image

18 Sept 2022 5:27 AM IST

News

വാഹനം പൊളിക്കാന്‍ പൊലീസ് ക്ലിയറന്‍സ് വേണ്ട, സ്‌ക്രാപ്പിംഗ് നയം ലളിതമാക്കി

MyFin Desk

വാഹനം പൊളിക്കാന്‍ പൊലീസ് ക്ലിയറന്‍സ് വേണ്ട, സ്‌ക്രാപ്പിംഗ് നയം ലളിതമാക്കി
X

Summary

  കാലഹരണപ്പെട്ട വാഹനങ്ങള്‍ പൊളിക്കുന്നത് സംബന്ധിച്ച് നയങ്ങള്‍ ലളിതമാക്കി ഉപരിതല ഗതാഗത വകുപ്പ്. ഇതിന്റെ ഭാഗമായി വാഹനം പൊളിക്കാന്‍ നല്‍കുമ്പോള്‍ നിര്‍ബന്ധമായും വേണ്ടിയിരുന്ന സൈബര്‍ സെക്യൂരിറ്റി സര്‍ട്ടിഫിക്കേഷന്‍ ഒഴിവാക്കി. പഴയ വാഹനങ്ങള്‍ പൊളിക്കുന്നതിന് മുമ്പ് ഇതുമായി ബന്ധപ്പെട്ട എതെങ്കിലും തരത്തിലുള്ള കേസുകള്‍ ഉണ്ടോ എന്ന് വ്യക്തമാക്കുന്ന പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ആവശ്യമായിരുന്നു. ഇത് പഴയ വാഹനങ്ങള്‍ ഒഴിവാക്കുന്നവര്‍ക്ക് വലിയ തലവേദനയുണ്ടാക്കും എന്നതിനാലാണ് ഈ ചട്ടം ഒഴിവാക്കിയത. പുതിയ സ്‌ക്രാപ്പിംഗ് പോളിസി അനുസരിച്ച് പഴയ വാഹനങ്ങള്‍ സ്‌ക്രാപ്പാക്കുന്നതിന് മുമ്പ് […]


കാലഹരണപ്പെട്ട വാഹനങ്ങള്‍ പൊളിക്കുന്നത് സംബന്ധിച്ച് നയങ്ങള്‍ ലളിതമാക്കി ഉപരിതല ഗതാഗത വകുപ്പ്. ഇതിന്റെ ഭാഗമായി വാഹനം പൊളിക്കാന്‍ നല്‍കുമ്പോള്‍ നിര്‍ബന്ധമായും വേണ്ടിയിരുന്ന സൈബര്‍ സെക്യൂരിറ്റി സര്‍ട്ടിഫിക്കേഷന്‍ ഒഴിവാക്കി. പഴയ വാഹനങ്ങള്‍ പൊളിക്കുന്നതിന് മുമ്പ് ഇതുമായി ബന്ധപ്പെട്ട എതെങ്കിലും തരത്തിലുള്ള കേസുകള്‍ ഉണ്ടോ എന്ന് വ്യക്തമാക്കുന്ന പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ആവശ്യമായിരുന്നു. ഇത് പഴയ വാഹനങ്ങള്‍ ഒഴിവാക്കുന്നവര്‍ക്ക് വലിയ തലവേദനയുണ്ടാക്കും എന്നതിനാലാണ് ഈ ചട്ടം ഒഴിവാക്കിയത. പുതിയ സ്‌ക്രാപ്പിംഗ് പോളിസി അനുസരിച്ച് പഴയ വാഹനങ്ങള്‍ സ്‌ക്രാപ്പാക്കുന്നതിന് മുമ്പ് ഡി റജിസ്‌ട്രേഷന്‍ നടത്തിയിരിക്കണം. അതിൻറെ ഭാഗമായിരുന്ന പൊലീസ് ക്ലിയറൻസ്.

'നിലവിലെ ചട്ടങ്ങളില്‍ ചില അപര്യാപ്തതകള്‍ ഉണ്ടായിരുന്നു. ഇത് പഴയ വാഹനങ്ങളുള്ള ബിനിനസ് സ്ഥാപനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. അതിനാല്‍ രജിസ്റ്റര്‍ ചെയ്യാത്തതോ താല്‍ക്കാലികമായി രജിസ്റ്റര്‍ ചെയ്തതോ ആയ വാഹനങ്ങളുടെ കാര്യത്തില്‍ മാത്രമേ ട്രേഡ് സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളൂ,' മന്ത്രാലയം അറിയിച്ചു.

ട്രേഡ് സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ ആര്‍ടിഒ സന്ദര്‍ശിക്കാതെ തന്നെ വാഹന്‍ പോര്‍ട്ടലില്‍ ഇലക്ട്രോണിക് ആയി നല്‍കാനാകും. ഇക്കഴിഞ്ഞ ഏപ്രില്‍ 1 മുതല്‍ വാഹന സ്‌ക്രാപ്പേജ് നയം പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. 2021-22 ലെ യൂണിയന്‍ ബജറ്റില്‍ പ്രഖ്യാപിച്ച, വ്യക്തിഗത വാഹനങ്ങള്‍ക്ക് 20 വര്‍ഷത്തിന് ശേഷം ഫിറ്റ്നസ് ടെസ്റ്റുകള്‍ നടത്തുന്നതിന് നയം വ്യവസ്ഥ ചെയ്യുന്നുണ്ട്. അതേസമയം വാണിജ്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷത്തിന് ശേഷം അത് ആവശ്യമായി വരും. ഉപയോഗ ശൂന്യമായ വാഹനങ്ങളാണ് സ്‌ക്രാപ്പാക്കുന്നത്.