30 Sept 2022 10:30 AM IST
എട്ടാം ദിവസം വിപണി നേട്ടത്തിൽ അവസാനിച്ചു; നിഫ്റ്റി 17,000-ത്തിനു മുകളിൽ
Myfin Editor
Summary
കൊച്ചി: നിക്ഷേപകർക്ക് ആശ്വാസം പകർന്നുകൊണ്ട് ഏഴു ദിവസങ്ങൾക്കു ശേഷം ഇന്ന് വിപണി നേട്ടത്തിൽ അവസാനിച്ചു. ആർബിഐ റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് വർധിപ്പിച്ചതാണ് വിപണിയെ മുന്നോട്ടു നയിച്ചത്. ബിഎസ്ഇ 1016.96 പോയിന്റ് ഉയർന്ന് 57,426.92 പോയിന്റിലെത്തി. അതുപോലെ, എന്‍എസ്ഇ നിഫ്റ്റി 276.25 പോയിന്റ് ഉയർന്ന് 17,094.35 പോയിന്റിലും അവസാനിച്ചു. ഹിൻഡാൽകോ, ഇൻഡസ്ഇൻഡ് ബാങ്ക്, ബജാജ് ഫിനാൻസ്, മാരുതി, അൾട്രാടെക് സിമന്റ്, സിപ്ല എന്നിവ ഇന്ന് നേട്ടമുണ്ടാക്കിയ ഓഹരികളിൽ ഉൾപ്പെടുന്നു. ബ്രിട്ടാനിയ, ഏഷ്യൻ പെയിന്റ്സ്, ഹിന്ദുസ്ഥാൻ യുണിലിവർ, […]
കൊച്ചി: നിക്ഷേപകർക്ക് ആശ്വാസം പകർന്നുകൊണ്ട് ഏഴു ദിവസങ്ങൾക്കു ശേഷം ഇന്ന് വിപണി നേട്ടത്തിൽ അവസാനിച്ചു. ആർബിഐ റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് വർധിപ്പിച്ചതാണ് വിപണിയെ മുന്നോട്ടു നയിച്ചത്.
ബിഎസ്ഇ 1016.96 പോയിന്റ് ഉയർന്ന് 57,426.92 പോയിന്റിലെത്തി. അതുപോലെ, എന്‍എസ്ഇ നിഫ്റ്റി 276.25 പോയിന്റ് ഉയർന്ന് 17,094.35 പോയിന്റിലും അവസാനിച്ചു.
ഹിൻഡാൽകോ, ഇൻഡസ്ഇൻഡ് ബാങ്ക്, ബജാജ് ഫിനാൻസ്, മാരുതി, അൾട്രാടെക് സിമന്റ്, സിപ്ല എന്നിവ ഇന്ന് നേട്ടമുണ്ടാക്കിയ ഓഹരികളിൽ ഉൾപ്പെടുന്നു.
ബ്രിട്ടാനിയ, ഏഷ്യൻ പെയിന്റ്സ്, ഹിന്ദുസ്ഥാൻ യുണിലിവർ, അപ്പോളോ ഹോസ്പിറ്റൽസ്, കോൾ ഇന്ത്യ എന്നിവയാണ് ഇന്ന് നഷ്ടം സഹിച്ച ഓഹരികളിൽ പ്രമുഖർ.
"സമ്പദ് വ്യവസ്ഥയുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിലുള്ള ആർ ബി ഐയുടെ വിശ്വാസവും, ക്രമാനുഗതമായുള്ള നിരക്ക് വർധനയും ആഭ്യന്തര വിപണിയിലെ ഏഴു ദിവസങ്ങളിലുണ്ടായ നഷ്ടം നികത്തുന്നതിന് സഹായിച്ചു. പണപ്പെരുപ്പ നിരക്ക് 6.70 ശതമാനം നില നിർത്താനുള്ള തീരുമാനവും, 7.0 ശതമാനം എന്ന ജി ഡി പി പ്രവചനവും ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ മുന്നേറ്റത്തെ സൂചിപ്പിക്കുന്നതാണ്. ആഗോള സമ്പദ് വ്യവസ്ഥയെ സംബന്ധിച്ച് ആഭ്യന്തര വ്യവസ്ഥക്ക് അപകട സാധ്യത മുന്നറിയിപ്പ് നൽകിയെങ്കിലും, ഇന്നത്തെ പണനയ യോഗം ശുഭ സൂചന നൽകുന്നതാണ്," ജിയോ ജിത് ഫിനാൻഷ്യൽ സർവീസിന്റെ റിസേർച് ഹെഡ് വിനോദ് നായർ പറഞ്ഞു.
സിംഗപ്പൂർ എസ ജി എക്സ് നിഫ്റ്റി 313.50 പോയിന്റ് നേട്ടത്തിൽ 17,125.50 പോയിന്റിൽ വ്യാപാരം നടക്കുന്നു.
ജപ്പാൻ നിക്കേ, തായ്‌വാൻ, കോസ്‌പി, ഷാങ്ഹായ് എന്നീ ഏഷ്യന്‍ വിപണികള്‍ താഴ്ന്ന നിലയിലാണ് ഈ ആഴ്ചയിലെ വ്യാപാരം അവസാനിപ്പിച്ചത്. ഹാങ്സെങ് മാത്രമാണ് നേട്ടത്തിലുള്ളത്.
യൂറോപ്യൻ വിപണികൾ നേട്ടത്തിൽ അവസാനിച്ചപ്പോൾ വ്യാഴാഴ്ച്ച അമേരിക്കന്‍ വിപണി നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
ഇന്നലെ വ്യാപാരം അവസാനിക്കുമ്പോള്‍ ബിഎസ്ഇ 188.32 പോയിന്റ് അല്ലെങ്കില്‍ 0.33 ശതമാനം ഇടിഞ്ഞ് 56,409.96 പോയിന്റില്‍ എത്തി. അതേസമയം നിഫ്റ്റി 40.50 പോയിന്റ് അഥവാ 0.24 ശതമാനം ഇടിഞ്ഞ് 16,818.10 പോയിന്റില്‍ അവസാനിച്ചു.
ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകള്‍ ബാരലിന് 0.19 ശതമാനം ഇടിഞ്ഞ് 88.32 യുഎസ് ഡോളറിലെത്തി.
ബിഎസ്ഇ കണക്കുകള്‍ പ്രകാരം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വ്യാഴാഴ്ച 3,599.42 കോടി രൂപയുടെ ഓഹരികള്‍ അധികമായി വിറ്റഴിച്ചു.