29 Sept 2022 2:59 PM IST
Summary
രാംകോ സിമന്റ്സിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 2.21 ശതമാനം ഉയർന്നു. ആന്ധ്രാപ്രദേശിലെ കർണൂൽ ജില്ലയിൽ കോലുമിഗുണ്ടളയിൽ കമ്പനിയുടെ അഞ്ചാമത്തെ സിമന്റ് പ്ലാന്റ് പ്രവർത്തനം ആരംഭിച്ചതോടെയാണ് വില ഉയർന്നത്. പ്ലാന്റിന് പ്രതിവർഷം 2.25 ദശലക്ഷം ടൺ 'ക്ലിങ്കറൈസേഷൻ' ശേഷിയുണ്ട്. പ്ലാന്റിനായുള്ള ചിലവ് 3,000 കോടി രൂപയാണ്. പ്ലാന്റിന് ബിഐഎസ് നിബന്ധനകൾ പ്രകാരമുള്ള വൈവിധ്യമാർന്ന സിമന്റുകൾ നിർമ്മിക്കുന്നതിനുള്ള ശേഷിയുണ്ട്. ആന്ധ്രാപ്രദേശ്, കർണാടക, നോർത്ത് തമിഴ്നാട് , മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിലെ വിപണിയിലാണ് ഇവിടെ ഉത്പാദിപ്പിക്കുന്ന സിമന്റ് എത്തിക്കുക. 18 മെഗാവാട്ട് ശേഷിയുള്ള […]
രാംകോ സിമന്റ്സിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 2.21 ശതമാനം ഉയർന്നു. ആന്ധ്രാപ്രദേശിലെ കർണൂൽ ജില്ലയിൽ കോലുമിഗുണ്ടളയിൽ കമ്പനിയുടെ അഞ്ചാമത്തെ സിമന്റ് പ്ലാന്റ് പ്രവർത്തനം ആരംഭിച്ചതോടെയാണ് വില ഉയർന്നത്. പ്ലാന്റിന് പ്രതിവർഷം 2.25 ദശലക്ഷം ടൺ 'ക്ലിങ്കറൈസേഷൻ' ശേഷിയുണ്ട്. പ്ലാന്റിനായുള്ള ചിലവ് 3,000 കോടി രൂപയാണ്.
പ്ലാന്റിന് ബിഐഎസ് നിബന്ധനകൾ പ്രകാരമുള്ള വൈവിധ്യമാർന്ന സിമന്റുകൾ നിർമ്മിക്കുന്നതിനുള്ള ശേഷിയുണ്ട്. ആന്ധ്രാപ്രദേശ്, കർണാടക, നോർത്ത് തമിഴ്നാട് , മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിലെ വിപണിയിലാണ് ഇവിടെ ഉത്പാദിപ്പിക്കുന്ന സിമന്റ് എത്തിക്കുക. 18 മെഗാവാട്ട് ശേഷിയുള്ള താപ വൈദ്യുത നിലയവും, ലോജിസ്റ്റിക്‌സിനായുള്ള 34 കിലോമീറ്റർ റെയിൽവേ സൈഡിങ്ങും പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്. 2023-24ൽ ഇത് പ്രവർത്തനം ആരംഭിക്കും. ഇന്ന് 758.45 രൂപ വരെ ഉയർന്ന ഓഹരി, ഒടുവിൽ 0.89 ശതമാനം നേട്ടത്തിൽ 748.65 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.