി മാറിയ വിദേശ […]


മുംബൈ: ആഭ്യന്തര വിപണിയില്‍ വിദേശ സ്ഥാപന നിക്ഷേപം ബുള്ളിഷായി തുടരുന്നതിനാല്‍ സെന്‍സെക്സ് 455 പോയിന്റ് ഉയര്‍ന്നു. നിഫ്റ്റി 133 പോയിന്റിലധികം ഉയര്‍ന്ന് 18,000 ന് മുകളില്‍ വ്യാപാരം അവസാനിപ്പിച്ചു. ഏപ്രിലിനു ശേഷം ആദ്യമായാണ് ഈ നിലയില്‍ ക്ലോസ് ചെയ്തത്.
സെന്‍സെക്‌സ് 455.95 പോയിന്റ് അല്ലെങ്കില്‍ 0.76 ശതമാനം ഉയര്‍ന്ന് 60,571.08 പോയിന്റില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 133.70 പോയിന്റ് അഥവാ 0.75 ശതമാനം ഉയര്‍ന്ന് 18,070.05 പോയിന്റില്‍ എത്തി.
ആഭ്യന്തര ഓഹരികളുടെ അറ്റ വാങ്ങുന്നവരായി മാറിയ വിദേശ നിക്ഷേപക സ്ഥാപനങ്ങളാണ് (എഫ്ഐഐ) വിപണി മുന്നേറ്റത്തെ പ്രധാനമായും നയിച്ചതെന്ന് വിശകലന വിദഗ്ധര്‍ പറഞ്ഞു. റീട്ടെയില്‍ നിക്ഷേപകരുടെ പങ്കാളിത്തവും വിപണി നേട്ടത്തിന് ആക്കം കൂട്ടി. എഫ്‌ഐഐ ആഭ്യന്തര ഓഹരികളില്‍, പ്രധാനമായും സാമ്പത്തിക, എഫ്എംസിജി ഓഹരികളില്‍ നിക്ഷേപം തുടര്‍ന്നു.
ബജാജ് ഫിന്‍സെര്‍വ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഭാരതി എയര്‍ടെല്‍, ടൈറ്റന്‍, ബജാജ് ഫിനാന്‍സ് എന്നിവയാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, പവര്‍ ഗ്രിഡ്, എല്‍ ആന്‍ഡ് ടി, ഐടിസി, റിലയന്‍സ്, എസ്ബിഐ, ഇന്‍ഫോസിസ് എന്നിവയും മുന്നേറ്റം കാഴ്ച്ചവച്ചു.
ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത് ടിസിഎസാണ്. 0.37 ശതമാനം ഇടിവാണ് ഉണ്ടായത്. ബിഎസ്ഇയില്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം തിങ്കളാഴ്ച ആഭ്യന്തര ഓഹരിയിലേയ്ക്ക് എഫ്‌ഐഐ 2,049.65 കോടി രൂപയാണ് നിക്ഷേപിച്ചത്. ആഗോള ഓഹരി വിപണിയിലെ നേട്ടവും ഇന്ത്യന്‍ വിപണിയെ പിന്തുണച്ചു.
ഏഷ്യയില്‍ ഷാങ്ഹായ് കോമ്പോസിറ്റ് സൂചിക 0.1 ശതമാനവും, ജപ്പാനിലെ നിക്കി 225 0.3 ശതമാനവും, ദക്ഷിണ കൊറിയയുടെ കോസ്പി 2.7 ശതമാനവും ഉയര്‍ന്നു. എന്നിരുന്നാലും, ഹോങ്കോങ്ങിന്റെ ഹാംഗ് സെംഗ് സൂചിക 0.2 ശതമാനം ഇടിഞ്ഞു.
ലണ്ടനില്‍ ബ്രെന്റ് ക്രൂഡ് വില ബാരലിന് 95.15 ഡോളറായി ഉയര്‍ന്നു.