15 Sept 2022 11:58 AM IST
Summary
സെന്‍സെക്സും നിഫ്റ്റിയും, വ്യപാരത്തിന്റെ ആരംഭ ഘട്ടത്തില്‍ ഉണ്ടായ നേട്ടം നിലനിര്‍ത്താനാവാതെ നേരിയ നഷ്ടത്തില്‍ വ്യപാരം അവസാനിപ്പിച്ചു. ഐ ടി, ഫാര്‍മ ഓഹരികളില്‍ ഉണ്ടായ ഇടിവാണ് നഷ്ടത്തിനിലേക്കു നയിച്ചത്. സെന്‍സെക്‌സ് ഇന്ന് ഒരു ഘട്ടത്തില്‍ 60,676.12 ഇല്‍ എത്തിയിരുന്നു. എന്നാല്‍ പിന്നീട് 412.96 പോയിന്റ് അഥവാ 0 .68 ശതമാനം ഇടിഞ്ഞു 59,934.01 ഇല്‍ വ്യപാരം അവസാനിച്ചു. നിഫ്റ്റി 126 .35 പോയിന്റ് അഥവാ 0.7 ശതമാനം താഴ്ന്നു 17,877.40 തി ലും ക്ലോസ് ചെയ്തു. സെന്‍സെക്‌സില്‍, ടെക് […]
സെന്‍സെക്സും നിഫ്റ്റിയും, വ്യപാരത്തിന്റെ ആരംഭ ഘട്ടത്തില്‍ ഉണ്ടായ നേട്ടം നിലനിര്‍ത്താനാവാതെ നേരിയ നഷ്ടത്തില്‍ വ്യപാരം അവസാനിപ്പിച്ചു. ഐ ടി, ഫാര്‍മ ഓഹരികളില്‍ ഉണ്ടായ ഇടിവാണ് നഷ്ടത്തിനിലേക്കു നയിച്ചത്.
സെന്‍സെക്‌സ് ഇന്ന് ഒരു ഘട്ടത്തില്‍ 60,676.12 ഇല്‍ എത്തിയിരുന്നു. എന്നാല്‍ പിന്നീട് 412.96 പോയിന്റ് അഥവാ 0 .68 ശതമാനം ഇടിഞ്ഞു 59,934.01 ഇല്‍ വ്യപാരം അവസാനിച്ചു. നിഫ്റ്റി 126 .35 പോയിന്റ് അഥവാ 0.7 ശതമാനം താഴ്ന്നു 17,877.40 തി ലും ക്ലോസ് ചെയ്തു.
സെന്‍സെക്‌സില്‍, ടെക് മഹിന്ദ്ര, ഇന്‍ഫോസിസ്, ടാറ്റ സ്റ്റീല്‍, ബജാജ് ഫിന്‍സേര്‍വ്, ആക്‌സിസ് ബാങ്ക്, ഇന്‍ഡസ് ഇന്ദ് ബാങ്ക്, എന്നിവ ഇടിഞ്ഞു.
മാരുതി, പവര്‍ ഗ്രിഡ്, എന്‍ ടി പി സി, എച് ഡി എഫ് സി, ഭാരതി എയര്‍ടെല്‍, ലാര്‍സെന്‍ ആന്‍ഡ് ട്യൂബ്രോ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ നേട്ടമുണ്ടാക്കി.
ഏഷ്യന്‍ വിപണിയില്‍, ടോക്കിയോ ഹോംഗ് കോങ്ങ് എന്നിവ നേട്ടത്തില്‍ അവസാനിച്ചു. ഷാങ്ങ്ഹായ്, സിയാല്‍ എന്നിവ നഷ്ടത്തിലായി.
യു എസ് വിപണി ബുധനാഴ്ച നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
'ആഗോള വിപണികളിലുണ്ടായ മുന്നേറ്റത്തിന് വിപരീതമായി, ഐ ടി, ഫാര്‍മ ഓഹരികളിലുണ്ടായ നഷ്ടം മൂലം ആഭ്യന്തര വിപണിയില്‍ നേട്ടം നിലനിര്‍ത്താനായില്ല എന്നാല്‍ മിഡ്, സ്മാള്‍ ക്യാപ് ഓഹരികള്‍ മുന്നേറ്റമുണ്ടാക്കി. ആഗോള സാമ്പത്തിക മാന്ദ്യത്തെ കുറിച്ചുള്ള ആശങ്കകള്‍ മൂലമാണ് ഐ ടി, ഫാര്‍മ ഓഹരികളില്‍ വില്പന സമ്മര്‍ദ്ദമുണ്ടായത്,- ജിയോ ജിത് ഫിനാന്‍ഷ്യല്‍ സര്‍വീസിന്റെ റിസേര്‍ച് ഹെഡ് വിനോദ് നായര്‍ പറഞ്ഞു.
ഉയരുന്ന പണപ്പെരുപ്പത്തിന്റെ സാഹചര്യത്തില്‍, യുഎസ്സിന്റെ അടുത്ത ഫെഡ് പോളിസി മീറ്റിംഗിലും ഉയര്‍ന്ന നിരക്ക് വര്‍ധനവാണ് നിക്ഷേപകര്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയില്‍ 0.04 ശതമാനം ഇടിഞ്ഞു ബാരലിന് 94 .06 ഡോളറായി. വിദേശ നിക്ഷേപകര്‍ ബുധനാഴ്ച 1397.51 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു.