image

19 Sept 2022 10:15 AM IST

Stock Market Updates

ആഴ്ചയുടെ തുടക്കത്തിൽ വിപണി നേട്ടത്തിൽ; സെൻസെക്സ് 59,000 നു മുകളിൽ പിടിച്ചു നിന്നു

Myfin Editor

ആഴ്ചയുടെ തുടക്കത്തിൽ വിപണി നേട്ടത്തിൽ; സെൻസെക്സ് 59,000 നു മുകളിൽ പിടിച്ചു നിന്നു
X

Summary

  കൊച്ചി: ആഗോള വിപണി ദുര്‍ബലമായി നില്‍ക്കുന്ന സാഹചര്യത്തിലും ഇന്ന് വിപണി ഉയർച്ചയിൽ അവസാനിച്ചു. സെൻസെക്സ് 300.44 പോയിന്റ് അഥവാ 0.51 ശതമാനം നേട്ടത്തിൽ 59,141.23 ൽ വ്യപാരം അവസാനിച്ചപ്പോൾ നിഫ്റ്റി 91.40 പോയിന്റ് അഥവാ 0 .52 ശതമാനം ഉയർന്നു 17,622.25 ലും ക്ലോസ് ചെയ്തു. രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ ബിഎസ്ഇ സെന്‍സെക്‌സ് 299.15 പോയിന്റ് ഇടിഞ്ഞ് 58,541.64 എന്ന നിലയിലെത്തിയിരുന്നു. എന്‍എസ്ഇ നിഫ്റ്റി 89.85 പോയിന്റ് ഇടിഞ്ഞ് 17,441 എന്ന നിലയിലെത്തുകയും ചെയ്തിരുന്നു. എന്നിരുന്നാലും, […]


കൊച്ചി: ആഗോള വിപണി ദുര്‍ബലമായി നില്‍ക്കുന്ന സാഹചര്യത്തിലും ഇന്ന് വിപണി ഉയർച്ചയിൽ അവസാനിച്ചു. സെൻസെക്സ് 300.44 പോയിന്റ് അഥവാ 0.51 ശതമാനം നേട്ടത്തിൽ 59,141.23 ൽ വ്യപാരം അവസാനിച്ചപ്പോൾ നിഫ്റ്റി 91.40 പോയിന്റ് അഥവാ 0 .52 ശതമാനം ഉയർന്നു 17,622.25 ലും ക്ലോസ് ചെയ്തു.

രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ ബിഎസ്ഇ സെന്‍സെക്‌സ് 299.15 പോയിന്റ് ഇടിഞ്ഞ് 58,541.64 എന്ന നിലയിലെത്തിയിരുന്നു. എന്‍എസ്ഇ നിഫ്റ്റി 89.85 പോയിന്റ് ഇടിഞ്ഞ് 17,441 എന്ന നിലയിലെത്തുകയും ചെയ്തിരുന്നു.

എന്നിരുന്നാലും, അധികം വൈകാതെ ഇരു സൂചികകളും നഷ്ടത്തില്‍ നിന്നും കരകയറി.

ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോർസ്, സിപ്ല, എൻ ടി പി സി, പവർ ഗ്രിഡ്, ബ്രിട്ടാനിയ, അൾട്രാടെക് സിമന്റ് എന്നിവയാണ് ഏറ്റവും പിന്നോട്ട് പോയത്.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബജാജ് ഫിന്‍സെര്‍വ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, നെസ്‌ലെ, അദാനി പോർട്സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഏഷ്യയിലെ മറ്റിടങ്ങളില്‍, സിയോള്‍, ഷാങ്ഹായ്, ടോക്കിയോ, ഹോങ്കോംഗ് എന്നിവിടങ്ങളിലെ വിപണികള്‍ നഷ്ടത്തിലാണ് അവസാനിച്ചത്. എന്നാൽ, സിംഗപ്പൂര് നിഫ്റ്റി 66 പോയിന്റ് ലാഭത്തിൽ വ്യാപാരം നടക്കുന്നു. .

വെള്ളിയാഴ്ച്ച യുഎസ് വിപണികള്‍ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

വെള്ളിയാഴ്ച്ച സെന്‍സെക്‌സ് 1,093.22 പോയിന്റ് അല്ലെങ്കില്‍ 1.82 ശതമാനം ഇടിഞ്ഞ് 58,840.79ലും നിഫ്റ്റി 346.55 പോയിന്റ് അഥവാ 1.94 ശതമാനം ഇടിഞ്ഞ് 17,530.85ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബ്രെന്റ് ക്രൂഡ് വില 0.62 ശതമാനം ഉയര്‍ന്ന് ബാരലിന് 91.92 ഡോളറിലെത്തിയിട്ടുണ്ട്.

ബിഎസ്ഇയില്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം വിദേശ സ്ഥാപന നിക്ഷേപകര്‍ (എഫ്‌ഐഐ) വെള്ളിയാഴ്ച 3,260.05 കോടി രൂപയുടെ ഓഹരികള്‍ വിറ്റു.