16 Sept 2022 11:25 AM IST
Summary
മുംബൈ: ദുര്‍ബലമായ ആഗോള പ്രവണതകള്‍ക്കിടയില്‍ സെന്‍സെക്സും നിഫ്ററ്റിയും രണ്ട് ശതമാനം ഇടിവോടെ ഇന്ന് വ്യാപാരം അവസാനിപ്പിച്ചു. വിദേശ നിക്ഷേപങ്ങള്‍ പിന്‍വലിക്കലും ആഗോള സമ്പദ് വ്യവസ്ഥയിലെ മാന്ദ്യ ഭീതികളും നിക്ഷേപകരെ വിപണിയില്‍ നിന്നും അകറ്റി നിര്‍ത്തി. തുടര്‍ച്ചയായ മൂന്നാം ദിവസമായ വെള്ളിയാഴ്ച്ച സെന്‍സെക്സ് 1,093.22 പോയിന്റ് അല്ലെങ്കില്‍ 1.82 ശതമാനം ഇടിഞ്ഞ് 58,840.79 ല്‍ എത്തി. എന്‍എസ്ഇ നിഫ്റ്റി 346.55 പോയിന്റ് അഥവാ 1.94 ശതമാനം ഇടിഞ്ഞ് 17,530.85 ല്‍ ക്ലോസ് ചെയ്തു. ടെക് മഹീന്ദ്രയും അള്‍ട്രാടെക് […]
മുംബൈ: ദുര്‍ബലമായ ആഗോള പ്രവണതകള്‍ക്കിടയില്‍ സെന്‍സെക്സും നിഫ്ററ്റിയും രണ്ട് ശതമാനം ഇടിവോടെ ഇന്ന് വ്യാപാരം അവസാനിപ്പിച്ചു. വിദേശ നിക്ഷേപങ്ങള്‍ പിന്‍വലിക്കലും ആഗോള സമ്പദ് വ്യവസ്ഥയിലെ മാന്ദ്യ ഭീതികളും നിക്ഷേപകരെ വിപണിയില്‍ നിന്നും അകറ്റി നിര്‍ത്തി.
തുടര്‍ച്ചയായ മൂന്നാം ദിവസമായ വെള്ളിയാഴ്ച്ച സെന്‍സെക്സ് 1,093.22 പോയിന്റ് അല്ലെങ്കില്‍ 1.82 ശതമാനം ഇടിഞ്ഞ് 58,840.79 ല്‍ എത്തി. എന്‍എസ്ഇ നിഫ്റ്റി 346.55 പോയിന്റ് അഥവാ 1.94 ശതമാനം ഇടിഞ്ഞ് 17,530.85 ല്‍ ക്ലോസ് ചെയ്തു.
ടെക് മഹീന്ദ്രയും അള്‍ട്രാടെക് സിമന്റും നാല് ശതമാനം വീതം ഇടിഞ്ഞുകൊണ്ട് പിന്നാക്കം പോയ പ്രധാന ഓഹരികളായി. ഇന്‍ഫോസിസ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, വിപ്രോ, ടിസിഎസ്, നെസ്ലെ, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവ നഷ്ടം നേരിട്ടവയില്‍ ഉള്‍പ്പെടുന്നു. അതേസമയം ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് മാത്രമാണ് നേട്ടമുണ്ടാക്കിയത്.
ബിഎസ്ഇ കണക്കുകള്‍ പ്രകാരം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വ്യാഴാഴ്ച ആഭ്യന്തര വിപണിയില്‍ 1,270.68 കോടി രൂപയുടെ ഓഹരികള്‍ അധികമായി വിറ്റു.