17 Oct 2022 10:24 AM IST
Summary
കൊച്ചി: ഇന്ന് നഷ്ടത്തില്‍ വ്യാപാരം ആരംഭിച്ച വിപണി ഉച്ചയോടെ നേട്ടത്തിലേക്ക് നീങ്ങുന്ന കാഴ്ചയാണ് കണ്ടത്. വ്യാപാരം അവസാനിക്കുമ്പോൾ സെന്‍സെക്‌സ് 491.01 പോയിന്റ് ഉയര്‍ന്ന് 58,410.98ലും, നിഫ്റ്റി 126.10 പോയിന്റ് നേട്ടത്തോടെ 17,311.80 ലും എത്തി. വിദേശ നിക്ഷേപത്തിന്റെ തുടര്‍ച്ചയായ പിന്‍വലിക്കലും, ആഗോള വിപണിയിലെ മോശം പ്രവണതകളും മൂലം വിപണിയുടെ തുടക്കം നഷ്ടത്തിലായിരുന്നു. 10 മണിക്ക് സെൻസെക്സ് 137.84 പോയിന്റ് താഴ്ന്ന് 57,782.13 ലും, നിഫ്റ്റി 52.75 പോയിന്റ് താഴ്ന്ന് 17,098.55 ലുമെത്തിയിരുന്നു. നിഫ്റ്റി 50യിലെ 37 കമ്പനികൾ മുന്നേറി
കൊച്ചി: ഇന്ന് നഷ്ടത്തില്‍ വ്യാപാരം ആരംഭിച്ച വിപണി ഉച്ചയോടെ നേട്ടത്തിലേക്ക് നീങ്ങുന്ന കാഴ്ചയാണ് കണ്ടത്. വ്യാപാരം അവസാനിക്കുമ്പോൾ സെന്‍സെക്‌സ് 491.01 പോയിന്റ് ഉയര്‍ന്ന് 58,410.98ലും, നിഫ്റ്റി 126.10 പോയിന്റ് നേട്ടത്തോടെ 17,311.80 ലും എത്തി.
വിദേശ നിക്ഷേപത്തിന്റെ തുടര്‍ച്ചയായ പിന്‍വലിക്കലും, ആഗോള വിപണിയിലെ മോശം പ്രവണതകളും മൂലം വിപണിയുടെ തുടക്കം നഷ്ടത്തിലായിരുന്നു. 10 മണിക്ക് സെൻസെക്സ് 137.84 പോയിന്റ് താഴ്ന്ന് 57,782.13 ലും, നിഫ്റ്റി 52.75 പോയിന്റ് താഴ്ന്ന് 17,098.55 ലുമെത്തിയിരുന്നു.
നിഫ്റ്റി 50യിലെ 37 കമ്പനികൾ മുന്നേറിയപ്പോൾ 13 എണ്ണം താഴ്ചയിലാണ് അവസാനിച്ചത്.
എസ് ബി ഐ, എൻ ടി പി സി, ബജാജ് ഫിൻസേർവ്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് എന്നീ ഓഹരികൾ ലാഭത്തിൽ അവസാനിച്ചപ്പോൾ ഹിൻഡാൽകോ, ശ്രീ സിമന്റ്, എൽ ആൻഡ് ടി, ജെ എസ് ഡബ്ലിയു സ്റ്റീൽ, എച് സി എൽ ടെക് എന്നീ ഓഹരികള്‍ നഷ്ടത്തിലായി.
ഏഷ്യന്‍ വിപണികളിൽ ജപ്പാൻ നിക്കെയും (-314.97) തായ്‌വാൻ (-162.07) നുമൊഴികെ എല്ലാം നേട്ടത്തില്‍ അവസാനിച്ചു. സിങ്കപ്പൂർ എസ് ജി എക്സ് നിഫ്റ്റി 77.50 പോയിന്റ് ഉയർന്നു 17,290.50 ൽ വ്യാപാരം നടക്കുന്നു.
വെള്ളിയാഴ്ച്ച അമേരിക്കന്‍ വിപണികള്‍ താരതമ്യേന നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
വെള്ളിയാഴ്ച്ച സെന്‍സെക്സ് 684.64 പോയിന്റ് ഉയര്‍ന്ന് 57,919.97 ലും, നിഫ്റ്റി 171.35 പോയിന്റ് നേട്ടത്തോടെ 17,185.70 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 0.59 ശതമാനം ഉയര്‍ന്ന് 92.17 ഡോളറായി. ഓഹരി വിപണി വിവരങ്ങള്‍ പ്രകാരം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വെള്ളിയാഴ്ച്ച് 1,011.23 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റഴിച്ചു.